ഇസ്ലാമിലെ സ്ത്രീ


ഇസ്ലാമിലെ സ്ത്രീ


സ്ത്രീകളെ അടുക്കളയില്‍ തളച്ചിടുന്ന മതമാണ് ഇസ്ലാമെന്ന യുക്തിവാദികളുടെ പ്രചരണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പാശ്ചാത്യനാടുകളില്‍ ഉയര്‍ന്നുവന്ന വിമോചനപ്രസ്ഥാനങ്ങളാണ് അടുക്കളയെ ചൂഷണശാലയായി ചിത്രീകരിച്ച് ആദ്യമായി പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് വന്നത്. 'അടുക്കള ബഹിഷ്കരിക്കുക' എന്ന പ്രമേയവുമായി തെരുവിലിറങ്ങിയ സ്ത്രീപക്ഷവാദികള്‍ പക്ഷെ, ഇസ്ലാമിനെതിരായല്ല ഈ മുദ്രാവാക്യം മുഴക്കിയത്,മറിച്ച് സ്ത്രീ സ്വാതന്ത്യ്രത്തെ ഹനിച്ചെന്ന് അവര്‍ വിശ്വസിച്ചിരുന്ന മുതലാളിത്തവ്യവസ്ഥിതിക്കെതിരെയായിരുന്നു.

എന്നാല്‍ 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' കൈപിടിച്ചാനയിക്കപ്പെട്ട മലയാളി മങ്കമാര്‍ക്ക് നഷ്ടപ്പെട്ടത് സ്നേഹത്തിന്റെയും സഹവര്‍ത്തിത്തത്തിന്റെയും മാതൃത്വത്തിന്റെയും പരസ്പര പങ്കുവെക്കലിന്റെയും ഉദാത്തമായൊരു വൈകാരിക പ്രപഞ്ചമാണ് എന്ന തിരിച്ചറിവ് പല ഫെമിനിസ്റുകളെയും കീഴടക്കിയിരുന്നുവെന്നാണ് അവരുടെ രചനകള്‍ നമ്മോട് വിളിച്ചു പറയുന്നത്. അടുക്കളയിലേക്ക് തന്നെ തിരിച്ചു നടക്കാനുള്ള ശ്രമത്തിലാണ് അവരില്‍ പലരുമിന്ന്. കേരളത്തിലെ സ്ത്രീ വാദത്തിന്റെയും പെണ്ണെഴുത്തിന്റെയും ശക്തയായ വക്താവ് സാറാജോസഫിന്റെ 'നമ്മുടെ അടുക്കള തിരിച്ചു പിടിക്കുക' എന്ന ലേഖനസമാഹാരം ഈ വിഷയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. "വിപ്ളവകരമായ ഒരാശയം എന്ന നിലയില്‍ അടുക്കള ബഹിഷ്കരിക്കുക ആഹ്വാനം അംഗീകരിക്കുമ്പോഴും അടുക്കള ബഹിഷ്കരിക്കുന്നതില്‍ നിന്ന് സ്ത്രീകളെ തടയുന്ന പ്രധാനഘടകം 'കുഞ്ഞുങ്ങള്‍' ആണ്. കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണമുണ്ടാക്കുകയെന്നത് ആരുടെ കടമയാണ് എന്ന ചോദ്യത്തിനുമപ്പുറത്ത് അതിന്റെ അനിവാര്യമായ ആവശ്യകത ഉയര്‍ന്നു നില്‍ക്കുന്നു. അമ്മയുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതും കപടമായി ഉദാത്തവല്‍ക്കരിക്കപ്പെട്ടതുമായ ഒന്നാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് തന്നെ ആ ജോലിയിലേര്‍പ്പെടാന്‍ സ്ത്രീകള്‍ തയ്യാറാവുന്നു. ഒരേ സമയം 'അടുക്കള ബഹിക്ഷ്കരിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തുന്നവളും അതേസമയം കുഞ്ഞുങ്ങള്‍ എന്ന സത്യത്തിനു മുന്നില്‍ സ്വയം അടുക്കളയില്‍ തളക്കപ്പെട്ടവളും ആയിരിക്കുന്നു വിമോചനാശയം ഉള്‍ക്കൊണ്ട സ്ത്രീ. ആണ്‍കോയ്മ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട്, അതിനെ ഉദാത്തീകരിച്ച്, പോറ്റിപ്പുലര്‍ത്തുന്ന സ്ത്രീയില്‍ നിന്ന് ഭിന്നമാണ് അടുക്കളയോടുള്ള കാഴ്ചപ്പാട് ഈ പുതിയ സ്ത്രീയില്‍. സ്ത്രീ-പുരുഷന്മാര്‍ ഒന്നിച്ച് അടുക്കളയെ പൊതുസ്ഥലവും പ്രധാനസ്ഥലവും ആക്കേണ്ടതിന്റെ ആവശ്യകതയാണ് പഴയ 'അടുക്കള ബഹിഷ്കരിക്കുക' എന്ന മുദ്രാവാക്യം മുന്നോട്ട് വെക്കുന്നത്. തിരിച്ചെടുക്കേണ്ടത് കുടുംബാംഗങ്ങള്‍ വട്ടമിട്ടിരിക്കുന്നതിന്റെ നടുവിലെ ആ നഷ്ടഭൂമിയാണ്''

ഭൌതികതയുടെ പളപളപ്പില്‍ മദിച്ച് ഉറ്റവരെയും ഉടുവസ്ത്രത്തെയും ഉപേക്ഷിക്കാന്‍ വ്യഗ്രതകാണിച്ച ഭൌതികവാദികളുടെ മാനസാന്തരമാണ് നാം മുകളില്‍ വായിച്ചത്. ഇതേ ആശയത്തിലധിഷ്ടിതമായ കഥകളും സാറാജോസഫ് പിന്നീട് രചിക്കുകയുണ്ടായി. എന്നാല്‍ സമൂഹത്തിന്റെ കരിപിടിച്ച അടുക്കളയില്‍ ചടഞ്ഞിരിക്കാനല്ല മുസ്ലിം സ്ത്രീയോട് ഖുര്‍ആന്‍ ഉപദേശിക്കുന്നത്. മറിച്ച്, ഒരേ ആത്മാവിന്റെ അര്‍ധപാതിയായി സ്ത്രീയെ പരിചയപ്പെടുത്തുന്ന ഖുര്‍ആന്‍ സമൂഹത്തിലേക്കവരോട് ഇറങ്ങിചെല്ലാനും തങ്ങളുടേതായ വ്യവഹാരരംഗങ്ങളില്‍ ഭാഗഭാക്കാവാനും ആവശ്യപ്പെടുന്നുണ്ട്. സ്വന്തമായി സ്വത്ത് സമ്പാദിക്കാനും, അനന്തരാവകാശത്തില്‍ ഓഹരി കൈപറ്റാനും പഠനവും മനനവും നടത്താനും അനുമതി നല്‍കുന്ന സംഭവങ്ങള്‍ ഇസ്ലാമിക ചരിത്രത്തില്‍ ഉടനീളം ദര്‍ശിക്കാം. 'ഒത്തുമടുത്തു കഴിഞ്ഞാല്‍ പിന്നെ ഗുഡ്ബൈ ചൊല്ലിപ്പിരിയു'ന്ന ഭൌതിക പ്രത്യയശാസ്ത്രങ്ങളോ കുടുംബമെന്ന പരിപാവനമായ സ്ഥാപനത്തിലെ നെടുനായകത്വം വഹിക്കാന്‍ പ്രാപ്തമാക്കുന്ന ഇസ്ലാമിക ദര്‍ശനമോ ഏതാണ് സ്ത്രീകള്‍ക്ക് സ്വാതന്ത്യ്രം നല്‍കുന്നതെന്ന് ആരോപകന്‍ സ്വയം തീരുമാനിക്കട്ടെ.

എന്താണ് ജിഹാദ്?



എന്താണ് ജിഹാദ്?



കാര്യസാധ്യത്തിനുവേണ്ടി വിഷമങ്ങളെയോ എതിര്‍പ്പുകളെയോ തരണം ചെയ്തുകൊണ്ട് പരമാവധി പരിശ്രമിക്കുന്നതിനാണ് അറബിയില്‍ ജിഹാദ് എന്നു പറയുന്നത്। ദൈവികമാര്‍ഗത്തിലുള്ള തീവ്രശ്രമമെന്ന അര്‍ഥത്തിലാണ് ഖുര്‍ആനിലും നബിവചനങ്ങളിലുമെല്ലാം ജിഹാദ് എന്ന് പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. അതല്ലാതെ അമുസ്ലിംകള്‍ക്കെതിരെ നടത്തുന്ന വര്‍ഗീയ അക്രമങ്ങള്‍ക്കല്ല ജിഹാദ് എന്നു പറയുന്നത്.


ദൈവിക മാര്‍ഗത്തിലുള്ള ത്യാഗപരിശ്രമങ്ങള്‍ ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്. ഈ ത്യാഗപരിശ്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്ന ഒരു ഖുര്‍ആന്‍ സൂക്തം കാണുക. "അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെ യ്യേണ്ട മുറപ്രകാരം നിങ്ങള്‍ സമരം ചെയ്യുക. അവന്‍ നിങ്ങളെ ഉല്‍കൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്രാഹിമിന്റെ മാര്‍ഗമത്രെ അത്. മുമ്പും (മുന്‍ വേദങ്ങളിലും) ഇതിലും (ഈവേദത്തിലും) അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് മുസ്ലിംകളെന്ന് പേര് നല്‍കിയിരിക്കുന്നു. റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും, നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷിയായിരിക്കാനും വേണ്ടി. ആകയാല്‍ നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെ മുറുകെ പിടിക്കുകയും ചെയ്യുക. അവനാണ് നിങ്ങളുടെ രക്ഷാധികാരി. എത്ര നല്ല രക്ഷാധികാരി! എത്ര നല്ല സഹായി!'' (ഖുര്‍ആന്‍ 22:78)


ജിഹാദിനെക്കുറിച്ച് വിശദീകരിക്കുകയും ജിഹാദിന് സജ്ജരാകുവാന്‍ സത്യവിശ്വാസികളെ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ഈ സൂക്തത്തില്‍ 'ദൈവദൂതന്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും വേണ്ടി' എന്നു പ്രത്യേകമായി എടുത്തുപറ ഞ്ഞത് ശ്രദ്ധേയമാണ്. പ്രവാചകന്മാര്‍ മുഴുവന്‍ നിര്‍വഹിച്ച ദൌത്യം നിര്‍വഹിക്കുവാന്‍ അന്തിമ പ്രവാചകനുശേഷം ബാധ്യതയേല്‍പിക്കപ്പെട്ടവരാണ് മുസ്ലിംകള്‍. സത്യമതസാക്ഷ്യം എന്ന ദൌത്യം. ഈ ദൌത്യ നിര്‍വഹണത്തിനാവശ്യമായ ത്യാഗപരിശ്രമങ്ങളാണ് ജിഹാദ്.


സത്യസാക്ഷ്യമെന്ന ദൌത്യനിര്‍വഹണത്തിന് സ്വന്തത്തെ സജ്ജമാക്കുകയാണ് ഒരു മുസ്ലിം ആദ്യമായി ചെയ്യേണ്ടത്. ദൈവികവിധിവിലക്കുകള്‍ക്കനുസൃതമായി സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ ക്രമീകരിച്ചുകൊണ്ടാണ് ഒരാള്‍ സ്വന്തത്തോട് ജിഹാദ് ചെയ്യുന്നത്. ഈ ദൌത്യനിര്‍വഹണത്തിന് തന്റെ സമ്പത്തിനെയും കുടുംബത്തെയും സമൂഹത്തെയും പരിസരത്തെയുമെല്ലാം സജ്ജമാക്കുവാന്‍ മുസ്ലിം ബാധ്യസ്ഥനാണ്. ഈ സജ്ജീകരണങ്ങളെല്ലാം തന്നെ ജിഹാദിന്റെ വരുതിയില്‍ വരുന്നവയാണ്.


ദൈവിക മതമനുസരിച്ച് ജീവിക്കുകയും അതു പ്രബോധനം നടത്തുകയും ചെയ്തുകൊണ്ടാണ് ഒരു മുസ്ലിം സത്യമതസാക്ഷ്യം നിര്‍വഹിക്കുന്നത്. ഇതിന് രണ്ടിനുമുള്ള സ്വാതന്ത്യ്രം ഹനിക്കപ്പെടുമ്പോള്‍ പ്രസ്തുത സ്വാതന്ത്യ്രം അനുവദിക്കപ്പെടുന്നതിനുവേണ്ട സാഹചര്യമൊരുക്കുന്നതില്‍ പങ്കാളിയാകേണ്ടതും ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്. അത്തരമൊരു അവസ്ഥയില്‍ മതസ്വാതന്ത്യ്രം നേടിയെടുക്കുന്നതിന് ഒരു സായുധ സമരം അനിവാര്യമാണെന്ന് മുസ്ലിം സമൂഹത്തിന് ബോധ്യപ്പെടുകയാണെങ്കില്‍ ആ സമരത്തില്‍ സജീവ സാന്നിധ്യം വഹിക്കേണ്ടതും അയാളുടെ കടമതന്നെയാണ്.


മുസ്ലിംകളല്ലാത്തവര്‍ക്കെതിരെ നടത്തുന്ന കേവലം വര്‍ഗീയമായ പോരാട്ടമല്ല ജിഹാദ്। ഇസ്ലാം അനുസരിച്ചുള്ള ജീവിതവും അങ്ങനെ ജീവി ക്കാന്‍ വേണ്ടിയുള്ള ത്യാഗപരിശ്രമങ്ങളുമാണത്. താന്‍ വിശ്വസിക്കുന്ന മതമനുസരിച്ച് ജീവിക്കാനും അത് പ്രബോധനം ചെയ്യുന്നതിനുമുള്ള ഓരോ വ്യക്തിയുടെയും മൌലികമായ അവകാശം ആധുനിക നിയമവ്യവസ്ഥകളെല്ലാം അംഗീകരിക്കുന്നുണ്ട്. ഈ മൌലികാവകാശം നിഷേധിക്കപ്പെടുകയാണെങ്കില്‍ അത് നേടിയെടുക്കാന്‍ വേണ്ടി പരിശ്രമിക്കേണ്ടത് മുസ്ലിം സമൂഹത്തിന്റെ ബാധ്യതയാണ്. ഈ പരിശ്രമത്തില്‍ ശക്തി പ്രയോഗിക്കപ്പെടുമ്പോഴാണ് ജിഹാദ് സായുധസമരമായിത്തീരുന്നത്. സത്യമതമനുസരിച്ച് ജീവിക്കാനും അത് പ്രബോധനം ചെയ്യുവാനുമുള്ള സ്വാതന്ത്യ്രം നിഷേധിക്കപ്പെടുമ്പോള്‍ അനിവാര്യമെങ്കില്‍ ശക്തി പ്രയോഗിക്കാന്‍ ഖുര്‍ആന്‍ മുസ്ലിം സമൂഹത്തെ അനുവദിക്കുന്നുണ്ട്. ഇതാണ് ജിഹാദ് സായുധസമരമായിത്തീരുന്ന സാഹചര്യം. അതല്ലാത്തപ്പോഴെല്ലാം അത് ഇസ്ലാം അനുസരിച്ചുള്ള ജീവിതവും അത് പ്രബോധനം ചെയ്യുന്നതിനുവേണ്ടിയുള്ള തീവ്രയത്നങ്ങളും മാത്രമായിരിക്കും.


ഇസ്ലാം അനുസരിച്ച് ജീവിക്കാന്‍ അവകാശം നിഷേധിച്ചുകൊണ്ട് മുസ്ലിം സമൂഹവുമായി യുദ്ധത്തിനുവരുന്നവരോട് സായുധസമരം നടത്തുമ്പോള്‍ പോലും പരിധിവിട്ട് പ്രവര്‍ത്തിക്കുവാന്‍ പാടില്ലെന്നും അവര്‍ എതിര്‍ പ്പില്‍നിന്ന് വിരമിക്കുകയാണെങ്കില്‍ തുടര്‍നടപടികള്‍ പാടില്ലെന്നുമാണ് ഖുര്‍ആനിന്റെ ശാസന.


"നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍, നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകതന്നെയില്ല.'' (2:190)


"ഇനി അവര്‍ വിരമിക്കുകയാണെങ്കിലോ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്''(2:192)യുദ്ധരംഗത്തുപോലും സമ്പൂര്‍ണമായ നീതിപാലിക്കണമെന്ന മാനവികമായ നിര്‍ദേശം നമുക്ക് എവിടെയാണ് കാണാനാവുക; ഖുര്‍ആനിലല്ലാതെ


അടിമസ്ത്രീയുമായുള്ള വിവാഹം

അടിമസ്ത്രീയുമായി എന്തുകൊണ്ട് വിവാഹം നിര്‍ബന്ധമാക്കിയില്ല?


അടിമസ്ത്രീയെ വിവാഹം ചെയ്യണമെന്നുള്ളവര്‍ക്ക് അങ്ങനെ ചെയ്യാനുള്ള അനുവാദം ഖുര്‍ആന്‍ നല്‍കുന്നുണ്ട് (4:27) ഇങ്ങനെയുള്ള വിവാഹം ഇരട്ടി പ്രതിഫലം നല്‍കുന്നതാണെന്നാണ് പ്രവാചകന്‍ (ല) പഠിപ്പിച്ചിരിക്കുന്നത്. "തന്റെ കീഴിലുള്ള അടിമസ്ത്രീയെ സംസ്കാര സമ്പന്നയാക്കുക യും അവള്‍ക്ക് ഏറ്റവും നന്നായി വിദ്യാഭ്യാസം നല്‍കുകയും പിന്നീട് അവളെ മോചിപ്പിച്ച് സ്വയം വിവാഹം കഴിക്കുകയും ചെയ്തവനും ഇരട്ടി പ്ര തിഫലമുണ്ട്'' (ബുഖാരി, മുസ്ലിം).
അടിമയുടെ രക്ഷിതാവ് ഉടമയാണ്, പുരുഷനായിരുന്നാലും സ്ത്രീയായിരുന്നാലുമെല്ലാം. പുരുഷനായ ഉടമയുടെ കീഴില്‍ കഴിയുന്ന അടിമസ്ത്രീയുടെ കൈകാര്യകര്‍തൃത്വം ആ പുരുഷനിലാണ് നിക്ഷിപ്തമായിരിക്കുന്നത്. അവളെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുകയാണെങ്കില്‍ അവനാണ് അത് നിര്‍വഹിക്കേണ്ടത്. അവളുടെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതും അവന്‍തന്നെ. അതുകൊണ്ടുതന്നെ അവളെ വിവാഹം ചെയ്യുകയെന്ന കര്‍മം നടക്കേണ്ടതില്ല. സ്ത്രീയുടെ രക്ഷിതാവും വരനും തമ്മില്‍ നടക്കുന്ന കരാറാണ് ഇസ്ലാമിലെ വിവാഹം. ഇവിടെ രണ്ടു പേരും ഉടമതന്നെയാണ്. അതുകൊണ്ടുതന്നെ വിവാഹച്ചടങ്ങ് അപ്രസക്തമാണ്.
പുരുഷന്റെ ഭാര്യമാരുടെ എണ്ണം പരമാവധി നാലായിരിക്കണമെന്നാണ് ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്നത് (4:3). നാലു ഭാര്യമാരുള്ള ഒരാളുടെ കീഴില്‍ ജീവിക്കുന്ന ഒരു അടിമസ്ത്രീ ഉണ്ടെന്നിരിക്കട്ടെ, അയാള്‍ക്ക് അവളെ വിവാഹം ചെയ്യുവാന്‍ പറ്റുകയില്ല. അവളെ സ്വതന്ത്രയാക്കുവാന്‍ അയാള്‍ സന്നദ്ധനല്ലെങ്കില്‍ പാരതന്ത്യ്രത്തില്‍നിന്നുള്ള മോചനം അവള്‍ക്ക് ഒരു സ്വപ്നമായി അവശേഷിക്കും. യജമാനന്‍ വിവാഹത്തിന് സൌകര്യമൊരുക്കിയില്ലെങ്കില്‍ അവളുടെ ലൈംഗികദാഹം ശമിപ്പിക്കുവാന്‍ വ്യഭിചാരത്തെ സമീപിക്കുവാന്‍ അവള്‍ നിര്‍ബന്ധിതയാവും. എന്നാല്‍, ഉടമക്ക് വിവാഹം കൂടാതെതന്നെ അവളുമായി ലൈംഗികബന്ധം പുലര്‍ത്താമെന്ന നിയമമുള്ളതിനാല്‍ ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാവും. ഉടമയുടെ കുഞ്ഞി നെ പ്രസവിക്കുകവഴി സ്വാതന്ത്യ്രത്തിലേക്ക് നടന്നുപോകാന്‍ അവള്‍ക്ക് സാധിക്കും. അവളുടെ ലൈംഗികതക്കുള്ള പരിഹാരമാകും. അടിമത്തം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ അവളുടെ ലൈംഗികദാഹം ശമിപ്പിക്കുവാനുള്ള സംവിധാനമുണ്ടാക്കിയില്ലെങ്കില്‍ വമ്പിച്ച മൂല്യത്തകര്‍ച്ചക്കാണ് അതു നിമിത്തമാവുക. അതോടൊപ്പംതന്നെ വ്യഭിചാരത്തിലൂടെയുണ്ടാകുന്ന കുഞ്ഞുങ്ങളുടെ പ്രശ്നവുമുണ്ട്. അവരും സ്വാഭാവികമായും അടിമകളായി മാറുകയാണ് ചെയ്യുക. അടിമത്തം ഒരിക്കലും അവസാനിപ്പിക്കാനാവാത്ത ഒരു സ്ഥാപനമായിത്തീരുകയാണ് ഇതിന്റെ ഫലം.
ഇസ്ലാമാകട്ടെ, അടിമസ്ത്രീകളുമായി ബന്ധപ്പെടുവാന്‍ ഉടമകളെ അനുവദിക്കുക വഴി അടിമത്തത്തെ ഒരു തലമുറയോടെ ഇല്ലാതാക്കുവാനു ള്ള സംവിധാനമാണുണ്ടാക്കുന്നത്. അതിന് 'വിവാഹം' ഒരു നിബന്ധനയായി വെക്കുകയാണെങ്കില്‍ ഇസ്ലാം ഉദ്ദേശിക്കുന്ന ഫലങ്ങളുണ്ടാക്കുവാന്‍ അതുമൂലം കഴിയുകയില്ല. അടിമസ്ത്രീയെ വിവാഹം ചെയ്യുവാന്‍ എല്ലാ ഉടമകളും തയാറാവുകയില്ലല്ലോ. നാല് ഭാര്യമാരുള്ളവര്‍ക്ക് അത് അസാധ്യവുമാണ്.

