മുത്അ വിവാഹം
"ഇസ്ലാമില്‍ ദൂരദേശങ്ങളില്‍ കച്ചവടാവശ്യങ്ങള്‍ക്ക് പോകുമ്പോള്‍ 'മുത്അ' എന്ന പേരില്‍ താല്‍ക്കാലിക വിവാഹ(?) ബന്ധത്തിനു അനുമതി നല്‍കുക വഴി വ്യഭിചാരത്തെ പ്രോത്സാഹിപ്പിക്കുന്നു.
സത്യസന്ധതയുടെ കണികപോലുമില്ലാത്ത വാദമാണിത്. ഇസ്ലാമിന്റെ എക്കാലത്തെയും കടുത്ത ശത്രുക്കളായ ജൂതന്മാരുടെ ചാരനായ ഇബ്നു സബഅ് രൂപം നല്‍കിയ ശിഈ ചിന്തയുടെ സാമ്പ്രദായിക വിവാഹരീതിയാണ് 'മുത്അ'. ജാഹിലിയ്യാ കാലത്തെ അറബികള്‍ക്കിടയില്‍ പ്രചരിച്ചിരുന്ന ഈ ചടങ്ങ് നിര്‍ത്തലാക്കിയത് യഥാര്‍ഥത്തില്‍ ഇസ്ലാമാണ്. ഇസ്ലാമിക ചരിത്രത്തില്‍ ഇതിന് എമ്പാടും തെളിവുകള്‍ കാണാം. അലി(ra) പറഞ്ഞു: "റസൂല്‍(sa) ഖൈബര്‍ ദിനത്തില്‍ നാടന്‍കഴുതയുടെ മാംസവും മുത്അത്ത് വിവാഹവും നിഷിദ്ധമാക്കി.'

'അബൂഅബ്ദില്ല(ra)യോട് ചോദിക്കപ്പെട്ടു. "മുസ്ലിംകള്‍ പ്രവാചകന്റെ കാലത്ത് പരസ്യപ്പെടുത്താതെ വിവാഹം (മുത്അത്ത്) ചെയ്തിരുന്നുവോ? അദ്ദേഹം പറഞ്ഞു: ഇല്ല.'' ബോധപൂര്‍വം ഇത്രമാത്രം കളവ് കെട്ടിചമക്കുന്ന യുക്തിവാദികളുടെ ആശയപ്പാപ്പരത്തം എത്രമാത്രം ദയനീയമല്ല!
വസ്തുതാപരമല്ലെങ്കിലും ഇസ്ലാമിലെ യാത്രയെ കൂട്ടിപിടിച്ചാണല്ലോ ലേഖകന്‍ വിവാഹരംഗത്തെ അരാചകത്വത്തിന് തെളിവുണ്ടാക്കുന്നത്. എന്നാല്‍ 'സദാചാര മാതൃകയുടെ മകുടോദാഹരണ'ങ്ങളായ യുക്തിവാദി സുഹൃത്തുക്കളുടെ വൈവാഹിക വിശുദ്ധികൂടി ഒന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. കേരളകമ്യൂണിസത്തിന്റെ സൈദ്ധാന്തികാചാര്യനും, തമിഴ് നാട്ടില്‍ ഇ.വി. രാമസ്വാമി നായ്ക്കറും കേരളത്തില്‍ സഹോദരന്‍ അയ്യപ്പനുമാണ് തന്റെ യുക്തിവാദ ചിന്തകളിലെ മാര്‍ഗദര്‍ശികള്‍ എന്ന് അഭിമാനബോധത്തോടെ ആത്മകഥയില്‍ എഴുതിവെക്കുകയും ചെയ്ത സഖാവ് ഇ.എം.എസ് നമ്പൂതിരിപ്പാട് ചിന്ത മാസികയില്‍ വന്ന ഒരു ചോദ്യത്തിന് മറുപടിയായിപ്പറഞ്ഞതിപ്രകാരമാണ്. "ഹിന്ദു-മുസ്ലിം കൃസ്ത്യനാദി വ്യത്യാസമില്ലാതെ സ്ത്രീ-പുരുഷന്മാരെല്ലാം അവര്‍ക്ക് പറ്റുന്ന ജോലികളിലും ഉദ്യോഗത്തിലും ഏര്‍പ്പെടുക. അവര്‍ക്ക് ഇഷ്ടമുള്ള ഇണയെ തെരഞ്ഞെടുത്ത് ഇഷ്ടമുള്ള കാലത്തോളം ദാമ്പത്യജീവിതം നയിക്കുക, ദമ്പതിമാരില്‍ ആര്‍ക്കെങ്കിലും ഇഷ്ടമില്ലാതെ വന്നാല്‍ വിവാഹമോചനം നടത്തുക. ഇഷ്ടമുണ്ടെങ്കില്‍ പുതിയ ഇണയെ കണ്ടെത്തി മറ്റൊരു ദാമ്പത്യത്തിലേര്‍പ്പെടുക. ഈ സ്ഥിതി കൈവരുന്നതിന് വേണ്ടിയാണ് ആധുനികജനാധിപത്യവും അതിന്റെ ഉന്നതരൂപമായ സോഷ്യലിസവും പ്രവര്‍ത്തിക്കുന്നത്.''