അടിമസ്ത്രീകളുമായുള്ള ലൈംഗികബന്ധം

അടിമസ്ത്രീകളുമായുള്ള ലൈംഗികബന്ധം


അടിമത്ത വ്യവസ്ഥതിയുടെ സ്വാഭാവികമായ ഉല്‍പന്നമാണ് അടിമ സ്ത്രീകള്‍. അടിമ സ്ത്രീകളെ യഥേഷ്ടം ഉപയോഗിക്കുകയും അവളെ വ്യഭിചാരത്തിന് പ്രേരിപ്പിച്ചുകൊണ്ട് അതില്‍നിന്ന് സാമ്പത്തിക ലാഭമുണ്ടാക്കുകയുമായിരുന്നു അടിമത്തം നിലനിന്നിരുന്ന സമൂഹങ്ങളിലെല്ലാം ഉണ്ടായിരുന്ന അവസ്ഥ. ഇസ്ലാമാകട്ടെ, അടിമസ്ത്രീകളിലൂടെ പ്രസ്തുത വ്യവസ്ഥതന്നെ ഒരു തലമുറയോടുകൂടി അവസാനിപ്പിക്കുവാനാവശ്യമായ സംവിധാനങ്ങളാണ് ചെയ്തത്.
അടിമസ്ത്രീ ഉടമയുടെ സ്വത്താണ്. എന്നാല്‍, അവളെ വ്യഭിചാരത്തിന് പ്രേരിപ്പിക്കാന്‍ ഉടമക്ക് അവകാശമില്ല. (24:33). പുരുഷന്മാരായ അടിമകളെപ്പോലെ സ്ത്രീ അടിമകള്‍ക്കും അവകാശങ്ങളുണ്ട്. അവര്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവയെല്ലാം നല്‍കേണ്ടത് യജമാനന്റെ കടമയാണ്. അവര്‍ക്ക് വിവാഹത്തിനുള്ള സൌകര്യം ചെയ്തുകൊടുക്കാനും ഖുര്‍ആ ന്‍ ഉടമയോട് ആവശ്യപ്പെടുന്നുണ്ട് (24:32).
അവരുടെ ലൈംഗികമായ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനാവശ്യമായ സംവിധാനങ്ങള്‍ ചെയ്യാന്‍ ഖുര്‍ആന്‍ ഉടമകളെ പ്രേരിപ്പിക്കുന്നുണ്ടെന്നര്‍ഥം.
എന്നാല്‍, വിവാഹിതയല്ലാത്ത ഒരു അടിമ സ്ത്രീയുമായി ലൈംഗിക ബന്ധം സ്ഥാപിക്കുന്നതില്‍നിന്ന് ഉടമയെ ഇസ്ലാം വിലക്കുന്നില്ല. ഈ അനുവാദം ഉടമയില്‍ മാത്രം പരിമിതമാണ്. മറ്റൊരാള്‍ക്കും അവളെ ഉപയോഗിക്കുവാന്‍ അനുവാദമില്ല. യജമാനന്റെ അനുവാദത്തോടെയാണെങ്കിലും ശരി!
യജമാനന്റെ കുഞ്ഞിനെ പ്രസവിക്കുന്നതോടുകൂടി അടിമസ്ത്രീക്ക് പുതിയ അവകാശങ്ങളുണ്ടാവുകയാണ്. അവളെ പിന്നെ വില്‍ക്കുവാന്‍ യജമാനന് അവകാശമില്ല. അവള്‍ പിന്നെ യജമാനന്റെ കുട്ടികളുടെ മാതാവാണ്. ആ കുട്ടികള്‍ക്കോ യജമാനന്റെ മറ്റു കുട്ടികളെപ്പോലെയുള്ള എല്ലാ അവകാശങ്ങളുമുണ്ടുതാനും. അടിമസ്ത്രീയിലുണ്ടാവുന്ന കുഞ്ഞുങ്ങള്‍ക്ക് പിതൃസ്വത്തില്‍ അവകാശങ്ങളൊന്നുമില്ലെന്ന യഹൂദ നിലപാടുമായി ഇസ്ലാം വിയോജിക്കുന്നു. ആ കുട്ടികള്‍ എല്ലാ അര്‍ഥത്തിലും അയാളുടെ മ ക്കള്‍തന്നെയാണ്. യാതൊരു തരത്തിലുള്ള ഉച്ചനീചത്വങ്ങളും അവരും മറ്റു മക്കളും തമ്മില്‍ ഉണ്ടാകുവാന്‍ പാടില്ല.
യജമാനന്റെ മരണത്തോടെ അയാളുടെ മക്കളുടെ ഉമ്മയായ അടിമസ്ത്രീ സ്വതന്ത്രയായിത്തീരുന്നു. പിന്നെ അവളെ സംരക്ഷിക്കുന്നത് അവളുടെ മക്കളാണ്. അവര്‍ക്കാണെങ്കില്‍ പിതൃസ്വത്തില്‍നിന്ന് മറ്റു മക്കളെപ്പോലെതന്നെയുള്ള അവകാശം ലഭിക്കുകയും ചെയ്യും.
ഒരു തലമുറയോടെ അടിമത്തത്തിന്റെ വേരറുക്കുന്നതിനുവേണ്ടിയുള്ള ഒരു സംവിധാനമാണ് ദാസിമാരെ ജീവിത പങ്കാളികളായി സ്വീകരിക്കാനുള്ള അനുവാദം. അടിമത്തം പ്രായോഗികമായി ഇല്ലാതാക്കുന്നതിനുവേണ്ടിയുള്ള ഇസ്ലാമിന്റെ വ്യത്യസ്തമായ നടപടികളിലൊന്നായിരുന്നു അടിമസ്ത്രീകളുമായി ബന്ധപ്പെടുന്നതിനുവേണ്ടിയുള്ള അനുവാദമെന്നുള്ളതാണ് വാസ്തവം. ഇസ്ലാമിക ലോകത്ത് നടന്നതും അതുതന്നെയാണ്.
അടിമസ്ത്രീകളുമായി ബന്ധപ്പെടുന്നതിനുള്ള അനുവാദത്തെ വ്യഭിചാരവുമായി താരതമ്യം ചെയ്യാനേ കഴിയില്ല. രണ്ടും രണ്ട് വിരുദ്ധ ധ്രൂവങ്ങളില്‍ നില്‍ക്കുന്നു. ഒന്ന് ഉടമയുടെ കീഴില്‍ അയാളുടെ സംരക്ഷണത്തില്‍ കഴിയുന്നവളുമായുള്ള ബന്ധമാണ്. ആ ബന്ധത്തില്‍നിന്നുണ്ടാകുന്ന ബാധ്യതകള്‍ ഏറ്റെടുക്കാന്‍ സന്നദ്ധനായിക്കൊണ്ടുള്ള ബന്ധം. ലൈംഗികതയ്ക്കപ്പുറമുള്ള അവളുടെ വ്യക്തിത്വം അംഗീകരിച്ചുകൊണ്ടുള്ള ബന്ധം. അവള്‍ക്ക് സ്വാതന്ത്യ്രത്തിലേക്കുള്ള വാതായനം തുറന്നുകൊടുക്കുന്ന ബന്ധം. രണ്ടാമത്തേതോ ഒരു ഉത്തരവാദിത്വവുമില്ലാത്ത വേശ്യാബന്ധം. വേശ്യ യഥാര്‍ഥത്തില്‍ അടിമയേക്കാള്‍ പതിതയാണ്. അവള്‍ ആത്മാവില്ലാത്ത ഒരു മൃഗം മാത്രം. പുരുഷന്റെ മാംസദാഹം തീര്‍ക്കുകയാണ് അവളുടെ കര്‍ത്തവ്യം. ആ ബന്ധത്തില്‍ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കണികപോലുമില്ല. ആത്മസംതൃപ്തിയുടെ സ്പര്‍ശം ലേശം പോലുമില്ല. പണത്തിനുവേണ്ടി നടത്തുന്ന ഒരു കച്ചവടം മാത്രമാണത്. മാംസക്കച്ചവടം! അതില്‍നിന്നുള്ള ബാധ്യതയേറ്റെടുക്കുവാന്‍ മാംസദാഹം തീര്‍ക്കുവാന്‍ വേണ്ടി വന്ന പുരുഷന്‍ സന്നദ്ധനല്ല. അവള്‍ക്ക് എന്തെങ്കിലുമൊരു അവകാശം അവന്റെ മേല്‍ ഇല്ല. അവന്റെ മാംസദാഹം തീര്‍ക്കാന്‍ വിധിക്കപ്പെട്ട ഒരു മൃഗം മാത്രമാണവള്‍. അവളുടെ ഓരോ ബന്ധവും അവളെ വേശ്യാവൃത്തിയുടെ മൃഗീയതയിലേക്ക് കൂടുതല്‍ ആഴത്തില്‍ ആപതിപ്പിക്കുകയാണ് ചെയ്യുന്നത്. അവള്‍ക്ക് സ്വാതന്ത്യ്രത്തെക്കുറിച്ച സ്വപ്നം പോലും അന്യമാണ്. തൊലി ചുളിഞ്ഞ് ആര്‍ക്കും വേണ്ടാതായി മാറി രോഗിണിയാവുമ്പോള്‍ അനാഥത്വം പേറുവാന്‍ വിധിക്കപ്പെട്ടവള്‍!
അടിമക്കു സ്വാതന്ത്യ്രത്തിലേക്കുള്ള വാതായനം തുറന്നുകൊടുക്കുന്ന സമ്പ്രദായമെവിടെ? സ്ത്രീയെ പാരതന്ത്യ്രത്തില്‍നിന്ന് പാരതന്ത്യ്രത്തിലേക്കു നയിക്കുന്ന ദുഷിച്ച വ്യവസ്ഥയെവിടെ? ഇവ രണ്ടും തമ്മില്‍ താരതമ്യം പോലും അസാധ്യമാണ്. രണ്ടും രണ്ടു വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന സമ്പ്രദായങ്ങള്‍. ഒന്ന് മനുഷ്യത്വം അംഗീകരിക്കുന്നത്, മറ്റേത് മൃഗീയതയിലേക്ക് ആപതിക്കുന്നത്.

അടിമത്ത നിര്‍മാര്‍ജനത്തിന് എന്ത് ചെയ്തു?

അടിമത്ത നിര്‍മാര്‍ജനത്തിന് എന്ത് ചെയ്തു?

അടിമത്തം നിര്‍മാര്‍ജനം ചെയ്യുന്നതിനായി അഞ്ച് മാര്‍ഗങ്ങളിലൂടെ ഖുര്‍ആന്‍ ശ്രമിച്ചതായി കാണാന്‍ കഴിയും.

1. സാഹോദര്യം വളര്‍ത്തി:

സര്‍വ മനുഷ്യരും ദൈവസൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണെന്ന ബോധം വളര്‍ത്തിക്കൊണ്ട് അടിമയും ഉടമയുമെല്ലാം സഹോദരങ്ങളാണെന്ന ധാരണയുണ്ടാക്കുകയാണ് ഖുര്‍ആന്‍ ആദ്യമായി ചെയ്തത്. "മനുഷ്യരേ, ഒരു പുരുഷനില്‍നിന്നും സ്ത്രീയില്‍നിന്നുമാണ് നിങ്ങളെ നാം പടച്ചിരിക്കുന്നത്, തീര്‍ച്ച. ഗോത്രങ്ങളും ജനപദങ്ങളുമായി നിങ്ങളെ തിരിച്ചിരിക്കുന്നത് പരസ്പരം തിരിച്ചറിയുന്നതിനായാണ്. അല്ലാഹുവിങ്കല്‍ നിങ്ങളിലെ ഭക്തനാണ് ഉത്തമന്‍'' (ഖുര്‍ആന്‍ 49:13).

ജന്മത്തിന്റെ പേരിലുള്ള സകലമാന സങ്കുചിതത്തങ്ങളുടെയും അടിവേരറുക്കുകയാണ് ഇവിടെ ഖുര്‍ആന്‍ ചെയ്തിരിക്കുന്നത്. നിറത്തിന്റെയോ കുലത്തിന്റെയോ പണത്തിന്റെയോ അടിസ്ഥാനത്തിലല്ല പ്രത്യുത ഭക്തിയുടെ അടിസ്ഥാനത്തിലാണ് ശ്രേഷ്ഠത നിശ്ചയിക്കപ്പെടുന്നതെന്നാണ് പ്രവാചകന്‍ (sa) പഠിപ്പിച്ചത്. "അറബിക്ക് അനറബിയേക്കാളുമോ അനറബിക്ക് അറബിയെക്കാളുമോ വെളുത്തവന് കറുത്തവനെക്കാളുമോ കറുത്തവന് വെളുത്തവനെക്കാളുമോ യാതൊരു ശ്രേഷ്ഠതയുമില്ല, ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ'' (ത്വബ്രി).

അടിമകളെക്കുറിച്ച് പരാമര്‍ശിക്കുന്നിടത്ത് "നിങ്ങള്‍ ചിലര്‍ ചിലരില്‍ നിന്നുണ്ടായവരാണല്ലോ'' (ഖുര്‍ആന്‍ 4:25) എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. അടിമയും ഉടമയുമെല്ലാം സഹോദരന്മാരാണെന്നും സാഹചര്യങ്ങളാണ് ചിലരുടെ മേല്‍ അടിമത്തം അടിച്ചേല്‍പിച്ചതെന്നുമുള്ള വസ്തുതകള്‍ വ്യക്തമാക്കുകയാണ് ഇവിടെ ഖുര്‍ആന്‍ ചെയ്യുന്നത്.

2. അടിമയുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യം വരുത്തി:

അടിമ കേവലം ഒരു ഉപഭോഗവസ്തു മാത്രമായിരുന്നു, പൌരാണിക സമൂഹങ്ങളിലെല്ലാം. അവന് ബാധ്യതകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉടമയുടെ സുഖസൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു വേണ്ടി യത്നിക്കുകയായിരുന്നു അവന്റെ ബാധ്യത- അതില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടായിരുന്നില്ല. ഉടമക്കുവേണ്ടി പണിയെടുക്കുന്നതിന് അടിമയുടെ ആരോഗ്യം നിലനിര്‍ത്തേണ്ടത് അനിവാര്യമായിരുന്നു. അതിനുവേണ്ടി മാത്രമായിരുന്നു അവന് ഭക്ഷണം നല്‍കിയിരുന്നത്. കാലികള്‍ക്കു നല്‍കുന്ന സൌകര്യംപോലും ഇല്ലാത്ത തൊഴുത്തുകളിലായിരുന്നു അവരെ താമസിപ്പിച്ചിരുന്നത്. അവര്‍ക്ക് നല്‍കിയിരുന്ന വസ്ത്രമാകട്ടെ, കേവലം നാണം മറക്കാന്‍പോലും അപര്യാപ്തമായ രീതിയിലുള്ളതായിരുന്നു. അതും വൃത്തികെട്ട തുണിക്കഷ്ണങ്ങള്‍!

ഇസ്ലാം ഈ അവസ്ഥക്ക് മാറ്റം വരുത്തി. അടിമ ഉടമയുടെ സഹോദരനാണെന്നും അവന് അവകാശങ്ങളുണ്ടെന്നും പഠിപ്പിച്ചു. പ്രവാചകന്‍ നിഷ്കര്‍ഷിച്ചു: "നിങ്ങളുടെ സഹോദരങ്ങളും ബന്ധുക്കളുമാണവര്‍! തന്റെ കീഴിലുള്ള ഒരു സഹോദരന് താന്‍ കഴിക്കുന്നതുപോലെയുള്ള ഭക്ഷണവും താന്‍ ധരിക്കുന്നതുപോലെയുള്ള വസ്ത്രവും നല്‍കിക്കൊള്ളട്ടെ. അവര്‍ക്ക് കഴിയാത്ത ജോലികളൊന്നും അവരെ ഏല്‍പിക്കരുത്. അവര്‍ക്ക് പ്രയാസകരമായ വല്ല പണികളും ഏല്‍പിക്കുകയാണെങ്കില്‍ നിങ്ങള്‍ അവരെ സഹായിക്കണം'' (ബുഖാരി, മുസ്ലിം).

അധ്വാനിക്കുകയെന്നതു മാത്രമായിരുന്നില്ല പൌരാണിക സമൂഹങ്ങളില്‍ അടിമയുടെ കര്‍ത്തവ്യം. യജമാനന്റെ ക്രൂരമായ വിനോദങ്ങള്‍ ഏറ്റുവാങ്ങുവാന്‍ കൂടി വിധിക്കപ്പെട്ടവനായിരുന്നു അവന്‍. അധ്വാനവേളകളില്‍ ക്രൂരമായ ചാട്ടവാറടികള്‍! യജമാനന്റെ ആസ്വാദനത്തിനുവേണ്ടി കൊല്ലുവാനും കൊല്ലപ്പെടുവാനും തയാറാവേണ്ട അവസ്ഥ! ഇത് മാറണമെന്ന് ഖുര്‍ആന്‍ കല്‍പിച്ചു. അടിമകളോട് നല്ല നിലയില്‍ പെരുമാറണമെന്ന് നിഷ്കര്‍ഷിച്ചു. "ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ല നിലയില്‍ വര്‍ത്തിക്കുക'' (ഖുര്‍ആന്‍ 4:36).

പ്രവാചകന്‍ വ്യക്തമായി പറഞ്ഞു: "വല്ലവനും തന്റെ അടിമയെ വധി ച്ചാല്‍ നാം അവനെയും വധിക്കും. വല്ലവനും തന്റെ അടിമയെ അംഗവിഛേദം ചെയ്താല്‍ നാം അവനെയും അംഗവിഛേദം ചെയ്യും. വല്ലവനുംതന്റെ അടിമയെ ശണ്ഡീകരിച്ചാല്‍ നാം അവനെയും ശണ്ഡീകരിക്കും'' (മുസ്ലിം, അബൂദാവൂദ്).

യജമാനന് ഇഷ്ടമുള്ളതെല്ലാം ചെയ്യാവുന്ന 'ചരക്ക്' എന്ന അവസ്ഥ യില്‍ നിന്ന് അടിമ സ്വന്തമായ വ്യക്തിത്വവും സ്വന്തമായ അവകാശങ്ങളുമുള്ളവനായിത്തീരുകയായിരുന്നു. അടിമകളെ ഷണ്ഡീകരിക്കുകയെന്ന അ തിനികൃഷ്ടമായ സമ്പ്രദായം നിലനിന്നിരുന്ന സമൂഹത്തിലാണ് അവരെ ഷണ്ഡീകരിച്ചാല്‍ അതു ചെയ്ത യജമാനനെ ഞാനും ഷണ്ഡീകരിക്കു മെന്ന് പ്രവാചകന്‍ (sa) അര്‍ഥശങ്കയില്ലാത്തവിധം വ്യക്തമാക്കിയത്. ലൈം ഗിക വികാരം നശിപ്പിച്ചുകൊണ്ട് അടിമകളെക്കൊണ്ട് മൃഗതുല്യമായി അധ്വാനിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു അവരെ ഷണ്ഡീകരിച്ചിരുന്നത്. ഇത് നിരോധിച്ച ഇസ്ലാം അടിമകള്‍ക്കും വികാരശമനത്തിനും മാര്‍ഗമുണ്ടാക്കണമെന്ന് പ്രത്യേകം നിഷ്കര്‍ഷിക്കുന്നുണ്ട്. "നിങ്ങളിലുള്ള അവിവാഹിതരെയും നിങ്ങളുടെ അടിമകളില്‍ നിന്നും അടിമസ്ത്രീകളില്‍നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹബന്ധത്തിലേര്‍പ്പെടുത്തുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ അനുഗ്രഹത്തില്‍നിന്ന് അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതാണ്. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വജ്ഞനുമത്രെ'' (24:32).

അടിമസ്ത്രീകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്ന സമ്പ്രദായത്തെ ഖര്‍ആന്‍ വിലക്കി. "ചാരിത്യ്രശുദ്ധിയോടെ ജീവിക്കാനാഗ്രഹിക്കുന്ന നിങ്ങളുടെ അടിമസ്ത്രീകളെ ഐഹിക ജീവിതത്തിന്റെ വിഭവം ആഗ്രഹിച്ചുകൊണ്ട് നിങ്ങള്‍ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കരുത് (24:33).

അടിമത്തം നിലനിന്ന സമൂഹങ്ങളെല്ലാം സ്വതന്ത്രമായ സര്‍ഗശേഷിയോ അഭിമാനമോ ഇല്ലാത്തവരായി ആയിരുന്നു അവരെ പരിഗണിച്ചിരുന്നത്. എന്നാല്‍, അടിമക്കും അഭിമാനമുണ്ടെന്നും അത് ക്ഷതപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ലെന്നുമുള്ള വസ്തുതയാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ഒരു അടിമയുമായി ശണ്ഠകൂടിയപ്പോള്‍ അയാളെ 'കറുത്ത പെണ്ണിന്റെ മോനേ' എന്നുവിളിച്ച തന്റെ ശിക്ഷ്യനായ അബുദര്‍റിനെ പ്രവാചകന്‍(ല) ഗുണദോഷിച്ചത് ഇങ്ങനെയായിരുന്നു. "അബുദര്‍റേ... അജ്ഞാനകാലത്തെ സംസ്കാരത്തില്‍ ചിലത് ഇനിയും താങ്കളില്‍ ബാക്കിയുണ്ട്''(അബൂദാവൂദ്).

"നിങ്ങളുടെ നേതാവായി വരുന്നത് ഉണങ്ങിയ മുന്തിരിപോലെ തലയുള്ള ഒരു നീഗ്രോ അടിമയാണെങ്കിലും നിങ്ങള്‍ അയാളെ കേള്‍ക്കുകയും അനുസരിക്കുകയും വേണം'' എന്നാണ് നബി(sa) പഠിപ്പിച്ചത്. അടിമയെ പിറകില്‍ നടത്തിക്കൊണ്ട് വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഒരാളോട് പ്രവാചക ശിക്ഷ്യനായ അബൂഹുറയ്റ() പറഞ്ഞു. "നിന്റെ പിറകില്‍ അവനെയും കയറ്റുക. നിന്റെ സഹോദരനാണവന്‍, നിന്റേതുപോലുള്ള ആത്മാവാണ് അവനുമുള്ളത്''.

അടിമക്കും ഉടമക്കും ഒരേ ആത്മാവാണുള്ളതെന്നും അവര്‍ തമ്മില്‍ സഹോദരങ്ങളാണെന്നും പഠിപ്പിച്ചുകൊണ്ട് അടിമ-ഉടമ ബന്ധത്തിന് ഒരു പുതിയ മാനം നല്‍കുകയാണ് ഇസ്ലാം ചെയ്തത്. അടിമ, ഉടമയുടെ അധീനത്തിലാണെന്നത് ശരിതന്നെ. എന്നാല്‍, അടിമയുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കാന്‍ ഉടമ ബാധ്യസ്ഥനാണ്. ഭക്ഷണം, വസ്ത്രം, ലൈംഗികത തുടങ്ങിയ അടിമയുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കേണ്ടത് അയാളുടെ ചുമതലയാണ്. അടിമയെ ഉപദ്രവിക്കാന്‍ പാടില്ല. അയാളെ പ്രയാസകരമായ ജോലികള്‍ ഏല്‍പിച്ച് ക്ളേശിപ്പിക്കുവാനും പാടില്ല. ഇങ്ങനെ, ചരിത്രത്തിലാദ്യമായി അടിമയെ സ്വതന്ത്രന്റെ വിതാനത്തിലേക്കുയര്‍ത്തുകയെന്ന വിപ്ളവം സൃഷ്ടിക്കുകയാണ് ഇസ്ലാം ചെയ്തത്. ഇതുവഴി ഉടമയുടെയും അടിമയുടെയും മാനസികാവസ്ഥകള്‍ തമ്മിലുള്ള അന്തരം കുറക്കുവാന്‍ ഇസ്ലാമിന് സാധിച്ചു. തന്റെ ഇഷ്ടങ്ങളെല്ലാം പ്രയോഗിക്കാവുന്ന ഒരു ചരക്ക് മാത്രമാണ് അടിമയെന്ന വിചാരത്തില്‍നിന്ന് ഉടമയും, സഹിക്കുവാനും ക്ഷമിക്കുവാനും നിര്‍വഹിക്കുവാനും മാത്രം വിധിക്കപ്പെട്ടവനാണ് താനെന്ന വിചാരത്തില്‍നിന്ന് അടിമയും സ്വതന്ത്രരാവുകയായിരുന്നു ഈ വിപ്ളവത്തിന്റെ ഫലം.

3. അടിമമോചനം ഒരു പുണ്യകര്‍മമായി പ്രഖ്യാപിച്ചു:

അവകാശങ്ങളുള്ള ഒരു അസ്തിത്വമായി അടിമയെ പ്രഖ്യാപിക്കുക വഴി അടിമത്തത്തെ സാങ്കേതികമായി ഇല്ലാതാക്കുകയാണ് ഇസ്ലാം ചെയ്തത്. എന്നാല്‍, ഇതുകൊണ്ടും നിര്‍ത്താതെ ആ സമ്പ്രദായത്തെ പ്രായോഗികമായിത്തന്നെ നിര്‍ മൂലനം ചെയ്യുവാന്‍ ആവശ്യമായ നടപടിയിലേക്ക് ഇസ്ലാം തിരിയുകയുണ്ടായി. അടിമമോചനം ഒരു പുണ്യകര്‍മമായി പ്രഖ്യാപിക്കുകയായിരുന്നു അടിമ സമ്പ്രദായത്തെ പ്രായോഗികമായി ഇല്ലാതാക്കുവാന്‍ ഇസ്ലാം സ്വീകരിച്ച നടപടി. "അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു'' (7:157) എന്ന ഖുര്‍ആനിക പരാമര്‍ശത്തെ അന്വര്‍ഥമാക്കുന്നതായിരുന്നു അടിമമോചനത്തിന്റെ വിഷയത്തില്‍ പ്രവാചക (sa)ന്റെ നിലപാട്.

അടിമമോചനം അതിവിശിഷ്ടമായ ഒരു പുണ്യകര്‍മമാണെന്ന് വ്യക്തമാക്കുന്ന ഖുര്‍ആന്‍ സൂക്തം ഇങ്ങനെയാണ്. "എന്നിട്ട് അവന്‍ ആ മലമ്പാത താണ്ടിക്കടന്നില്ല. ആ മലമ്പാതയെന്താണെന്ന് നിനക്കറിയാമോ? അടിമ മോചനം. അല്ലെങ്കില്‍ പട്ടിണിയുടെ നാളില്‍ കുടുംബബന്ധമുള്ള ഒരുഅനാഥക്കോ കടുത്ത ദാരിദ്യ്രമുള്ള ഒരു സാധുവിനോ ഭക്ഷണം നല്‍കല്‍'' (90:12-16)

അടിമമോചനത്തിന്റെ കാര്യത്തില്‍ പ്രവാചകന്‍ (sa)തന്നെ മാതൃക കാണിച്ചുകൊണ്ടാണ് അനുചരന്മാരെ അതിനുവേണ്ടി പ്രേരിപ്പിച്ചത്. തന്റെ കൈവശമുണ്ടായിരുന്ന അടിമയെ അദ്ദേഹം മോചിപ്പിച്ചു. അദ്ദേഹത്തിന്റെ അനുചരന്മാര്‍ പ്രസ്തുത പാത പിന്തുടര്‍ന്നു. സഖാക്കളില്‍ പ്രമുഖനായിരുന്ന അബൂബക്കര്‍(ra) സത്യനിഷേധികളില്‍നിന്ന് അടിമകളെ വിലയ്ക്കുവാങ്ങി മോചിപ്പിക്കുന്നതിനായി അളവറ്റ സമ്പത്ത് ചെലവഴിച്ചിരുന്നതായി കാണാനാവും.അടിമമോചനത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഒട്ടേറെ നബിവചനങ്ങള്‍ കാണാന്‍ കഴിയും: "സത്യവിശ്വാസിയായ ഒരു അടിമയെ ആരെങ്കിലും മോചിപ്പിച്ചാല്‍ ആ അടിമയുടെ ഓരോ അവയവത്തിനും പകരം അല്ലാഹു അവന്റെ അവയവത്തിന് നരകത്തില്‍നിന്ന് മോചനം നല്‍കുന്നതാണ്. അഥവാ കയ്യിന് കയ്യും കാലിന് കാലും ഗുഹ്യാവയവത്തിന് ഗുഹ്യാവയവവും വരെ'' (ബുഖാരി, മുസ്ലിം)।

സഹാബിയായിരുന്ന അബുദര്‍റ്(ra) ഒരിക്കല്‍ നബി(sa)യോട് ചോദിച്ചു: 'അടിമമോചനത്തില്‍ ഏറ്റവും ശ്രേഷ്ഠമായത് ഏതാണ്? തിരുമേനി പ്രതിവചിച്ചു: 'യജമാനന് ഏറ്റവും വിലപ്പെട്ട അടിമകളെ മോചിപ്പിക്കല്‍'।

അല്ലാഹുവിന്റെ പ്രതിഫലത്തിന് രണ്ടു തവണ അര്‍ഹരാവുന്നവരെ എണ്ണിപ്പറയവെ നബി(ല) പറഞ്ഞു: "തന്റെ കീഴിലുള്ള അടിമസ്ത്രീയെ സംസ്കാര സമ്പന്നയാക്കുകയും അവള്‍ക്ക് ഏറ്റവും നന്നായി വിദ്യാഭ്യാസം നല്‍കുകയും പിന്നീട് അവളെ മോചിപ്പിച്ച് സ്വയം വിവാഹം കഴിക്കുകയും ചെയ്തവനും ഇരട്ടി പ്രതിഫലമുണ്ട്'' (ബുഖാരി, മുസ്ലിം)।

പടച്ചതമ്പുരാനില്‍നിന്നുള്ള പ്രതിഫലം കാംക്ഷിച്ചുകൊണ്ട് സത്യവിശ്വാസികള്‍ പ്രവാചകന്റെ കാലത്തും ശേഷവും അടിമകളെ മോചിപ്പിക്കുവാന്‍ തുടങ്ങി. ഇതുകൂടാതെ സകാത്തിന്റെ ധനം പോലും അടിമമോചനത്തിന് ചെലവഴിക്കുന്ന അവസ്ഥയുണ്ടായി. ഉമറുബ്നു അബ്ദില്‍ അസീസി(ra)ന്റെ ഭരണകാലത്ത് സകാത്ത് സ്വീകരിക്കുവാന്‍ ഒരു ദരിദ്രന്‍ പോലുമില്ലാത്ത അവസ്ഥ സംജാതമായെന്നും അപ്പോള്‍ അടിമകളെ വിലക്കെടുത്ത് മോചിപ്പിക്കാനാണ് സകാത്ത് ഇനത്തിലുള്ള ധനം ചെലവഴിക്കപ്പെട്ടതെന്നും ചരിത്രത്തില്‍ കാണാന്‍ കഴിയും।

4.പലതരം കുറ്റങ്ങള്‍ക്കുമുള്ള പ്രായശ്ചിത്തമായി അടിമമോചനം നിശ്ചയിക്കപ്പെട്ടു:

അടിമമോചനത്തെ ഒരു പുണ്യകര്‍മമായി അവതരിപ്പിച്ചുകൊണ്ട് സത്യവിശ്വാസികളെ അക്കാര്യത്തില്‍ പ്രോല്‍സാഹിപ്പിച്ചതോടൊപ്പംതന്നെ പലതരം കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രായശ്ചിത്തമായി അ ടിമമോചനത്തെ ഇസ്ലാം നിശ്ചയിച്ചു. മനഃപൂര്‍വമല്ലാത്ത കൊലപാതകം, അല്ലാഹുവിന്റെ പേരില്‍ ശപഥം ചെയ്ത ശേഷം അത് ലംഘിക്കല്‍, ഭാര്യയെ സമീപിക്കുകയില്ലെന്ന ശപഥത്തിന്റെ ലംഘനം തുടങ്ങിയ പാപങ്ങള്‍ ക്കുള്ള പ്രായശ്ചിത്തങ്ങളില്‍ ഒന്ന് ഒരു അടിമയെ മോചിപ്പിക്കുകയാണ്. ദൈവിക പ്രതിഫലം കാംക്ഷിച്ചുകൊണ്ടുമാത്രം അടിമകളെ മോചിപ്പിക്കാന്‍ തയാറില്ലാത്തവരെ സംബന്ധിച്ചിടത്തോളം അത് നിര്‍ബന്ധമാക്കിത്തീര്‍ക്കുന്ന അവസ്ഥയാണ് തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തമായി അടിമകളെ മോചിപ്പിക്കണമെന്ന വിധി।5.

മോചനമൂല്യത്തിനു പകരമായി സ്വാതന്ത്യ്രം നല്‍കുന്ന സംവിധാനമുണ്ടാക്കി:

മുകളില്‍ പറഞ്ഞ മാര്‍ഗങ്ങളിലൂടെയൊന്നും സ്വതന്ത്രനാകാന്‍ ഒരു അടിമക്ക് സാധിച്ചില്ലെന്നിരിക്കട്ടെ. അപ്പോഴും അവന് മോചനം അസാധ്യമല്ല. സ്വയം മോചനമാഗ്രഹിക്കുന്ന ഏതൊരു അടിമക്കും മോചിതനാകുവാനുള്ള മാര്‍ഗം ഇസ്ലാം തുറന്നുകൊടുത്തിട്ടുണ്ട്. 'മുകാതബ'യെന്ന് സാങ്കേതികമായി വിളിക്കുന്ന മോചനപത്രത്തിലൂടെയാണ് ഇത് സാധ്യമാവുക. സ്വാതന്ത്യ്രമെന്ന അഭിലാഷം ഹൃദയത്തിനകത്ത് മൊട്ടിട്ടു കഴിഞ്ഞാല്‍ 'മുകാതബ'യിലൂടെ ഏതൊരു അടിമക്കും സ്വതന്ത്രനാകാവുന്നതാണ്. അടിമയും ഉടമയും യോജിച്ച് ഒരു മോചനമൂല്യവും അത് അടച്ചുതീര്‍ക്കേണ്ട സമയവും തീരുമാനിക്കുന്നു. ഈ മോചനമൂല്യം സമാഹരിക്കുന്നതിനുവേണ്ടി അടിമയ്ക്ക് പുറത്തുപോയി ജോലി ചെയ്യാം. അങ്ങനെ ഗഡുക്കളായി അടിമ മോചനദ്രവ്യം അടച്ചുതീര്‍ക്കുന്നു. അത് അടച്ചുതീര്‍ക്കുന്നതോടെ അയാള്‍ സ്വതന്ത്രനാവുന്നു।

സ്വാതന്ത്യ്രമെന്ന സ്വപ്നം പൂവണിയുന്നതിനായി ആ ആഗ്രഹം മനസ്സി ല്‍ മൊട്ടിട്ടു കഴിഞ്ഞ ഏതൊരു അടിമക്കും അവസരമുമുണ്ടാക്കി കൊടുക്കുകയാണ് ഈ സംവിധാനത്തിലൂടെ ഇസ്ലാം ചെയ്തിരിക്കുന്നത്. മോചനപത്രമെഴുതിയ ഒരു അടിമക്ക് നിശ്ചിത സമയത്തിനകം മോചനമൂല്യം അടച്ചുതീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലോ? അതിനുള്ള സംവിധാനവും ഇസ് ലാം നിര്‍ദേശിക്കുന്നുണ്ട്. സകാത്ത് ധനം ചെലവഴിക്കപ്പെടേണ്ട എട്ടു വകുപ്പുകളിലൊന്ന് അടിമമോചനമാണ് (ഖുര്‍ആന്‍ 9:60). മുകാതബ പ്രകാരമുള്ള മോചനദ്രവ്യം കൊടുത്തുതീര്‍ക്കാന്‍ ഒരു അടിമക്ക് കഴിയാത്ത സാഹച ര്യങ്ങളില്‍ അയാള്‍ക്ക് ബൈത്തുല്‍മാലിനെ (പൊതുഖജനാവ്) സമീപി ക്കാം. അതില്‍നിന്ന് നിശ്ചിത സംഖ്യയടച്ച് അയാളെ മോചിപ്പിക്കേണ്ടത് അതു കൈകാര്യം ചെയ്യുന്നവരുടെ കടമയാണ്. പണക്കാരന്‍ നല്‍കുന്ന സ്വത്തില്‍ നിന്നുതന്നെ അടിമയെ മോചിപ്പിക്കുവാനുള്ള വക കണ്ടെത്തുകയാണ് ഇസ്ലാം ഇവിടെ ചെയ്തിരിക്കുന്നത്।

അടിമകളെ സ്വാതന്ത്യ്രമെന്താണെന്ന് പഠിപ്പിക്കുകയും പാരതന്ത്യ്രത്തില്‍നിന്ന് മോചിതരാകുവാന്‍ അവരെ സ്വയം സന്നദ്ധരാക്കുകയും ചെയ്തുകൊണ്ട് ചങ്ങലക്കെട്ടുകളില്‍നിന്ന് മുക്തമാക്കുകയെന്ന പ്രായോഗികമായ നടപടിക്രമമാണ് ഇസ്ലാം അടിമത്തത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചത്. അക്കാര്യത്തില്‍ ഇസ്ലാം സ്വീകരിച്ചതിനേക്കാള്‍ ഉത്തമമായ മാര്‍ഗമിതായി രുന്നുവെന്ന് ചൂണ്ടിക്കാണിക്കുവാന്‍ പറ്റിയ ഒരു മാര്‍ഗവും നിര്‍ദേശിക്കുവാന്‍ ആര്‍ക്കും കഴിയില്ലെന്നതാണ് വാസ്തവം. അത് യഥാര്‍ഥത്തില്‍ ഉള്‍ക്കൊള്ളണമെങ്കില്‍ അടിമത്തം ഒരു സ്ഥാപനമായി നിലനിന്നിരുന്ന സമൂഹത്തിന്റെ ഭൂമികയില്‍നിന്നുകൊണ്ട് പ്രശ്നത്തെ നോക്കിക്കാണണമെന്നുമാത്രം.

അടിമത്തത്തോടുള്ള ഖുര്‍ആനിന്റെ സമീപനം

അടിമത്തത്തോടുള്ള ഖുര്‍ആനിന്റെ സമീപനം

നമ്മുടെ സമൂഹത്തില്‍ ഇന്ന് നിലവിലില്ലാത്ത ഒരു സമ്പ്രദായമാണ് അടിമത്തം। ഇന്നത്തെ ചുറ്റുപാടുകളിലിരുന്നുകൊണ്ട് പ്രസ്തുത ഭൂതകാലപ്രതിഭാസത്തെ അപഗ്രഥിക്കുമ്പോള്‍ അതിന്റെ വേരുകളെയും അതു നിലനിന്നിരുന്ന സമൂഹങ്ങളില്‍ അതിനുണ്ടായിരുന്ന സ്വാധീനത്തെയും കുറിച്ച് വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്। വര്‍ത്തമാനത്തിന്റെ ഭൂമികയില്‍നിന്നുകൊണ്ട് ഭൂതകാലപ്രതിഭാസങ്ങളെ അപഗ്രഥിച്ച് കേവല നിഗമനത്തിലെത്തുവാന്‍ കഴിയില്ല. അടിമത്തമെന്നാല്‍ എന്താണെന്നും പുരാതന സമൂഹങ്ങളില്‍ അത് ചെലുത്തിയ സ്വാധീനമെന്തായിരുന്നുവെന്നും മനസ്സിലാക്കുമ്പോഴേ അതിനെ ഖുര്‍ആന്‍ സമീപിച്ച രീതിയുടെ മഹത്വം നമുക്ക് ബോധ്യമാകൂ.

ഒരു വ്യക്തി മറ്റൊരാളുടെ സമ്പൂര്‍ണമായ അധികാരത്തിന് വിധേയമായിത്തീരുന്ന സ്ഥിതിക്കാണ് അടിമത്തമെന്ന് പറയുന്നത്. ശരീരവും ജീവനും കുടുംബവും അങ്ങനെ തനിക്ക് എന്തൊക്കെ സ്വന്തമായുണ്ടോ അതെല്ലാം മറ്റൊരാള്‍ക്ക് അധീനമാക്കപ്പെട്ട രീതിയില്‍ ജീവിതം നയിക്കുന്നവനാണ് അടിമ.

അവന്‍ ഉടമയുടെ ജംഗമസ്വത്താണ്. ഉടമ ഒരു വ്യക്തിയോ സമൂഹമോ രാഷ്ട്രമോ ആകാം. ആരായിരുന്നാലും അയാള്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ മാത്രം അനുഭവിച്ച് ഉടമക്കുകീഴില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവനാണ് അടിമ.അടിമസമ്പ്രദായത്തിന്റെ ഉല്‍പത്തി എങ്ങനെയാണെന്നോ, അത് എവിടെ, എന്നാണ് തുടങ്ങിയതെന്നോ ഉറപ്പിച്ച് പറയാന്‍ പറ്റിയ രേഖകളൊന്നും ഉപലബ്ധമല്ല. ക്രിസ്തുവിന് 20 നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ഈ സമ്പ്രദായം ആരംഭിച്ചുകഴിഞ്ഞിരുന്നുവെന്ന് ഉറപ്പാണ്. ബി.സി 2050-നോടടുത്ത് നിലനിന്നിരുന്ന ഉര്‍നാമു (ഡൃ ചമാൌ) നിയമസംഹിതയില്‍ അടിമകളെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെടുന്നവര്‍ക്ക് സ്വാതന്ത്യ്രം നിഷേധിച്ചുകൊണ്ട് കൂലിയില്ലാതെ ജോലിചെയ്യിക്കുന്ന പതിവില്‍നിന്നാവണം അടിമത്തം നിലവില്‍ വന്നതെന്നാണ് അനുമാനം. പുരാതന സുമേറിയന്‍ ഭാഷയില്‍ അടിമകളെ വിളിക്കാന്‍ ഉപയോഗിച്ചിരുന്ന പദങ്ങളാണ് ഈ അനുമാനത്തിന് നിദാനം. പുരുഷഅടിമക്ക് നിദാ-കൂര്‍ എന്നും സ്ത്രീ അടിമക്ക് മുനുസ്-കൂര്‍ എന്നുമായിരുന്നു പേര്‍. വിദേശിയായ പുരുഷന്‍, വിദേശിയായ സ്ത്രീ എന്നിങ്ങനെയാണ് യഥാക്രമം ഈ പദങ്ങളുടെ അര്‍ഥം. യുദ്ധത്തടവുകാരെ കൊണ്ടുവന്നിരുന്നത് വിദേശത്തുനിന്നായിരുന്നതിനാല്‍ അവരെ അടിമകളാക്കിയപ്പോള്‍ ഈ പേരുകള്‍ വിളിക്കപ്പെട്ടുവെന്നാണ് ഊഹിക്കപ്പെടുന്നത്.

ലോകത്ത് ഏകദേശം എല്ലാ പ്രദേശങ്ങളിലും ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ അടിമത്തം നിലനിന്നിരുന്നു. പുരാതന ഇസ്രായേല്‍ സമുദായത്തിന്റെ കഥ പറയുന്ന പഴയ നിയമ ബൈബിളില്‍ അടിമത്തത്തെക്കുറിച്ച് ഒരുപാട് പരാമര്‍ശങ്ങളുണ്ട്. പൌരാണിക പ്രവാചകനായിരുന്ന അബ്രഹാമിന്റെ കാലത്തുതന്നെ മനുഷ്യരെ വിലയ്ക്കു വാങ്ങുന്ന സമ്പ്രദായം നിലനിന്നിരുന്നുവെന്ന് കാണാന്‍ കഴിയും (ഉല്‍പത്തി 17:13,14). യുദ്ധത്തടവുകാരെ അടിമകളാക്കണമെന്നാണ് ബൈബിളിന്റെ അനുശാസന (ആവര്‍ത്തനം 20:10,11) അടിമയെ യഥേഷ്ടം മര്‍ദിക്കുവാന്‍ യജമാനന് സ്വാതന്ത്യ്രം നല്‍കുന്ന ബൈബിള്‍ പക്ഷേ, പ്രസ്തുത മര്‍ദനങ്ങള്‍ക്കിടയില്‍ അടിമ മരിക്കാനിടയാകരുതെന്ന് പ്രത്യേകം നിഷ്കര്‍ഷിക്കുന്നുണ്ട്. 'ഒരുവന്‍ തന്റെ ആണ്‍അടിമയെയോ പെണ്‍അടിമയെയോ വടികൊണ്ടടിക്കുകയും അയാളുടെ കൈയാല്‍ അടിമ മരിക്കുകയും ചെയ്താല്‍ അയാളെ ശിക്ഷി ക്കണം. പക്ഷേ, അടിമ ഒന്നോ രണ്ടോ ദിവസം ജീവിച്ചാല്‍ അയാളെ ശിക്ഷിക്കരുത്. കാരണം അടിമ അയാളുടെ സ്വത്താണ്' (പുറപ്പാട് 21:20,21) എന്നതായിരുന്നു ബൈബിള്‍ പറയുനനതനുസരിച്ച് ഇവ്വിഷയകമായി ഇസ്രായേല്‍ സമുദായത്തില്‍ നിലനിന്നിരുന്ന നിയമം. യേശുക്രിസ്തുവിന്റെ കാലത്തും ശേഷവുമെല്ലാം അടിമസമ്പ്രദായം നിലനിന്നിരുന്നു. അടിമകളോടു സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ച ഉപദേശങ്ങളൊന്നും യേശുവിന്റെ വചനങ്ങളിലില്ല. 'കര്‍ത്താവിന്റെ വിളി ലഭിച്ചുകഴിഞ്ഞ അടിമകള്‍ ആത്മാര്‍ഥമായി യജമാനന്മാരെ സേവിക്കണം' (എഫേ 6:5-9). 'അടിമകളേ, നിങ്ങളുടെ ലൌകിക യജമാനന്മാരെ എല്ലാ കാര്യങ്ങളിലും അനുസരിക്കുക; യജനമാനന്മാര്‍ കാണ്‍കെ, അവരെ പ്രീണിപ്പിക്കാന്‍ വേണ്ടി മാത്രമല്ല, ആത്മാര്‍ഥതയോടുകൂടി കര്‍ത്താവിനെ ഭയപ്പെട്ട് യജമാനന്മരെ അനുസരിക്കുക' (കൊളോ 3:22) എന്നുമുള്ള പരാമര്‍ശങ്ങള്‍ ഒഴിച്ചാല്‍ അടിമത്തവുമായി ബന്ധപ്പെട്ട മറ്റു പ്രധാന നിര്‍ദേശങ്ങളൊന്നും പൌലോസിന്റെ ലേഖനങ്ങളില്‍ കാണാന്‍ കഴിയുന്നില്ല. ഗ്രീക്കോ-റോമന്‍ നാഗരികതയില്‍ നിലനിന്നിരുന്ന അതിക്രൂരമായ അടിമത്ത സമ്പ്രദായം അവയുടെ ക്രൈസ്തവവത്കരണത്തിനു ശേഷവും മാറ്റമൊന്നുമില്ലാതെ നിലനിന്നിരുന്നുവെന്ന് കാണാ നാവും. അടിമവ്യവസ്ഥിതിയുടെ ക്രൂരവും നികൃഷ്ടവുമായ കഥകള്‍ ഏറെ പറയാനുള്ള റോമാ സംസ്കാരത്തിന്റെ ഔദ്യോഗിക മതം ക്രൈസ്തവതയായിരുന്നുവെന്ന വസ്തുത പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു.

ഇന്ത്യയില്‍ അടിമത്തം നിലനിന്നത് മതത്തിന്റെ ഭാഗമായിക്കൊണ്ടാണ്. വൈദിക മതത്തിന്റെ അവിഭാജ്യ ഘടകമാണ് വര്‍ണാശ്രമ വ്യവസ്ഥ. ശ്രുതികളില്‍ പ്രഥമ ഗണനീയമായി പരിഗണിക്കപ്പെടുന്ന വേദസംഹിതകളില്‍ ഒന്നാമതായി വ്യവഹരിക്കപ്പെടുന്ന ഋഗ്വേദത്തിലെ പുരുഷസൂക്തത്തിലാണ് (10:90:12) ജാതി വ്യവസ്ഥയുടെ ബീജങ്ങള്‍ നമുക്ക് കാണാന്‍ കഴിയുന്നത്. 'പരമപുരുഷന്റെ ശിരസ്സില്‍നിന്ന് ബ്രാഹ്മണനും കൈകളില്‍നിന്ന് വൈശ്യനും പാദങ്ങളില്‍ ശൂദ്രനും സൃഷ്ടിക്കപ്പെട്ടുവെന്ന ഋഗ്വേദ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന വര്‍ണാശ്രമ വ്യവസ്ഥ ബ്രാഹ്മണനെ ഉത്തമനും ശൂദ്രനെ അധമനുമായി കണക്കാക്കിയത്സ്വാഭാവികമായിരുന്നു. എല്ലാ ഹൈന്ദവ ഗ്രന്ഥങ്ങളും ചാതുര്‍വര്‍ണ്യ വ്യവസ്ഥ ന്യായീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. ആധുനിക ഹൈന്ദവതയുടെ ശ്രുതിഗ്രന്ഥമായി അറിയപ്പെടുന്ന ഭഗവത് ഗീത 'ചാതുര്‍വര്‍ണ്യം മയാസൃഷ്ടം ഗുണ കര്‍മ വിഭാഗശഃ' (4:13) എന്നാണ് പറഞ്ഞിരിക്കുന്നത്. 'ഗുണകര്‍മങ്ങളുടെ വിഭാഗത്തിനനുസരിച്ച് നാലു വര്‍ണങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് ഞാന്‍ തന്നെയാണെ'ന്നര്‍ഥം.

ദൈവത്തിന്റെ പാദങ്ങളില്‍നിന്ന് പടക്കപ്പെട്ടവര്‍ പാദസേവ ചെയ്യുവാനായി വിധിക്കപ്പെട്ടത് സ്വാഭാവികമായിരുന്നു. ദാസ്യവേലക്കു വേണ്ടി പ്രത്യേകമായി പടക്കപ്പെട്ടവരാണ് ശൂദ്രരെന്നായിരുന്നു വിശ്വാസം. മുജ്ജന്മപാപത്തിന്റെ ശിക്ഷയായാണ് അവര്‍ണനായി ജനിക്കേണ്ടിവന്നതെന്നും അടുത്ത ജന്മത്തിലെങ്കിലും പാപമോചനം ലഭിച്ച് സവര്‍ണനായി ജനിക്കണമെങ്കില്‍ ഈ ജീവിതം മുഴുവന്‍ സവര്‍ണരുടെ പാദസേവ ചെയ്ത് അവരെ സംതൃപ്തരാക്കുകയാണ് വേണ്ടതെന്നുമാണ് അവരെ മതഗ്രന്ഥങ്ങള്‍ പഠി പ്പിച്ചത്. അടിമകളായി ജനിക്കാന്‍ വിധിക്കപ്പെട്ട ചണ്ഡാളന്മാരെ പന്നികളോടും പട്ടികളോടുമൊപ്പമാണ് ഛന്ദോഗ്യോപനിഷത്ത് (5:10:7) പരിഗണിച്ചിരിക്കുന്നത്. അവരോടുള്ള പെരുമാറ്റ രീതിയും ഈ മൃഗങ്ങളോടുള്ളതിനേക്കാള്‍ നീചവും നികൃഷ്ടവുമായിരുന്നുവെന്ന് മനുസ്മൃതിയും പരാശരസ്മൃതിയുമെല്ലാം വായിച്ചാല്‍ മനസ്സിലാകും।

ജന്മത്തിന്റെ പേരില്‍ അടിമത്തം വിധിക്കപ്പെടുന്ന സമ്പ്രദായത്തോടൊപ്പംതന്നെ ഇന്ത്യയില്‍ അടിമ വ്യാപാരവും അതിന്റെ സകലവിധ ക്രൂരഭാവങ്ങളോടുംകൂടി നിലനിന്നിരുന്നതായി കാണാനാവും. തമിഴ്നാട്ടില്‍നിന്ന് ലഭിച്ച ശിലാലിഖിതങ്ങളില്‍നിന്ന് ചോള കാലത്തും ശേഷവും ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടുകൊണ്ട് അടിമ വ്യാപാരം നിലനിന്നിരുന്നുവെന്ന് മനസ്സിലാകുന്നുണ്ട്. മൈസൂരിലും ബീഹാറിലും കേരളത്തിലുമെല്ലാം അടിമ വ്യാപാരം നിലനിന്നിരുന്നു. ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആഗമനത്തോടെ ഇന്ത്യയില്‍നിന്ന് ആളുകളെ പിടിച്ച് അടിമകളാക്കി വിദേശങ്ങളിലെത്തിക്കുന്ന സമ്പ്രദായവും നിലവില്‍ വന്നു. ട്രാന്‍ക്യൂബാറിലെ ഒരു ഇറ്റാലിയന്‍ പുരോഹിതന്‍, മധുരക്കാരനായ ഒരു ക്രിസ്ത്യാനിയുടെ ഭാര്യയെയും നാലു മക്കളെയും മുപ്പത് 'പഗോഡ'ക്ക് മനിലയിലേക്ക് പോകുന്ന ഒരു കപ്പലിലെ കപ്പിത്താന് വിറ്റതായി ചില ചരിത്രരേഖകളിലുണ്ട് (സര്‍വവിജ്ഞാനകോശം. വാല്യം 1, പുറം 258). 1841-ലെ ഒരു സര്‍വേപ്രകാരം അന്ന് ഇന്ത്യയില്‍ എണ്‍പത് ലക്ഷത്തിനും തൊണ്ണൂറു ലക്ഷത്തിനുമിടയില്‍ അടിമകളുണ്ടായിരുന്നു. മലബാറിലായിരുന്നു ഇന്ത്യയിലെ അടിമകളുടെ നല്ലൊരു ശതമാനമുണ്ടായിരുന്നത്. അവിടത്തെ ആകെ ജനസംഖ്യയില്‍ 15 ശതമാനം അടിമകളായിരുന്നുവത്രേ!(Encyclo paedia Britanica Vol 27, page 289)-..

റോമാ സാമ്രാജ്യത്തില്‍ ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടു മുതല്‍ നീണ്ട ആറു ശതാബ്ദക്കാലം നിലനിന്ന അടിമവ്യവസ്ഥയായിരുന്നു ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അടിമ സമ്പ്രദായമെന്നാണ് മനസ്സിലാവുന്നത്. ഏതെങ്കിലും രീതിയിലുള്ള യാതൊരു അവകാശവുമില്ലാത്ത വെറും കച്ചവടച്ചരക്കായിരുന്നു റോമാ സാമ്രാജ്യത്തിലെ അടിമ. ഉടമയെ രസിപ്പിക്കുന്നതിനുവേണ്ടി മറ്റൊരു അടിമയുമായി ദ്വന്ദയുദ്ധത്തിലേര്‍പ്പെട്ട് മരിച്ചു വീഴാന്‍ മാത്രം വിധിക്കപ്പെട്ടവനായിരുന്നു അവന്‍. അടിമകളുടെ ശരീരത്തില്‍നിന്ന് ദ്വന്ദയുദ്ധക്കളരിയില്‍ ഉറ്റിവീഴുന്ന രക്തത്തിന്റെ അളവ് വര്‍ധിക്കുമ്പോള്‍ യജമാനന്മാര്‍ 'ഹുറേ' വിളികളുമായി അവരെ പ്രോല്‍സാഹിപ്പിക്കുകയും ചാട്ടവാര്‍ ചുഴറ്റിക്കൊണ്ട് അവരെ ഭീതിപ്പെടുത്തുകയും ചെയ്യുകയായിരുന്നു പതിവ്! അടിമത്തത്തിന്റെ അതിക്രൂരമായ രൂപം!

കൊളംബസിന്റെ അമേരിക്ക കണ്ടുപിടിത്തമാണ് ആധുനിക ലോകത്ത് അടിമത്തത്തെ ആഗോളവ്യാപകമാക്കിത്തീര്‍ത്തത്. നീഗ്രോകള്‍ അടിമകളാക്കപ്പെട്ടു. കമ്പോളങ്ങളില്‍ വെച്ച് കച്ചവടം ചെയ്യപ്പെട്ടു. ഒരു സ്പാനിഷ് ബിഷപ്പായിരുന്ന ബാര്‍തലോച ദെലാസ്കാസാസ് ആയിരുന്നു അമേരിക്കന്‍ അടിമത്തൊഴില്‍ വ്യവസ്ഥക്ക് തുടക്കം കുറിച്ചത്. അടിമവ്യാപാരത്തിനായി മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ട കമ്പനികള്‍ യൂറോപ്പിലുണ്ടായിരുന്നു. ആഫ്രിക്കന്‍ തീരപ്രദേശങ്ങളില്‍നിന്ന് അടിമകളെക്കൊണ്ടുവന്ന് അമേരിക്കയില്‍ വില്‍ക്കുകയായിരുന്നു ഈ കമ്പനികളുടെ വ്യാപാരം. പതിനേഴ് മുതല്‍ പത്തൊമ്പത് വരെ നൂറ്റാണ്ടുകള്‍ക്കിടക്ക് അമേരിക്കയില്‍ ഇങ്ങനെ ഒന്നരക്കോടിയോളം അടിമകള്‍ ഇറക്കുമതി ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. മണിബന്ധത്തിലും കണങ്കാലിലും രണ്ട് അടിമകളെ വീതം കൂട്ടിക്കെട്ടിയായിരുന്നു കപ്പലില്‍ കൊണ്ടുപോയിരുന്നത്. അത്ലാന്റിക് സമുദ്രം തരണം ചെയ്യുന്നതിനിടക്ക് നല്ലൊരു ശതമാനം അടിമകള്‍ മരിച്ചുപോകുമായിരുന്നു. ഇങ്ങനെ മരണമടഞ്ഞവരുടെ എണ്ണമെത്രയെന്നതിന് യാതൊരു രേഖകളുമില്ല. അടിമയുടെ ജീവന് എന്തു വില?!

അടിമത്തത്തെക്കുറിച്ച ഖുര്‍ആനിക വീക്ഷണത്തെയും അതിനോടുള്ള സമീപനത്തെയുംകുറിച്ച് ചര്‍ച്ച ചെയ്യുന്നതിന്റെ മുന്നോടിയായാണ് പ്രസ്തുത സമ്പ്രദായത്തിന്റെ ഉല്‍പത്തിയെയും ചരിത്രത്തെയും കുറിച്ച് സം ക്ഷിപ്തമായി പ്രതിപാദിച്ചത്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഒരു വ്യവസ്ഥയെ ഒരു പ്രഖ്യാപനത്തിലൂടെ തുടച്ചു നീക്കുകയെന്ന അപ്രായോഗികവും അശാസ്ത്രീയവുമായ നിലപാടിനുപകരം പ്രായോഗികമായി അടിമത്തം ഇല്ലാതാക്കുന്നതിനുവേണ്ടിയുള്ള ഒരു പദ്ധതിയാണ് ഇസ്ലാം ആവിഷ്കരിച്ചു നടപ്പിലാക്കിയതെന്നാണ് മനസ്സിലാവുന്നത്്.

ഈ രംഗത്ത് ഇസ്ലാം സ്വീകരിച്ച നടപടിക്രമത്തിന്റെ പ്രായോഗികത മനസ്സിലാകണമെങ്കില്‍ അടിമയുടെ മനഃശാസ്ത്രമെന്താണെന്ന് നാം പഠിക്കണം. അടിമയുടെ മാനസിക ഘടനയും സ്വതന്ത്രന്റെ മാനസിക ഘടനയും തമ്മില്‍ വളരെയേറെ വ്യത്യാസങ്ങളുണ്ട്. നിരന്തരമായ അടിമത്ത ജീവിതം അടിമയുടെ മനോനിലയെ രൂപപ്പെടുത്തുന്നതില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന അടിമത്ത നുകം ചുമലില്‍ വഹിക്കുന്നതുകൊണ്ട് അവന്റെ മനസ്സില്‍ അനുസരണത്തിന്റെയും കീഴ്വഴക്കത്തിന്റെയും ശീലങ്ങള്‍ ആഴത്തില്‍ വേരൂന്നിയിട്ടുണ്ടാവും. ചുമതലകള്‍ ഏറ്റെടുക്കുവാനോ ഉത്തരവാദിത്തങ്ങള്‍ വഹിക്കുവാനോ അവന് കഴിയില്ല. ഉടമയുടെ കല്‍പന ശിരസാവഹിക്കാന്‍ അവന്റെ മനസ്സ് സദാ സന്നദ്ധമാണ്. അയാളുടെ ഇച്ഛക്കനുസരിച്ച് കാര്യങ്ങളെല്ലാം നിര്‍വഹി ക്കാന്‍ അടിമക്ക് നന്നായറിയാം. എന്നാല്‍, അനുസരിക്കാനും നടപ്പാക്കാനും മാത്രമാണ് അവനു സാധിക്കുക. ഉത്തരവാദിത്തമേറ്റെടുക്കുവാന്‍ അവന്റെ മനസ്സ് അശക്തമായിരിക്കും. ഭാരം താങ്ങുവാന്‍ അവന്റെ മനസ്സിന് കഴിയില്ല. ചുമതലകള്‍ ഏറ്റെടുക്കുന്നതില്‍നിന്ന് ഓടിയകലാനേ അവനു സാധി ക്കൂ. എന്നാല്‍ യജമാനന്‍ എന്തു കല്‍പിച്ചാലും അതു ശിരസാവഹിക്കാന്‍ അവന്‍ സദാ സന്നദ്ധനുമായിരിക്കും.

അടിമയുടെയും ഉടമയുടെയും മാനസികാവസ്ഥകള്‍ രണ്ട് വിരുദ്ധധ്രുവങ്ങളില്‍ സ്ഥിതി ചെയ്യുന്നവയാണ്. ഒന്ന് അഹങ്കാരത്തിന്റേതാണെങ്കില്‍ മറ്റേത് അധമത്വത്തിന്റേതാണ്. വിരുദ്ധ ധ്രുവങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഈ മാനസികാവസ്ഥകളെ ഒരേ വിതാനത്തിലേക്ക് കൊണ്ടുവരാതെ അടിമമോചനം യഥാര്‍ഥത്തിലുള്ള മോചനത്തിനുതകുകയില്ലെന്നതിന് ഏറ്റവും നല്ല ഉദാഹരണം അമേരിക്കയുടേതുതന്നെയാണ്. എബ്രഹാം ലിങ്കന്റെ പ്രവര്‍ത്തനങ്ങള്‍ വഴി, ഒരൊറ്റ പ്രഖ്യാപനത്തിലൂടെ അമേരിക്കയിലെ അടിമകള്‍ക്ക് മോചനം ലഭിക്കുകയായിരുന്നു, ഒരു പ്രഭാതത്തില്‍! പക്ഷേ, എന്താണവിടെ സംഭവിച്ചത്? നിയമം മൂലം സ്വാതന്ത്യ്രം ലഭിച്ച അടിമകള്‍ക്ക് പ ക്ഷേ, സ്വാതന്ത്യ്രത്തിന്റെ 'ഭാരം' താങ്ങുവാന്‍ കഴിഞ്ഞില്ല. എന്തു ചെയ്യണമെന്നറിയാതെ അവര്‍ ചുറ്റുപാടും നോക്കി. ആരും കല്‍പിക്കാനില്ലാത്തതുകൊണ്ട് അവര്‍ക്ക് ഒന്നും ചെയ്യുവാനായില്ല. അവര്‍ തിരിച്ച് യജമാനന്മാരുടെ അടുത്തുചെന്ന് തങ്ങളെ അടിമകളായിത്തന്നെ സ്വീകരിക്കണമെന്നപേക്ഷിച്ചു. മാനസികമായി സ്വതന്ത്രരായി കഴിയാത്തവരെ ശാരീരികമായി സ്വതന്ത്രരാക്കുന്നത് വ്യര്‍ഥമാണെന്ന വസ്തുതയാണ് ഇവിടെ അനാവൃതമാവുന്നത്.മനുഷ്യരുടെ ശരീരത്തെയും മനസ്സിനെയും പറ്റി ശരിക്കറിയാവുന്ന ദൈവത്തില്‍നിന്ന് അവതീര്‍ണമായ ഖുര്‍ആന്‍ ഇക്കാര്യത്തില്‍ തികച്ചും പ്രായോഗികമായ നടപടിക്രമത്തിനാണ് രൂപം നല്‍കിയിട്ടുള്ളത്. അറേബ്യന്‍ സമ്പദ് ഘടനയുടെ സ്തംഭങ്ങളിലൊന്നായിരുന്നു അടിമവ്യവസ്ഥിതി. ഒരു കേവല നിരോധത്തിലൂടെ പിഴുതെറിയുവാന്‍ സാധിക്കുന്നതിലും എത്രയോ ആഴത്തിലുള്ളവയായിരുന്നു അതിന്റെ വേരുകള്‍. ഇസ്ലാം പ്രചരിച്ച പ്രദേശങ്ങളിലും അല്ലാത്തയിടങ്ങളിലുമെല്ലാം നിലനിന്നിരുന്ന ഒരു വ്യവസ്ഥയെന്ന നിലയ്ക്ക് അതു നിരോധിക്കുന്നത് പ്രായോഗികമായി പ്രയാസകരമായിരിക്കുമെന്നു മാത്രമല്ല, അത്തരമൊരു നടപടി ഗുണത്തേക്കാളധികം ദോഷമാണ് ചെയ്യുകയെന്നുള്ളതാണ് സത്യം. അതുകൊണ്ടുതന്നെ മനുഷ്യസമൂഹത്തെക്കുറിച്ച് കൃത്യമായി അറിയാവുന്ന അല്ലാഹു അടിമത്തത്തെ പാടെ നിരോധിക്കുന്ന ഒരു നിയമം കൊണ്ടു വരികയല്ല. പ്രത്യുത, അത് ഇല്ലാതാക്കുവാനുള്ള പ്രായോഗികമായ നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്തത്.

രണ്ടു വിരുദ്ധ തീവ്രമാനസിക നിലകളില്‍ സ്ഥിതി ചെയ്യുന്നവരെ ഒരേ വിതാനത്തിലേക്ക് കൊണ്ടുവരികയാണ് ഇസ്ലാം ആദ്യമായി ചെയ്തത്. അടിമയെയും ഉടമയെയും സംസ്കരിക്കുകയെന്ന പദ്ധതിയാണ് ഖുര്‍ആന്‍ മുന്നോട്ടുവെച്ചത്. പിന്നെ, സ്വാതന്ത്യ്രം ദാനമായും അധ്വാനിച്ചും നേടിയെടുക്കുവാനാവശ്യമായ വഴികളെല്ലാം തുറന്നുവെക്കുകയും ചെയ്തു. അടിമയെയും ഉടമയെയും സമാനമായ മാനസിക നിലവാരത്തിലെത്തിച്ചുകൊണ്ട് സ്വാതന്ത്യ്രം നേടുവാനുള്ള വഴികള്‍ തുറക്കുകയും അതു ലഭിച്ചുകഴിഞ്ഞാ ല്‍ അതു സംരക്ഷിക്കുവാന്‍ അവനെ പ്രാപ്തനാക്കുകയുമാണ് ഖുര്‍ആന്‍ ചെയ്തത്. അതുമാത്രമായിരുന്നു അക്കാര്യത്തില്‍ പ്രായോഗികമായിരുന്നത്.

സ്ത്രീകളുടെ വസ്ത്രം

സ്ത്രീകളുടെ വസ്ത്രം

ഇസ്ലാമിക വസ്ത്രധാരണം അടിമത്തത്തിന്റെ അടയാളമല്ല. പ്രത്യുത ആഭിജാത്യത്തിന്റെ ചിഹ്നമാണ് എന്ന് അല്‍പം ചിന്തിച്ചാല്‍ ബോധ്യമാകും. മുഖവും മുന്‍കൈയും ഒഴികെയുള്ള ശരീരഭാഗങ്ങളെല്ലാം മറക്കണമെന്ന് ഇസ്ലാം സ്ത്രീയോട് കല്‍പിക്കുന്നുവെന്നത് ശരിയാണ്. എന്തിനാണ് ഈ കല്‍പന? സ്ത്രീകളെ അടിമത്തത്തിന്റെ കാരാഗൃഹത്തിലടക്കുകയോ സുരക്ഷിതത്വത്തിന്റെ താഴ്വരയില്‍ വിഹരിക്കാനനുവദിക്കുകയോ എന്താണ് ഈ കല്‍പന ചെയ്യുന്നത്? ഇസ്ലാമിക വസ്ത്രധാരണം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഖുര്‍ആന്‍ സൂക്തങ്ങള്‍ ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കുന്നുണ്ട്. അത് ഇങ്ങനെയാണ്:

"നബിയേ, താങ്കളുടെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (33:59).

"സത്യവിശ്വാസിനികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുരക്ഷിക്കാനും അവരുടെ ഭംഗിയില്‍നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ'' (24:31).

"പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലെയുള്ള സൌന്ദര്യ പ്രകടനം നിങ്ങള്‍ നടത്തരുത്'' (33:33).

സ്ത്രീയോട് മാന്യമായ വസ്ത്രധാരണരീതി സ്വീകരിക്കാന്‍ കല്‍പിച്ചതിന് പിന്നിലുള്ള ലക്ഷ്യങ്ങള്‍ ഈ സൂക്തങ്ങളില്‍ല്‍നിന്ന് സുതരാം വ്യക്തമാണ്.

ഒന്ന്, തിരിച്ചറിയപ്പെടുക.

രണ്ട്, ശല്യം ചെയ്യപ്പെടാതിരിക്കുക.

സമൂഹത്തിന്റെ വ്യത്യസ്ത തുറകളില്‍ ജീവിക്കുന്നവര്‍ തിരിച്ചറിയപ്പെടുന്നതിനുവേണ്ടി വ്യത്യസ്ത വസ്ത്രധാരണരീതികള്‍ സ്വീകരിക്കാറുണ്ട്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവരുടെ വസ്ത്രധാരണരീതിയില്‍നിന്നുതന്നെ ഒരളവോളം അവരുടെ ജീവിതരീതിയെയും പെരുമാറ്റ രീതിയെയും നമുക്ക് അളക്കുവാന്‍ സാധിക്കും.

ആവശ്യക്കാര്‍ക്ക് തിരിച്ചറിയുവാന്‍ സാധിക്കുന്ന രീതിയിലുള്ള വസ്ത്രധാരണരീതിയാണ് വേശ്യകള്‍ സ്വീകരിക്കുക. ക്ഷേത്രങ്ങളോട് ബന്ധപ്പെട്ട് ജീവിച്ചിരുന്ന ദേവദാസികള്‍ക്ക് അവരുടേതായ വസ്ത്രധാരണ രീതിയുണ്ടായിരുന്നു. ഗ്രീസിലെ ഹെറ്റേയ്റേകള്‍ക്കും ചൈനയിലെ ചിന്‍കുവാന്‍ ജെന്നുകള്‍ക്കും ജപ്പാനിലെ ഗായിഷേകള്‍ക്കുമെല്ലാം അവരുടേതായ വസ്ത്രധാരണരീതികളുണ്ടായിരുന്നതായി കാണാന്‍ കഴിയും. ഈ വസ്ത്രധാരണ ത്തില്‍ നിന്ന് അവരെ മനസ്സിലാക്കാം. ആവശ്യക്കാര്‍ക്ക് ഉപയോഗിക്കുവാന്‍ ക്ഷണിക്കുകയും ചെയ്യാം.

ഇസ്ലാം വിഭാവനം ചെയ്യുന്ന സ്ത്രീ, മാന്യയും കുലീനയുമാണ്; ചാരിത്രവതിയും സദ്വൃത്തയുമാണ്. അവളുടെയടുത്തേക്ക് ലൈംഗികദാഹം പൂണ്ട ചെന്നായ്ക്കള്‍ ഓടിയടുക്കേണ്ടതില്ല. കാമാഭ്യര്‍ഥനയുമായി അവളെ ആരും സമീപിക്കേണ്ടതില്ല. ഇത് അവളുടെ വസ്ത്രത്തില്‍നിന്നുതന്നെ തിരിച്ചറിയണം. പതിനഞ്ചാം നൂറ്റാണ്ടിലെ വെനീസിലെ നിയമസംഹിതയി ല്‍ വേശ്യകള്‍ മാറുമറയ്ക്കാതെ ജനാലക്കല്‍ ഇരുന്നുകൊള്ളണമെന്ന കല്‍ പനയുണ്ടായിരുന്നു. മാംസദാഹം തീര്‍ക്കുവാന്‍ വരുന്നവര്‍ക്ക് മാംസഗുണമളക്കുവാന്‍ വേണ്ടിയുള്ള നടപടി! ഇന്നലെകളില്‍ ആവശ്യക്കാരെ ആകര്‍ഷിക്കുന്നതിനുവേണ്ടി അഭിസാരികകള്‍ സ്വീകരിച്ചിരുന്ന വസ്ത്രങ്ങള്‍ക്ക് സമാനമായ ഉടയാടകളാണ് ആധുനിക വനിതകളുടെ വേഷമെന്ന കാര്യം എന്തു മാത്രം വിചിത്രമല്ല! സത്യവിശ്വാസികളെയും മാംസവില്‍പനക്കാരികളെയും തിരിച്ചറിയണമെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു; അവരുടെ വസ്ത്രധാരണത്തിലൂടെ.

എക്കാലത്തും ശല്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് സ്ത്രീകള്‍. അവരുടെ മാംസത്തിനുവേണ്ടി-ചാരിത്യ്രത്തിനുവേണ്ടി-കടിപിടി കൂടുന്നവരാണ് എന്നത്തെയും സാഹിത്യ-സാംസ്കാരിക രംഗത്തെ നായകന്മാര്‍. നഗ്നനൃത്തങ്ങളും നഗ്നതാ വിവരങ്ങളുള്‍ക്കൊള്ളുന്ന കവിതകളും ഉപയോഗിച്ചുകൊണ്ടായിരുന്നു ഇന്നലെ സ്ത്രീയുടെ മാനത്തെ പിച്ചിച്ചീന്തിയിരുന്നതെങ്കില്‍ ഇന്നത് 'വിഡ്ഢിപ്പെട്ടി'കളിലൂടെയും ഇന്റര്‍നെറ്റിലൂടെയും കുടുംബത്തിന്റെ ഇടനാഴികളിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുകയാണ്. ആധുനിക ജനതയുടെ മുഴുജീവിതവും ലൈംഗികവത്കരിക്കപ്പെട്ടിരിക്കുകയാണ്. അതിരാവിലെ കുടിക്കേണ്ട കാപ്പിയേതാണെന്ന് തെരഞ്ഞെടുക്കുന്നതിനും രാത്രി ഉറങ്ങുമ്പോള്‍ വെയ്ക്കേണ്ട തലയിണ ഏതാണെന്ന് തീരുമാനിക്കുന്നതിനുംപോലും പെണ്ണിന്റെ നിമ്നോന്നതികളിലൂടെ കണ്ണ് പായിക്കണമെന്നുള്ള അവസ്ഥയാണിന്നുള്ളത്.

അതുകൊണ്ടുതന്നെ, പെണ്ണിനു നേരെയുള്ള കൈയേറ്റങ്ങളും കൂടി ക്കൊണ്ടിരിക്കുന്നു. സ്വന്തം മകളെ മാനഭംഗം ചെയ്യുന്ന അച്ഛനും പെറ്റമ്മയുമായി ലൈംഗികകേളികളിലേര്‍പ്പെടുന്ന മകനും നമ്മുടെ മസ്തിഷ്കങ്ങളില്‍ യാതൊരു ആന്ദോളനവും സൃഷ്ടിക്കാത്ത കഥാപാത്രങ്ങളായിക്കൊണ്ടിരിക്കുന്നു. വിദ്യാര്‍ഥിനികളെ മാനഭംഗപ്പെടുത്തുന്ന അധ്യാപകര്‍! അധ്യാപികമാരുമായി ഊരുചുറ്റുന്ന വിദ്യാര്‍ഥികള്‍! വനിതാ സെക്രട്ടറിയുമായി ബന്ധപ്പെട്ട ലൈംഗിക അപവാദങ്ങള്‍ മൂലം രാജിവെച്ചൊഴിയേണ്ടിവരുന്ന ഉദ്യോഗസ്ഥ പ്രമുഖര്‍! പലരുമായി ലൈംഗികബന്ധമുണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന രാജകുമാരിമാര്‍! ഇങ്ങനെ പോകുന്നു ദിനപത്രങ്ങളില്‍ ദിനേന നാം വായിക്കുന്ന വര്‍ത്തമാനങ്ങള്‍. സ്ത്രീകള്‍ക്ക് സ്വൈരമായി യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥ! സ്വൈര്യമായി ജോലി ചെയ്യാനാവാത്ത സ്ഥിതി! എന്തിനധികം, സ്വൈര്യമായി വീട്ടില്‍ അടങ്ങിക്കൂടി നില്‍ക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്കാണ് നമ്മുടെ സമൂഹം പൊയ്ക്കൊണ്ടിരിക്കുന്നത്. ഇതിനെന്താണ് കാരണം? പക്വമതികളായ വിദഗ്ധര്‍ പറയുന്ന ഉത്തരം ശ്രദ്ധിക്കുക:

'കുമാരി' വാരികയിലെ 'പ്രതിവാര ചിന്തകള്‍' എന്ന പംക്തിയില്‍ എന്‍. വി. കൃഷ്ണവാരിയര്‍ എഴുതി: "സ്ത്രീകളുടെ മാദകമായ വസ്ത്രധാരണവും ചേഷ്ടകളും നിമിത്തം മതിമറന്ന് താല്‍ക്കാലികമായ ഒരു ഉന്മാദാവസ്ഥയിലാണ് പുരുഷന്‍ ബലാല്‍സംഗം നടത്തുന്നതെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. പുരുഷനെ ഉത്തേജിപ്പിക്കുമാറ് വസ്ത്രം ധരിച്ച ഓരോ സ്ത്രീയും ബലാല്‍സംഗം അര്‍ഹിക്കുന്നുവെന്ന് ഇന്ത്യയില്‍ ഒരു സുപ്രീംകോടതി ജഡ്ജി കുറെമുമ്പ് പരസ്യമായി പ്രസ്താവിക്കുകയുണ്ടായി'' (കുമാരി വാരിക 11.3.83).

അപ്പോള്‍ വസ്ത്രധാരണത്തില്‍ മാന്യത പുലര്‍ത്തുന്നതുവഴി സ്ത്രീ സ്വന്തം ശരീരത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. പടച്ചതമ്പുരാന്‍ പറഞ്ഞതെത്ര ശരി!

"അവര്‍ തിരിച്ചറിയപ്പെടാനും ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ് അനുയോജ്യം'' (33:59).

വ്യഭിചാരവും ബലാല്‍സംഗങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള കൈയേറ്റങ്ങളും അവസാനിപ്പിക്കുന്നതിന്റെ ആദ്യപടിയെന്ന നിലക്കാണ് മാന്യമായി വസ്ത്രധാരണം ചെയ്യണമെന്ന് ഖുര്‍ആന്‍ സ്ത്രീകളോട് ഉപദേശിക്കുന്നത്.

മുഖവും മുന്‍കൈയും ഒഴികെയുള്ള ശരീരഭാഗങ്ങളെല്ലാം മറയ്ക്കണമെന്നുതന്നെയായിരുന്നു സത്യവിശ്വാസിനികളായ സ്ത്രീകളോട് മുന്‍ പ്രവാചകന്മാരും പഠിപ്പിച്ചിരുന്നത് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അന്യപുരുഷന്മാരെ കാണുമ്പോള്‍ മൂടുപടം അണിയുന്ന പതിവ് ഇസ്രായേല്‍ സമൂഹത്തില്‍ ആദ്യം മുതല്‍ക്കുതന്നെ നിലനിന്നിരുന്നുവെന്നാണ് പഴയനിയമ ചരിത്രം നല്‍കുന്ന സൂചന (ഉല്‍പത്തി 24:62-65). ഒരു സ്ത്രീയുടെ മൂടുപടം എടുത്തുകളയുന്നത് അവളെ മാനഭംഗം ചെയ്യുന്നതിന് തുല്യമായിക്കൊണ്ട് വിശേഷിപ്പിക്കപ്പെട്ടതില്‍നിന്ന് (ഉത്തമഗീതം 5:7) അതിനുണ്ടായിരുന്ന പ്രാധാന്യം എത്രത്തോളമായിരുന്നുവെന്ന് ഊഹിക്കുവാന്‍ കഴിയും.

യേശുക്രിസ്തുവിന് ശേഷവും മൂടുപടം ഉപയോഗിക്കുന്ന സമ്പ്രദായം നിലനിന്നിരുന്നതായി കാണാന്‍ കഴിയും. പൌലോസിന്റെ എഴുത്തുകളില്‍നിന്ന് നമുക്ക് ഇക്കാര്യം മനസ്സിലാക്കാനാവും. അദ്ദേഹം എഴുതി: "സ്വന്തം ശിരസ്സ് മൂടാതെ പ്രാര്‍ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന സ്ത്രീ തന്റെ ശിരസ്സിനെ അപമാനിക്കുന്നു. അവളുടെ തല മുണ്ഡനം ചെയ്യുന്നതിന് സമമാണത്. തല മൂടാത്ത സ്ത്രീ തന്റെ മുടി മുറിക്കണം. മുടി മുറിക്കുന്നതും മുണ്ഡനം ചെയ്യുന്നതും അപമാനമാണെന്ന് കരുതുന്നവര്‍ ശിരോവസ്ത്രം ധരിക്കട്ടെ'' (1 കൊരിന്ത്യര്‍ 11:5-7).

"വ്യഭിചാരത്തെ സമീപിക്കുകപോലും ചെയ്യരുത്'' (17:32) എന്ന സത്യവിശ്വാസികളോടുള്ള ഖുര്‍ആനിക കല്‍പനയുടെ പ്രയോഗവത്കരണത്തിന്റെ ഭാഗമായിട്ടാണ് മാന്യമായ വസ്ത്രധാരണം വേണമെന്ന് അത് സ്ത്രീകളോട് അനുശാസിക്കുന്നത്. കാമാര്‍ത്തമായ നോട്ടവും വാക്കും അംഗചലനങ്ങളുമെല്ലാം വ്യഭിചാരത്തിന്റെ അംശങ്ങളുള്‍ക്കൊള്ളുന്നവയാണെന്നാണ് മുഹമ്മദ് നബി (sa) സ്ത്രീക്ക് ഖുര്‍ആന്‍ നല്‍കിയ അവകാശങ്ങള് പഠിപ്പിച്ചത്. വ്യഭിചാരത്തിലേക്കും തദ്വാരാ സദാചാര തകര്‍ച്ചയിലേക്കും നയിക്കുന്ന 'കൊച്ചു വ്യഭിചാരങ്ങ'ളുടെ വാതിലടയ്ക്കണമെന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. മാദകമായ വസ്ത്രധാരണവും ലൈംഗികചേഷ്ടയിലെ അംഗചലനങ്ങളുള്‍ക്കൊള്ളുന്ന നൃത്തനര്‍ത്യങ്ങളും ഇസ്ലാം നിരോധിക്കുന്നത് അതുകൊണ്ടാണ്।

വ്യഭിചാരം കടന്നുവരുന്ന വാതിലുകള്‍ അടയ്ക്കണമെന്നുതന്നെയാണ് യേശുക്രിസ്തുവും പഠിപ്പിച്ചത്. അദ്ദേഹം ഉപദേശിച്ചു:'വ്യഭിചരിക്കരുത് എന്ന കല്‍പന നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോട് പറയുന്നു: കാമാര്‍ത്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ അവളെ തന്റെ മനസ്സില്‍ വ്യഭിചരിച്ചുകഴിഞ്ഞു. പാപം ചെയ്യാന്‍ നിന്റെ വലതു കണ്ണ് കാരണമാകുന്നുവെങ്കില്‍ അത് ചൂഴ്ന്നെടുത്ത് എറിഞ്ഞുകളയുക. നിന്റെ ഒരവയവം നഷ്ടപ്പെടുന്നതാണ് ശരീരം മുഴുവന്‍ നരകത്തില്‍ എറിയപ്പെടുന്നതിനേക്കാള്‍ ഉത്തമം. നീ പാപം ചെയ്യാന്‍ നിന്റെ വലതുകൈ കാരണമാകുന്നുവെങ്കില്‍ അതു വെട്ടി എറിഞ്ഞുകളയുക. നിന്റെ ഒരവയവം നഷ്ടപ്പെടുന്നതാണ് ശരീരം മുഴുവന്‍ നരകത്തില്‍ വീഴുന്നതിനേക്കാള്‍ ഉത്തമം'' (മത്തായി 5:27-30)।

വ്യഭിചാരം ഇല്ലാതാക്കുവാന്‍ കാമാര്‍ത്തമായ നോട്ടവും കാമമുളവാക്കുന്ന ചലനങ്ങളുമില്ലാതാക്കണമെന്നാണ് ക്രിസ്തു ഇവിടെ പഠിപ്പിക്കുന്നത്. അതില്ലാതെയാവണമെങ്കില്‍ എന്താണാവശ്യം? സ്ത്രീ മാന്യമായി വസ്ത്രം ധരിക്കണം, തന്റെ ശരീരത്തിന്റെ നിമ്നോന്നതികള്‍ വ്യക്തമാക്കാത്ത -സൌന്ദര്യം പ്രകടമാക്കാത്ത വസ്ത്രം. ഇങ്ങനെ വസ്ത്രം ധരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന ഖുര്‍ആനുമായി വന്ന മുഹമ്മദ് നബി(sa)യാണോ, സ്ത്രീ സൌന്ദര്യത്തെ വിപണനത്തിനുള്ള മാര്‍ഗമായി കാണുന്ന മുതലാളിത്തത്തിന് ഓശാന പാടുന്ന പുരോഹിത സഭയാണോ അന്തിക്രിസ്തുവെന്ന് ചിന്തിക്കുവാന്‍ സാധാരണ ക്രൈസ്തവര്‍ സന്നദ്ധരാവണം।

ക്രൈസ്തവ ഗ്രന്ഥകാരനായ സാക്ക് പുന്നന്റെ ഭാര്യ ഡോ. ആനി പുന്നന്‍ ക്രിസ്ത്യന്‍ വനിതകള്‍ക്ക് നല്‍കുന്ന ഉപദേശം ശ്രദ്ധേയമാണ്: "ദൈവം നമ്മെ വിശ്വസിച്ചേല്‍പിച്ചിരിക്കുന്ന ഒരു സ്വത്താണ് ശരീരം. അതിനെ നാം ദുരുപയോഗം ചെയ്യാന്‍ പാടില്ല. നമ്മുടെ ശരീരം കൊണ്ട് ദൈവ ത്തെ മഹത്വപ്പെടുത്തുവാന്‍ ദൈവം നമ്മോട് കല്‍പിച്ചിരിക്കുന്നു. ഇത് ശാരീരിക ശീലങ്ങളെക്കുറിച്ച് മാത്രമല്ല, ശരീരത്തില്‍ നാം ധരിക്കുന്ന വേഷവിധാനത്തെക്കുറിച്ചുംകൂടിയാണ് പറഞ്ഞിട്ടുള്ളത്. പുരുഷന്മാരെ ആകര്‍ഷിക്കുവാന്‍ നല്‍കിയിട്ടുള്ള ഈ ശക്തിയെ പലവിധ മാര്‍ഗങ്ങളിലൂടെ ദുരുപയോഗപ്പെടുത്തിയതിന് സിയോന്‍ പുത്രിമാരെ ദൈവം ശിക്ഷ വിധിച്ചതായി പഴയ നിയമത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു (യെശ. 3:16-24 വായിക്കുക)।

അകമേ നാം യഥാര്‍ഥത്തില്‍ എന്തായിരിക്കുന്നുവെന്ന് കാണിക്കുന്ന ഒരു പരസ്യമാണ് നാം ധരിക്കുന്ന വസ്ത്രങ്ങള്‍ പലപ്പോഴും. ഒരളവുവരെ അത് നമ്മുടെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്നു. മറ്റു മനുഷ്യര്‍ക്ക് നമ്മെക്കുറിച്ചുള്ള ആദ്യധാരണ ലഭിക്കുന്നത് സാധാരണയായി നാം ധരിക്കുന്ന വസ്ത്രങ്ങളിലൂടെയാണ്. അതിനാല്‍ നമ്മുടെ വസ്ത്രധാരണത്തില്‍ നാം ലോകത്തിന്റെ വഴികള്‍ പിന്തുടരുന്നുവെങ്കില്‍ ക്രിസ്തുവിനുവേണ്ടിയുള്ള നമ്മുടെ സാക്ഷ്യം നിഷ്ഫലമായിത്തീര്‍ന്നെന്നു വരാം...

പുരുഷന്മാരില്‍ ദുര്‍മോഹം ജനിപ്പിക്കുമാറുള്ള വസ്ത്രധാരണാരീതി നാം ഏതായാലും ധരിക്കാന്‍ പാടില്ല. ദൈവം ദുര്‍മോഹത്തിന് പുരുഷന്മാരെ വിധിക്കുമെങ്കില്‍ അവരില്‍ ദുര്‍മോഹം ജനിപ്പിക്കുമാറ് വസ്ത്രധാരണം ചെയ്ത യുവതികളെക്കൂടി വിധിക്കുക എന്നുള്ളത് യുക്തിയുക്തം മാത്രമാണ്'' (സാക് പുന്നന്‍: സെക്സ്, പ്രേമം, വിവാഹം-ക്രിസ്തീയ സമീപനം, പുറം 112, 113)।

എങ്ങനെയാണ് ഒരു സ്ത്രീ മാന്യമായി വസ്ത്രം ധരിക്കേണ്ടത്? കാര്‍ക്കൂന്തലുകളും മാറിന്റെ സിംഹഭാഗവും വയറുമെല്ലാം പുറത്തുകാണിച്ചുകൊണ്ടുള്ള പഴയ ദേവദാസികളുടേതിനു തുല്യമായ വസ്ത്രധാരണാ രീതിയോ? കാല്‍മുട്ടുവരെയും കഴുത്തും കാര്‍ക്കൂന്തലുകളും പുറത്ത് കാണിച്ചുകൊണ്ടുള്ള ഗ്രീസിലെ ഹെറ്റയ്റേകളുടെ വസ്ത്രധാരണ സമ്പ്രദായമോ? ഇറുകിയ വസ്ത്രങ്ങളിലൂടെ ശരീരത്തിന്റെ നിമ്നോന്നതികള്‍ പുരുഷന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന ചൈനയിലെ ചിന്‍കുവാന്‍ ജെന്നുകളുടെ ഉടയാടകള്‍ക്ക് തുല്യമായ പുടവകളോ? അതല്ല, മുഖവും മുന്‍കൈയും മാത്രം പുറത്തുകാണിക്കുകയും ശരീരഭാഗങ്ങള്‍ വെളിവാകാത്ത രൂപത്തില്‍ അയഞ്ഞ വസ്ത്രം ധരിക്കുകയും ചെയ്യുന്ന ഇസ്ലാമിക രീതിയോ? മുന്‍ധാരണയില്ലാത്ത ആര്‍ക്കും അവസാനത്തേതല്ലാത്ത മറ്റൊരു ഉത്തരം തെരഞ്ഞെടുക്കാന്‍ കഴിയില്ല

.ഇസ്ലാം സ്ത്രീയോട് മാന്യമായി വസ്ത്രം ധരിക്കാന്‍ പറയുക മാത്രമല്ല, എങ്ങനെയാണ് ആ വസ്ത്രധാരണരീതിയെന്ന് പഠിപ്പിക്കുക കൂടി ചെയ്തുവെന്നുള്ളതാണ് അതിന്റെ ഏറ്റവും വലിയ സവിശേഷത. പുരുഷന്മാരെ വഴിതെറ്റിക്കുന്ന രീതിയിലുള്ള വസ്ത്രധാരണം സ്വീകരിക്കരുതെന്ന് പറയുന്ന മറ്റുള്ളവര്‍ക്ക് പലപ്പോഴും പ്രസ്തുത വസ്ത്രധാരണ രീതിയെക്കുറിച്ച് വ്യക്തമായൊരു ചിത്രം നല്‍കാന്‍ കഴിയാറില്ല. ഇസ്ലാം വിജയിക്കുന്നത് ഇവിടെയാണ്. ഇസ്ലാമിക വസ്ത്രധാരണാരീതി സ്വീകരിച്ചിരിക്കുന്ന സമൂഹങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തുലോം വിരളമാണെന്ന വസ്തുത 'അവര്‍ ശല്യപ്പെടാതിരിക്കാന്‍ വേണ്ടി'' (33:59)എന്ന ഖുര്‍ആനിക നിര്‍ദേശത്തിന്റെ സത്യതയും പ്രായോഗികതയും വ്യക്തമാക്കുന്നതാണ്।

ഇസ്ലാമിക വസ്ത്രധാരണം സ്ത്രീയെ അടുക്കളയില്‍ തളച്ചിടുന്നതിനുവേണ്ടി സൃഷ്ടിച്ചെടുത്തതാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഈ വസ്ത്രധാരണാരീതി സ്വീകരിച്ചുകൊണ്ടുതന്നെ സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രശോഭിച്ച ഒട്ടനവധി മഹിളാരത്നങ്ങളെക്കുറിച്ച് ചരിത്രം നമുക്ക് പറഞ്ഞുതരുന്നുണ്ട്. പ്രവാചകനില്‍നിന്ന് കാര്യങ്ങള്‍ പഠിക്കുകയും അദ്ദേഹത്തിന്റെ ജീവിതകാലത്തും ശേഷവും പ്രവാചകാനുചരന്മാരെ പഠിപ്പിക്കുകയും ചെയ്യുന്നതിന് പ്രവാചകപത്നി ആഇശ()ക്ക് ഇസ്ലാമിക വസ്ത്രധാരണം ഒരു തടസ്സമായി നിന്നിട്ടില്ല. പ്രസ്തുത വസ്ത്രം ധരിച്ചുകൊണ്ടുതന്നെയായിരുന്നു അവര്‍ ജമല്‍ യുദ്ധം നയിച്ചത്. പുരുഷന്മാരില്‍ ഭൂരിപക്ഷവും യുദ്ധരംഗം വിട്ടോടിയ സന്ദര്‍ഭത്തില്‍ -ഉഹ്ദ് യുദ്ധത്തില്‍ -ആയുധമെടുത്ത് അടരാടിയ ഉമ്മു അമ്മാറ() ധരിച്ചത് പര്‍ദ തന്നെയായിരുന്നു. ഏഴ് യുദ്ധങ്ങളില്‍ പ്രവാചകനോടൊപ്പം പങ്കെടുത്ത് പരിക്കേറ്റവരെ പരിചരിച്ചും ഭക്ഷണം പാകം ചെയ്തും പ്രശസ്തയായ ഉമ്മുഅത്വിയ്യ()ക്ക് തന്റെ ദൌത്യനിര്‍വഹണത്തിനു മുമ്പില്‍ ഇസ്ലാമിക വസ്ത്രധാരണം ഒരു വിലങ്ങായിത്തീര്‍ന്നിട്ടില്ല. ഇങ്ങനെ പ്രവാചകാനുചരന്മാരില്‍തന്നെ എത്രയെത്ര മഹിളാരത്നങ്ങള്‍! മുഖവും മുന്‍കൈയും മാത്രം പുറത്തുകാണിച്ചുകൊണ്ടുതന്നെ സമൂഹത്തിന്റെ വ്യത്യസ്ത തുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മഹതികള്‍! ഇന്നും ഇസ്ലാമിക സമൂഹത്തില്‍ ഇത്തരം സഹോദരിമാരുണ്ട്. ഇസ്ലാമിക വസ്ത്രധാരണരീതി സ്വീകരിച്ചുകൊണ്ട് സാമൂഹിക മേഖലകളിലേക്ക് സേവന സന്നദ്ധരായി സധൈര്യം കയറിച്ചെല്ലുന്ന സഹോദരികള്‍. ഇസ്ലാമിക വസ്ത്രധാരണം സ്ത്രീയെ ചങ്ങലകളില്‍ ബന്ധിക്കുന്നുവെന്ന ആരോപണം അര്‍ഥമില്ലാത്തതാണെന്ന വസ്തുത ഇവിടെ അനാവൃതമാകുന്നു।

സത്യത്തില്‍, മാന്യമായി വസ്ത്രം ധരിക്കണമെന്ന് നിര്‍ദേശിക്കുക വഴി ഖുര്‍ആന്‍ സ്ത്രീകളുടെ ആത്മാഭിമാനം ഉയര്‍ത്തുകയും അവര്‍ ആക്രമിക്കപ്പെടുന്ന അവസ്ഥ ഇല്ലാതാക്കുവാനുള്ള പ്രായോഗിക പദ്ധതിക്ക് രൂപം നല്‍കുകയുമാണ് ചെയ്യുന്നത്.

സ്ത്രീക്ക് ഖുര്‍ആന്‍ നല്‍കിയ അവകാശങ്ങള്‍

സ്ത്രീക്ക് ഖുര്‍ആന്‍ നല്‍കിയ അവകാശങ്ങള്‍

1. ജീവിക്കാനുള്ള അവകാശം:

ഭാര്യ പ്രസവിച്ചത് പെണ്‍കുഞ്ഞാണെന്ന് മനസ്സിലാക്കിയാല്‍ അതിനെ കൊന്നുകളയുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്ന വരായിരുന്നു അറബികള്‍ (ഖുര്‍ആന്‍ 16:59). ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് ഭ്രൂണത്തിന്റെ ലിംഗം നിര്‍ണയിക്കുകയും പ്രസവിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞാണെന്നറിഞ്ഞാല്‍ അതിനെ ഭ്രൂണാവസ്ഥയില്‍തന്നെ നശിപ്പിക്കാനൊരുമ്പെടുകയും ചെയ്യുന്ന സമകാലീന സമൂഹത്തിന്റെ ധാര്‍മിക നിലവാരം അജ്ഞാനകാലത്തെ അറബികളില്‍ നിന്ന് അല്‍പം പോലും ഉയര്‍ന്നതല്ല. പെണ്ണിനെ ജീവിക്കുവാന്‍ അനുവദിക്കാത്ത കുടിലതയെ ഖുര്‍ആന്‍ വിമര്‍ശിക്കുന്നു (16:59,81:9) പുരുഷനെപ്പോലെ അവ ള്‍ക്കും ജനിക്കുവാനും ജീവിക്കാനും അവകാശമുണ്ടെന്ന് അത് പ്രഖ്യാപിക്കുന്നു.

2. സ്വത്തവകാശം:

പുരുഷനെപ്പോലെ സമ്പാദിക്കാനുള്ള അവകാശം ഖുര്‍ആന്‍ സ്ത്രീക്ക് നല്‍കുന്നു. സ്വന്തമായി ഉണ്ടാക്കിയതോ അനന്തരമായി ലഭിച്ചതോ ആയ സമ്പാദ്യങ്ങളെല്ലാം അവളുടേത് മാത്രമാണ് എന്നാണ് ഖുര്‍ആനിന്റെ കാഴ്ചപ്പാട്. സ്ത്രീയുടെ സമ്പാദ്യത്തില്‍നിന്ന് അവളുടെ സമ്മതമില്ലാതെ യാതൊന്നും എടുക്കുവാന്‍ ഭര്‍ത്താവിന് പോലും അവകാശമില്ല. "പുരുഷന്മാര്‍ക്ക് അവര്‍ സമ്പാദിച്ചതിന്റെ വിഹിതവും സ്ത്രീകള്‍ക്ക് അവര്‍ സമ്പാദിച്ചതിന്റെ വിഹിതവുമുണ്ട് (ഖുര്‍ആന്‍ 4:32).

3. അനന്തരാവകാശം:

മാതാപിതാക്കളുടെ സ്വത്തില്‍ പുത്രിമാര്‍ക്കും ഓഹരിയുണ്ടെന്നാണ് ഖുര്‍ആനിന്റെ അധ്യാപനം. മറ്റൊരു മതഗ്രന്ഥവും സ്ത്രീക്ക് അനന്തരസ്വത്തില്‍ അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുന്നില്ലെന്ന താണ് വാസ്തവം. പരിഷ്കൃതമെന്നറിയപ്പെടുന്ന യൂറോപ്പില്‍ പോലും വനിതകള്‍ക്ക് അനന്തരസ്വത്തില്‍ അവകാശമുണ്ടെന്ന നിയമം കൊണ്ടുവന്നത് ഏതാനും പതിറ്റാണ്ടുകള്‍ക്കു മുമ്പാണ്. ഖുര്‍ആനാകട്ടെ, പതിനാലു നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ സ്ത്രീകള്‍ക്ക് അനന്തരസ്വത്തില്‍ അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയും അത് നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. "മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്'' (ഖുര്‍ആന്‍ 4:7).

4. ഇണയെ തെരഞ്ഞെടുക്കുവാനുള്ള അവകാശം:

വിവാഹാലോചനാവേളയില്‍ സ്ത്രീയുടെ ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിക്കപ്പെടണമെന്നാണ് ഇസ്ലാമിന്റെ ശാസന. ഒരു സ്ത്രീയെ അവള്‍ക്കിഷ്ടമില്ലാത്ത ഒരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുവാന്‍ ആര്‍ക്കും അവകാശമില്ല; സ്വന്തം പിതാവിനുപോലും. മുഹമ്മദ് നബി(ല) പറഞ്ഞു: "വിധവയോട് അനുവാദം ചോദിക്കാതെ അവളെ വിവാഹം ചെയ്തുകൊടുക്കരുത്. കന്യകയോട് സമ്മതമാവശ്യപ്പെടാതെ അവളെയും കല്യാണം കഴിച്ചുകൊടുക്കാന്‍ പാടില്ല. മൌനമാണ് കന്യകയുടെ സമ്മതം'' (ബുഖാരി, മുസ്ലിം).

5. പഠിക്കുവാനും ചിന്തിക്കുവാനുമുള്ള അവകാശം:

സ്ത്രീകള്‍ക്ക് പഠിക്കുവാനും ചിന്തിക്കുവാനും അവകാശമുണ്ടെന്നാണ് ഖുര്‍ആനിന്റെ കാഴ്ചപ്പാട്. ഇത് കേവലം ഉപദേശങ്ങളിലൊതുക്കുകയല്ല, പ്രായോഗിക മായി കാണിച്ചുതരികയാണ് പ്രവാചകന്‍ (ല) ചെയ്തത്. പ്രവാചകാനുചര കളായ വനിതകള്‍ വിജ്ഞാന സമ്പാദനത്തില്‍ പ്രകടിപ്പിച്ചിരുന്ന ശുഷ്കാന്തി സുവിദിതമാണ്. പ്രവാചകന്റെയും പത്നിമാരുടെയും അടുക്കല്‍ വിജ്ഞാന സമ്പാദനത്തിനായി വനിതകള്‍ സദാ എത്താറുണ്ടായിരുന്നുവെന്ന് ചരിത്രത്തില്‍ കാണാനാവും. അവരുമായി വിജ്ഞാന വിനിമയം നടത്താനായി പ്രവാചകന്‍ (ല) ഒരു ദിവസം നീക്കിവെച്ചിരുന്നുവെന്ന് ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം.

6. വിമര്‍ശിക്കുവാനുള്ള അവകാശം:

വിമര്‍ശിക്കുവാനും ചോദ്യം ചെയ്യുവാനുമുള്ള അവകാശം ഇസ്ലാം സ്ത്രീകള്‍ക്കു നല്‍കുന്നുണ്ട്. ജാഹിലിയ്യാ കാലത്ത് നിലനിന്നിരുന്ന 'ളിഹാര്‍' എന്ന സമ്പ്രദായത്തെക്കുറിച്ച് പ്രവാചകനോട് തര്‍ക്കിച്ച സ്വഹാബിവനിതയുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായാണ് മുജാദിലഃ (തര്‍ക്കിക്കുന്നവള്‍) എന്ന അദ്ധ്യായത്തിലെ ആദ്യവചനങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. പ്രവാചകന്റെ മുമ്പില്‍ പോലും സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ക്ക് വേണ്ടി സംവദിക്കാനുളള അവകാശം അനുവദിക്കപ്പെട്ടിരുന്നുവെന്നാണല്ലോ ഇത് വ്യക്തമാക്കുന്നത്. ഈ സൂക്തത്തിലെവിടെയും സ്വഹാബി വനിതയുടെ തര്‍ക്കത്തെ വിമര്‍ശിച്ചിട്ടില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്.

7. സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള അവകാശം:

രാഷ്ട്രകാര്യങ്ങളില്‍ സംബന്ധിക്കുന്നത് സ്വാഭാവികമായും പുരുഷന്മാരാണെങ്കിലും സ്ത്രീകള്‍ക്കും രാഷ്ട്രസംബന്ധമായ കാര്യങ്ങളില്‍ പങ്കുവഹിക്കാന്‍ ഇസ്ലാം സ്വാതന്ത്യ്രം നല്‍കിയിട്ടുണ്ട്. വിശ്വാസ സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള സമരത്തില്‍ നേരിട്ട് സംബന്ധിക്കുന്നതിന് ഇസ്ലാം സ്ത്രീകളെ നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍, യുദ്ധരംഗത്തും മറ്റും പടപൊരുതുന്ന വര്‍ക്ക് സഹായികളായി വര്‍ത്തിക്കുവാന്‍ മുസ്ലിം വനിതകള്‍ രംഗത്തുണ്ടായിരുന്നു. പുരുഷന്മാരൊടൊപ്പം യുദ്ധത്തിന് പുറപ്പെടുകയും അവര്‍ക്ക് ഭക്ഷണം പാകം ചെയ്യുകയും പാനീയങ്ങള്‍ വിതരണം നടത്തുകയും മുറിവേറ്റവരെ ശുശ്രൂഷിക്കുകയും ചെയ്തിരുന്ന സ്വഹാബി വനിതകളെക്കുറിച്ച് ചരിത്രം നമുക്ക് വിവരിച്ചുതരുന്നുണ്ട്. സന്നിഗ്ധ ഘട്ടങ്ങളില്‍ സമരമുഖത്തിറങ്ങാന്‍ വരെ സന്നദ്ധത കാണിച്ചിരുന്ന മഹിളാ രത്നങ്ങളുണ്ടായിട്ടുണ്ട്, ഇസ്ലാമിക ചരിത്രത്തില്‍. പ്രവാചക പത്നിയായിരുന്ന ആയിശ()യായിരുന്നു ഖലീഫ ഉസ്മാന്റെ ഘാതകരെ ശിക്ഷിക്കാതെ അലി()യെ ഖലീഫയായി തെരഞ്ഞെടുക്കരുതെന്ന അഭിപ്രായത്തില്‍നിന്ന് ഉരുണ്ടുകൂടിയ ജമല്‍ യുദ്ധത്തിന് നേതൃത്വം വഹിച്ചത്.

8. വിവാഹമൂല്യത്തിനുള്ള അവകാശം:

വിവാഹം ചെയ്യപ്പെടുന്ന സ്ത്രീയുടെ അവകാശമാണ് 'മഹര്‍' ലഭിക്കുകയെന്നത്. തനിക്ക് ആവശ്യമുള്ള 'മഹര്‍' തന്റെ കൈകാര്യകര്‍ത്താവ് മുഖേന ആവശ്യപ്പെടുവാന്‍ സ്ത്രീക്ക് അവകാശമുണ്ട്. ഈ വിവാഹമൂല്യം നല്‍കേണ്ടത് പുരുഷന്റെ ബാധ്യത യാണ്. നല്‍കപ്പെടുന്ന വിവാഹമൂല്യം സ്ത്രീയുടെ സമ്പത്തായാണ് പരിഗ ണിക്കപ്പെടുന്നത്. അവളുടെ സമ്മതമില്ലാതെ ആര്‍ക്കും അതില്‍നിന്നും ഒന്നും എടുക്കാനാവില്ല. "സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോടുകൂടി നിങ്ങള്‍ നല്‍കുക'' (4:4) എന്നാണ് ഖുര്‍ആനിന്റെ കല്‍പന.

9. വിവാഹമോചനത്തിനുള്ള അവകാശം:

ഭര്‍ത്താവിനോടൊപ്പം ജീവിക്കുവാന്‍ സാധ്യമല്ലാത്ത അവസ്ഥയില്‍ വിവാഹമോചനം നേടാന്‍ സ്ത്രീക്ക് അവകാശമുണ്ട്. 'ഖുല്‍അ്', 'ഫസ്ഖ്' എന്നീ രണ്ട് സാങ്കേതിക ശബ്ദങ്ങ ളിലാണ് സ്ത്രീകളുടെ വിവാഹമോചനം വ്യവഹരിക്കപ്പെടുന്നത്. വിവാഹ മൂല്യം തിരിച്ചുനല്‍കിക്കൊണ്ടുള്ള മോചനമാണ് ഒന്നാമത്തേത്. തിരിച്ചു നല്‍കാതെയുള്ളതാണ് രണ്ടാമത്തേത്. ഏതായിരുന്നാലും താനിഷ്ടപ്പെ ടാത്ത ഒരു ഭര്‍ത്താവിനോടൊപ്പം പൊറുക്കാന്‍ ഇസ്ലാം സ്ത്രീയെ നിര്‍ബ ന്ധിക്കുന്നില്ല. അവള്‍ക്ക് അനിവാര്യമായ സാഹചര്യത്തില്‍ വിവാഹമോചനം നേടാവുന്നതാണ്.

എന്തുകൊണ്ട് ബഹുഭര്‍തൃത്വം അനുവദിക്കുന്നില്ല?

എന്തുകൊണ്ട് ബഹുഭര്‍തൃത്വം അനുവദിക്കുന്നില്ല?

പല പുരാതന സമൂഹങ്ങളിലും ബഹുഭര്‍തൃത്വം നിലനിന്നിരുന്നുവെന്നത് നേരാണ്. ടിബറ്റ്, സിലോണ്‍, സൈബീരിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ബഹുഭര്‍തൃത്വം നിലനിന്നിരുന്നു. ഇന്ത്യയിലാകട്ടെ ഇതിഹാസകാലത്ത് ഈ സമ്പ്രദായം നിലനിന്നിരുന്നുവെന്ന് മനസ്സിലാവുന്നുണ്ട്. വേദകാലത്ത് ബഹുഭര്‍തൃത്വം നിലനിന്നിരുന്നതായി യാതൊരു സൂചനകളുമില്ല. ഐതരേയ ബ്രാഹ്മണത്തിലും തൈത്തിരീയ സംഹിതയിലും ബഹുഭാര്യത്വത്തെക്കുറിച്ച സൂചനകളുണ്ടെങ്കിലും ബഹുഭര്‍തൃത്വത്തെക്കുറിച്ച യാതൊരു പരാമര്‍ശവുമില്ലെന്ന വസ്തുത വേദകാലത്ത് ആ സമ്പ്രദായം നിലനിന്നിരുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ മഹാഭാരതത്തിലെ പാഞ്ചാലിയുടെ കഥയില്‍നിന്ന് ഇവിടെ ഇതിഹാസകാലമായപ്പോഴേക്ക് ബഹുഭര്‍തൃത്വ സമ്പ്രദായം നിലവില്‍ വന്നിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്. അടുത്തകാലം വരെയും കേരളത്തി ല്‍ ബഹുഭര്‍തൃത്വം നിലനിന്നിരുന്നു. കൊല്ലന്മാര്‍ക്കിടയിലും ആശാരിമാര്‍ക്കിടയിലും അനേകം സഹോദരന്മാര്‍ക്ക് ഒരു ഭാര്യയെന്ന സമ്പ്രദായമാണുണ്ടായിരുന്നത്. ഈഴവന്മാര്‍ക്കിടയിലും നായന്മാര്‍ക്കിടയിലുമെല്ലാം ഇതു നിലനിന്നിരുന്ന പ്രദേശങ്ങളുണ്ടായിരുന്നു. മലബാറിലും തിരുവിതാംകൂറിലും നായന്മാര്‍ക്കിടയില്‍ നിലനിന്നിരുന്ന സംബന്ധം പ്രസിദ്ധമാണല്ലോ. സുന്ദരികളായ സ്ത്രീകള്‍ക്ക് നാലും അഞ്ചും സംബന്ധക്കാരുണ്ടായിരുന്നുവത്രേ.

എന്തുകൊണ്ട് ഇസ്ലാം ബഹുഭര്‍തൃത്വം അനുവദിക്കുന്നില്ല? മനുഷ്യ പ്രകൃതി ബഹുഭര്‍തൃത്വത്തെ അംഗീകരിക്കുന്നില്ലെന്നതാണ് ഇതിന് കാരണം. ധാര്‍മിക നിലവാരമുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിക്കുമുമ്പില്‍ ബഹുഭര്‍തൃത്വം ഒരു വിലങ്ങായി മാത്രമേ നില്‍ക്കൂവെന്നതാണ് വസ്തുത.

ബഹുഭാര്യത്വം പോലെ ഒരു അവകാശമല്ല ബഹുഭര്‍തൃത്വം. ബഹുഭാര്യത്വത്തിലൂടെ സ്ത്രീ സംരക്ഷിക്കപ്പെടുകയും സാമൂഹികമായ ചില പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാവുകയും ചെയ്യുമ്പോള്‍ ബഹുഭര്‍തൃത്വം മുഖേന സ്ത്രീയുടെയോ പുരുഷന്റെയോ ഒരു അവകാശവും നിറവേറ്റപ്പെടുകയോ സാമൂഹികമായ മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയോ ചെയ്യുന്നില്ല. ബഹുഭര്‍തൃത്വം ഒന്നിനും ഒരു പരിഹാരമല്ല. മറിച്ച് ഒരുപാട് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഒരു പ്രശ്നം മാത്രമാണ്. കുടുംബജീവിതം തകരാറിലാവുകയും സാമൂഹിക ഭദ്രത തകരുകയുമാണ് ഇതിന്റെ ഫലം. വൈവാഹിക ജീവിതത്തിന്റെ അടിസ്ഥാനപരമായ ഉദ്ദേശ്യങ്ങളിലൊന്നുപോലും ബഹുഭര്‍തൃത്വം മുഖേന നിറവേറ്റപ്പെടുന്നില്ല. സ്ത്രീയുടെ നിലവാരം ഇടിയുകയും അവള്‍ അടിമയായി ആപതിക്കുകയും ചെയ്യുകയാണ് ബഹു ഭര്‍തൃത്വത്തിന്റെ പ്രായോഗിക പരിണതി.

ബഹുഭര്‍തൃത്വം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്.

ഒന്ന്: ലൈംഗികബന്ധത്തിന്റെ കാര്യത്തില്‍ വിവിധ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പെരുമാറ്റച്ചട്ടം ആവശ്യമായി വരുന്നു. മഹാഭാരതത്തില്‍ ബഹുഭര്‍തൃത്വം സ്വീകരിച്ച ദ്രൌപതിയുടെ ജീവിതത്തില്‍നിന്നുള്ള ഒരു സംഭവം ഇതിന് തെളിവാണ്. പഞ്ചപാണ്ഡവരില്‍ ഓരോരുത്തര്‍ക്കും രണ്ടര മാസക്കാലം വീതം പാഞ്ചാലി വീതിച്ചുനല്‍കിയിരുന്നുവത്രേ. ഒരാളോടൊപ്പം ശയനമുറിയിലിരിക്കുമ്പോള്‍ മറ്റുള്ളവരൊന്നും കടന്നുവരരുതെന്നായിരുന്നു അവര്‍ തമ്മിലുണ്ടായിരുന്ന കരാര്‍. ഒരിക്കല്‍ യുധിഷ്ഠിരനും പാഞ്ചാലിയുംകൂടി ശയനമുറിയിലായിരിക്കുമ്പോള്‍ അര്‍ജുനന്‍ അങ്ങോട്ട് കടന്നുചെന്നുകൊണ്ട് കരാര്‍ ലംഘിച്ചു. ഇതിനുള്ള പ്രായശ്ചിത്തമായി അര്‍ജുനന് പന്ത്രണ്ട് വര്‍ഷത്തെ വനവാസത്തിനു പോകേണ്ടിവന്നു എന്നാണ് കഥ. ലൈംഗികബന്ധത്തിന്റെ കാര്യത്തില്‍ പെരുമാറ്റച്ചട്ടമുണ്ടാക്കുന്നതിന്റെ അപ്രായോഗികത ഈ കഥയില്‍നിന്ന് സുതരാം വ്യക്തമാവുന്നുണ്ട്. വിവിധ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സംഘട്ടനത്തിനും പ്രശ്നങ്ങള്‍ക്കും അതു നിമിത്തമാകുന്നു.

രണ്ട്: ഗര്‍ഭധാരണത്തിനുശേഷമുണ്ടാകുന്ന പ്രശ്നങ്ങള്‍: ഒന്നിലധികം ഭര്‍ത്താക്കന്മാരുള്ള സ്ത്രീ ഗര്‍ഭിണിയായാല്‍ ആരാണ് പ്രസ്തുത ഗര്‍ഭത്തിന് ഉത്തരവാദിയെന്നു തീരുമാനിക്കാനാവില്ല. ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് ലഭിക്കേണ്ട ശുശ്രൂഷയെയും പരിചരണത്തെയും ഇത് പ്രതികൂലമായി ബാധിക്കും. ഗര്‍ഭിണിക്ക് അസ്വസ്ഥതയും കഷ്ടതയും മാത്രമായിരിക്കും ഇ ത്തരമൊരു അവസ്ഥയിലുണ്ടാവുക. ഗര്‍ഭസ്ഥശിശു ആരുടേതാണെന്ന് അറിയാത്തതിനാല്‍ ആരുംതന്നെ ആത്മാര്‍ഥമായ ശുശ്രൂഷക്ക് തയാറാവുകയില്ല. സ്നേഹം മനസ്സിനകത്തുനിന്ന് സ്വമേധയാ നിര്‍ഗളിക്കുന്നതാണ്. യാന്ത്രികമായി നിര്‍മിച്ചെടുക്കാവതല്ല. ഗര്‍ഭിണികളുടെ ശുശ്രൂഷയും മറ്റു പരിചരണങ്ങളും സ്നേഹത്തില്‍നിന്ന് ഉയിര്‍കൊള്ളുന്നതാണ്; ആവണം. അല്ലാത്തപക്ഷം അത് യാന്ത്രികമായിരിക്കും. ഭര്‍ത്താവില്‍നിന്നും പരിചാരികയില്‍നിന്നും ലഭിക്കുന്ന ശുശ്രൂഷകള്‍ തമ്മില്‍ അത്തരം അവസ്ഥയില്‍ വ്യത്യാസമൊന്നുമുണ്ടാവുകയില്ല. ഗര്‍ഭിണി ആഗ്രഹിക്കുന്നത് അതല്ല. ഗര്‍ഭത്തിന്റെ ഉത്തരവാദിയില്‍നിന്നുള്ള സ്നേഹോഷ്മളമായ പരിചരണമാണ് അവള്‍ക്കാവശ്യം. അത് ആരാണെന്നറിയാത്തതിനാല്‍ അത്തരമൊരു പരിചരണം ലഭിക്കാതെ പോകുന്നു. അതുകൊണ്ടുതന്നെ ബഹുഭര്‍തൃത്വം സ്ത്രൈണ പ്രകൃതിയോടുതന്നെ ചെയ്യുന്ന അനീതിയായി ഭവിക്കും.

മൂന്ന്: കുട്ടികളുടെ പിതൃത്വത്തിന്റെ പ്രശ്നം: ബഹുഭര്‍തൃത്വത്തിലൂടെ ഉണ്ടാവുന്ന കുട്ടികളുടെ പിതാക്കള്‍ ആരൊക്കെയാണെന്ന് മനസ്സിലാക്കാന്‍ കഴിയില്ല. പിതാക്കളില്‍നിന്നു ലഭിക്കേണ്ട സ്നേഹം കുട്ടികള്‍ക്കു ലഭിക്കാതിരിക്കുന്നതിന് ഇതു കാരണമാകുന്നു. കുട്ടികളുടെ സംരക്ഷണം മാതാക്കളുടെ ബാധ്യതയായിത്തീരുന്നു. അത് അവര്‍ക്ക് പ്രശ്നങ്ങളുണ്ടാക്കുന്നു. രക്തപരിശോധനയിലൂടെയും 'ഡി.എന്‍.എ-വിരലടയാള' പരിശോധനയിലൂടെയും യഥാര്‍ഥ പിതാവിനെ കണ്ടുപിടിക്കാ'മല്ലോയെന്നുവേണമെങ്കില്‍ വാദിക്കാമെന്നത് ശരിയാണ്. പക്ഷേ, ഒരു കുഞ്ഞിന് പിതൃവാല്‍സല്യം ലഭിക്കണമെങ്കില്‍ ലാബോറട്ടറി റിസല്‍ട്ട് കാത്തിരിക്കണമെന്ന സാഹചര്യം എന്തുമാത്രം വലിയ അനീതിയല്ല! വൈദ്യപരിശോധനയിലൂടെ തെളിയിക്കപ്പെട്ട പിതൃത്വത്തിന് തന്റെ സന്താനങ്ങളോട് എത്രത്തോളം വൈകാരികമായ ബന്ധമുണ്ടാവുമെന്ന് ഊഹിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ചുരുക്കത്തില്‍ പിതൃ-പുത്രബന്ധത്തിന് പ്രകൃതി നിശ്ചയിച്ച വൈകാരിക ഭാവങ്ങ ള്‍ക്ക് വിരുദ്ധമാണ് ബഹുഭര്‍തൃത്വമെന്ന സമ്പ്രദായം.

നാല്: അനന്തരാവകാശത്തിന്റെ പ്രശ്നം: പിതാവിനെ തിരിച്ചറിയാതിരിക്കുന്നതുമൂലം വന്നുഭവിക്കുന്ന ഒരു പ്രശ്നമാണിത്. ബഹുഭര്‍തൃത്വത്തിലൂടെ ജനിച്ച കുഞ്ഞിന് ഏത് ഭര്‍ത്താവിന്റെ സ്വത്താണ് നല്‍കുക? കുഞ്ഞുങ്ങള്‍ക്കെല്ലാം തുല്യമായി വീതിക്കാമെന്ന് കരുതാന്‍ കഴിയില്ല. ഒരു ഭര്‍ത്താവ് പണക്കാരനും മറ്റെയാള്‍ പാവപ്പെട്ടവനുമായിരിക്കാനുള്ള സാധ്യതയുണ്ടല്ലോ. അത്തരം അവസരങ്ങളില്‍ ഏതൊക്കെ മക്കള്‍ക്ക് ആരുടെയൊക്കെ സ്വത്താണ് വീതിക്കുക? ഏതെങ്കിലും ഒരു ഭര്‍ത്താവ് മരണപ്പെട്ടാല്‍ എല്ലാ മക്കള്‍ക്കും സ്വത്ത് നല്‍കണമോ? അതല്ല അയാളുടെ മക്കള്‍ക്ക് മാത്രം നല്‍കണമോ? ഇങ്ങനെ ഒട്ടനവധി പ്രശ്നങ്ങളുണ്ട്.

അഞ്ച്: വാര്‍ധക്യത്തിലെ സംരക്ഷണത്തിന്റെ പ്രശ്നം: ഒന്നിലധികം ഭര്‍ത്താക്കന്മാരുള്ള സ്ത്രീയെ ആരാണ് സംരക്ഷിക്കുക? വാര്‍ധക്യത്തില്‍ അവരുടെ തുണക്ക് ആരാണുണ്ടാവുക? അവളുടെ സംരക്ഷണ ഉത്തരവാദിത്തം ഭര്‍ത്താക്കന്മാര്‍ പങ്കിട്ടെടുത്തുവെന്ന് കരുതുക. അത്തരമൊരവസ്ഥയില്‍ ഈ സംരക്ഷണം തികച്ചും യാന്ത്രികമായിരിക്കും. സ്നേഹത്തില്‍നിന്നുണ്ടാവുന്ന സംരക്ഷണമല്ല അപ്പോള്‍ ലഭിക്കുക. സംരക്ഷണത്തിന്റെ കാര്യത്തില്‍ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ കലഹമുണ്ടാവാനും അങ്ങനെ സ്ത്രീ അരക്ഷിതയായിത്തീരുവാനുള്ള സാധ്യതയുമുണ്ട്. സ്ത്രീയുടെ സംരക്ഷ ണത്തിനുവേണ്ടി ജഗന്നിയന്താവ് നിശ്ചയിച്ച സംവിധാനങ്ങളെ നിഷേധിക്കുന്നവര്‍ക്കു മാത്രമേ ബഹുഭര്‍തൃത്വം കരണീയമായി തോന്നൂ.

ആറ്: പുരുഷന്മാര്‍ തമ്മിലുള്ള കലഹം: ഭാര്യയെച്ചൊല്ലി ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ കലഹമുണ്ടാകുവാന്‍ സാധ്യതയേറെയാണ്. ലൈംഗികബന്ധത്തിന്റെയും കുഞ്ഞിന്റെയും കുഞ്ഞിന്റെ പിതൃത്വത്തിന്റെയുമെല്ലാം പേരില്‍ കലഹങ്ങളുണ്ടാവാം. ഈ കലഹങ്ങള്‍ കുടുംബസംവിധാനത്തി ന്റെ തകര്‍ച്ചക്കും സ്ത്രീയുടെ നാശത്തിനും നിമിത്തമാകും.

പ്രകൃതിമതമായ ഇസ്ലാം ബഹുഭര്‍തൃത്വം അനുവദിക്കാത്തത് അത് തീര്‍ത്തും പ്രകൃതി വിരുദ്ധമായതുകൊണ്ടാണെന്ന് കാണാന്‍ കഴിയും.

ബഹുഭാര്യത്വമനുവദിച്ച ഇസ്ലാം എന്തുകൊണ്ടാണ് ബഹുഭര്‍തൃത്വമനുവദിക്കാത്തത് എന്നാണല്ലോ ചോദ്യം. ബഹുഭാര്യത്വം പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ്. ബഹുഭര്‍തൃത്വമാകട്ടെ ഒരു പ്രശ്നം മാത്രമാണ്. ഒന്നിനുമുള്ള പരിഹാരമല്ല. 'ബഹുഭാര്യത്വം സ്വീകരിക്കുവാന്‍ പുരുഷനെ നിര്‍ബന്ധിക്കുന്ന സാഹചര്യങ്ങള്‍ക്ക് സമാനമായ സാഹചര്യങ്ങള്‍ സ്ത്രീകള്‍ക്കുണ്ടായാല്‍ അവര്‍ക്ക് എന്തു പരിഹാരമാണുള്ളത്?' എന്ന ചോദ്യമുയരാം. പ്രസ്തുത പ്രശ്നങ്ങള്‍ പരിശോധിക്കുക:

ഒന്ന്: വൈയക്തികമായ പ്രശ്നങ്ങള്‍: സ്ത്രീയുടെ ലൈംഗിക സംതൃപ്തിക്കുവേണ്ടി ഒന്നിലധികം പുരുഷന്മാരെ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങള്‍ തീരെയില്ലെന്നുതന്നെ പറയാം. ആരോഗ്യവാനായ ഒരു പുരുഷന്‍തന്നെ സ്ത്രീക്ക് തന്റെ ലൈംഗിക ആവശ്യത്തിന് ധാരാളമാണ്. സ്ത്രീയുടെ ആര്‍ത്തവം, പ്രസവം തുടങ്ങിയ അവസ്ഥകളില്‍ ലൈംഗികാസക്തനായ പുരുഷന്‍ പ്രയാസപ്പെടുന്നതുപോലെ സ്ത്രീയുമായി ബന്ധത്തിന് തടസ്സം നില്‍ക്കുന്ന അവസ്ഥകളൊന്നും സാധാരണ നിലയില്‍ പുരുഷനില്ല. അതുകൊണ്ടുതന്നെ സ്ത്രീക്ക് ലൈംഗിക സംതൃപ്തിക്ക് വേണ്ടി ഒന്നിലധികം പുരുഷന്മാരെ ഭര്‍ത്താക്കന്മാരാക്കേണ്ട ആവശ്യം വരുന്നില്ല.പുരുഷന്റെ ലൈംഗികശേഷിയില്ലായ്മ, വന്ധ്യത എന്നിവയാണ് മറ്റു മുഖ്യപ്രശ്്നങ്ങള്‍. പുരുഷനില്‍ വന്ധ്യതക്കുള്ള കാരണങ്ങള്‍ ബീജരാഹിത്യം, ബീജങ്ങളുടെ ചലനശേഷിയില്ലായ്മ, ശുക്ളത്തിലെ ബീജങ്ങളുടെ എണ്ണത്തിലുള്ള കുറവ്, ഉല്‍പാദന ഗ്രന്ഥികളുടെ തകരാറുകള്‍ എന്നിവയാണ്. ഇവയൊന്നും സ്ഥിരമായ വന്ധ്യതക്കുള്ള കാരണമല്ല. എല്ലാം ഫലപ്രദമായ ചികില്‍സകൊണ്ട് മാറ്റാവുന്നതാണ്. പുരുഷന് ലൈംഗിക ശേഷിയില്ലെങ്കില്‍ സ്ത്രീക്ക് അയാളില്‍നിന്ന് വിവാഹമോചനം നേടാവുന്നതാണ്. ലൈംഗികശേഷിയില്ലാത്ത ഒരു പുരുഷനോടൊപ്പം ജീവിക്കുവാന്‍ ഇസ്ലാം സ്ത്രീയെ നിര്‍ബന്ധിക്കുന്നില്ല. അത്തരം അവസ്ഥയില്‍ വിവാഹമോചനം തന്നെയാണ് യുക്തമായ പരിഹാരം; ബഹുഭര്‍തൃത്വമല്ല.

രണ്ട്: സാമൂഹികമായ പ്രശ്നങ്ങള്‍: പുരുഷന്മാരുടെ എണ്ണം സ്ത്രീകളു ടേതിനേക്കാള്‍ കൂടുന്ന അവസ്ഥയില്‍ ബഹുഭര്‍തൃത്വമനുവദിച്ചുകൂടേയെ ന്ന് ചോദിക്കാവുന്നതാണ്. ഇത്തരമൊരവസ്ഥ സാധാരണഗതിയില്‍ സംജാതമാവുകയില്ല എന്നതാണ് അതിനുള്ള ഉത്തരം. സാധാരണ നടക്കുന്ന പ്രസവങ്ങളില്‍ പുരുഷന്മാരുടെ എണ്ണം വര്‍ധിക്കുവാനുള്ള സാധ്യത തീരെയില്ല. യുദ്ധങ്ങളിലോ മറ്റോ സ്ത്രീകള്‍ കൂടുതലായി കൊല്ലപ്പെടുകയും സ്ത്രീകളേക്കാള്‍ അധികം പുരുഷന്മാര്‍ ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയും ഉണ്ടാവുകയില്ല. അപ്പോള്‍ സ്ത്രീ-പുരുഷ അനുപാതത്തില്‍ പുരുഷന്മാരുടെ എണ്ണം വര്‍ധിക്കുകയെന്നത് ഇല്ലാത്ത പ്രശ്നമാണ്. അതുകൊണ്ടുതന്നെ അതിനുള്ള പരിഹാരമായി ബഹുഭര്‍തൃത്വം നിര്‍ദേശിക്കുന്നത് വ്യര്‍ഥമാണ്.

ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളില്‍ ഈ അടുത്ത കാലത്തെ ജനസംഖ്യാ കണക്കെടുപ്പില്‍ പുരുഷന്മാരുടെ എണ്ണമാണ് സ്ത്രീകളേക്കാള്‍ കൂടുതലെന്ന വസ്തുത ഈ വാദത്തിനെതിരില്‍ ചൂണ്ടിക്കാണിക്കാവുന്നതാണ്. അതിനുള്ള കാരണമെന്താണ്? സ്ത്രീ ഭ്രൂണഹത്യ. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്തി പിറക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ അതിനെ ഗര്‍ഭത്തില്‍വെച്ചുതന്നെ നശിപ്പിക്കുന്ന ക്രൂരമായ ഏര്‍പ്പാടിന്റെ പരിണിത ഫലമാണിത്. പെണ്‍കുഞ്ഞുങ്ങളെ കൊല്ലൂന്ന പ്രാകൃത സമ്പ്രദായത്തിന്റെ പുനരാഗമനഫലം. ഇത് ഖുര്‍ആന്‍ ശക്തിയായി വിമര്‍ശിച്ചിട്ടുള്ളതാണ് (16:59, 6:137, 17:31, 81:9). അതുകൊണ്ടുതന്നെ ഒരു ഇസ്ലാമിക സമൂഹത്തില്‍ പെണ്‍ഭ്രൂണഹത്യകളോ ആണ്‍ഭ്രൂണഹത്യകളോ ഉണ്ടാവില്ല. സ്വാഭാവികമായ പ്രസവം നടക്കുന്ന ഒരു സമൂഹത്തില്‍ സ്ത്രീകളുടെ എണ്ണമാണ് കൂടുതലുണ്ടാവുക. പ്രകൃതിയിലെ സംവിധാനം അങ്ങനെയുള്ളതാണ്.

ഇനി ഒരു രാജ്യത്ത് സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനേക്കാള്‍ കുറവാണെങ്കില്‍തന്നെ അവിടെ ജീവിക്കുന്ന പുരുഷന്മാര്‍ക്ക് അയല്‍നാടുകളില്‍പോയി ഭാര്യമാരെ കണ്ടെത്താവുന്നതാണ്. പുറംനാടുകളില്‍ സഞ്ചരിക്കുവാനും അവിടെ ഇണകളെ കണ്ടെത്തുന്നതിനും സ്ത്രീകളേക്കാള്‍ സാധിക്കുക പുരുഷന്മാര്‍ക്കാണ്. അധികം വരുന്ന സ്ത്രീകളോട് പുറം നാടുകളില്‍നിന്ന് ഭര്‍ത്താക്കന്മാരെ കണ്ടെത്തുവാന്‍ പറയുന്നത് തീരെ പ്രായോഗികമല്ല. പുരുഷന്മാരുടെ സ്ഥിതി അതല്ല. തങ്ങള്‍ ജീവിക്കുന്ന പ്രദേശത്ത് സ്ത്രീകള്‍ കുറവാണെങ്കില്‍ അവര്‍ക്ക് അന്യനാടുകളില്‍നിന്ന് ഇണകളെ കണ്ടെത്തുക അത്രതന്നെ പ്രയാസകരമാവുകയില്ല. സാധാരണഗതിയില്‍ ഇത്തരമൊരവസ്ഥ ഉണ്ടാവുകയില്ലെങ്കിലും അഥവാ ഉണ്ടായാല്‍ അതിനുള്ള പരിഹാരവുമുണ്ട് എന്നതാണ് വാസ്തവം. ബഹുഭര്‍തൃത്വം അനിവാര്യമായിത്തീരുന്ന യാതൊരു സാഹചര്യങ്ങളുമില്ലാത്തതിനാലാണ് ഇസ്ലാം അത് അനുവദിക്കാത്തത് എന്നര്‍ഥം.

ബഹുഭാര്യത്വം എന്തുകൊണ്ട് അനുവദിച്ചു?

ബഹുഭാര്യത്വം എന്തുകൊണ്ട് അനുവദിച്ചു?

ബഹുഭാര്യത്വത്തെക്കുറിച്ച് പറയുമ്പോള്‍ പ്രഥമമായി മനസ്സിലാക്കേണ്ടത് അത് ഖുര്‍ആനോ ഇസ്ലാമോ കൊണ്ടുവന്ന ഒരു സമ്പ്രദായമല്ലെന്ന വസ്തുതയാണ്. പുരാതന സംസ്കാരങ്ങളില്‍ പൊതുവായി കാണപ്പെട്ടിരുന്ന ഒരു സമ്പ്രദായമാണത്. എന്‍സൈക്ളോപീഡിയ ബ്രിട്ടാണിക്ക എഴുതുന്നത് കാണുക: 'പൌരാണിക നാഗരികതയില്‍ അധിക സമൂഹങ്ങളിലും ബഹുഭാര്യത്വമോ വെപ്പാട്ടികളെ ഉപയോഗിക്കുന്ന സമ്പ്രദായമോ നിലനിന്നതായി കാണാന്‍ കഴിയും. നിയമാനുസൃതമായ ഭാര്യക്കുപുറമെ അനവധി സ്ത്രീകളെ വെച്ചുകൊണ്ടിരിക്കുന്ന സമ്പ്രദായം നിലനിന്നിരുന്ന ചൈനയില്‍ അത് സദാചാരത്തിനോ മാന്യതയ്ക്കോ വിരുദ്ധമായി കണക്കാക്കപ്പെട്ടിരുന്നില്ല. വെപ്പാട്ടിമാരെ ഉപയോഗിക്കുന്ന സമ്പ്രദായം ജപ്പാനില്‍ 1880 വരെ നിലനിന്നിരുന്നു. പുരാതന ഈജിപ്തില്‍ ബഹുഭാര്യത്വത്തിന് അനുമതിയുണ്ടായിരുന്നുവെങ്കിലും അത് സര്‍വസാധാരണമായിരുന്നില്ല. രാജാക്കന്മാര്‍ക്കിടയില്‍ അത് പതിവായിരുന്നു താനും''(vol। xviii page188)

റോമക്കാര്‍ക്കിടയില്‍ ഒരു പ്രത്യേക കാലഘട്ടത്തിലൊഴിച്ച് എല്ലാ പൌരാണിക സമൂഹങ്ങളിലും ബഹുഭാര്യത്വം സാര്‍വത്രികമായിരുന്നുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്। മധ്യാഫ്രിക്കയിലും ആസ്ട്രേലിയയിലുമുള്ള ചില സമൂഹങ്ങളില്‍ ധനികരായവര്‍ വിവാഹപ്രായമെത്തിയ പെണ്‍കുട്ടികളെ സ്വന്തം ഭാര്യമാരാക്കാന്‍ മല്‍സരിച്ചിരുന്നുവത്രേ। അവിടങ്ങളിലെ യുവാക്കള്‍ ഇക്കാരണത്താല്‍ വിവാഹം ചെയ്യാനാവാതെ പ്രയാസപ്പെട്ടിരുന്നുവെന്നും പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ പത്നിമാരെ വിവാഹം കഴിക്കുകയായിരുന്നു പലരും ചെയ്തിരുന്നതെന്നുമാണ് മനസ്സിലാക്കാന്‍ കഴിയുന്നത്। സിംബാബ്വേയിലെ മോണോമട്ടാവോ രാജാക്കന്മാര്‍ക്ക് മൂവായിരത്തോളം ഭാര്യമാരുണ്ടായിരുന്നുവത്രേ। സൈരേയിലെ ബകുബാ, ബകേത്തേ വര്‍ഗങ്ങളുടെ തലവന്മാര്‍ക്കായിരുന്നു ഏറ്റവും കൂടുതല്‍ ഭാര്യമാരുണ്ടായിരുന്നത് എന്നാണ് ഗിന്നസ് ബുക്കിന്റ വിലയിരുത്തല്‍। അവര്‍ക്ക് നൂറുകണക്കിന് ഭാര്യമാരുണ്ടായിരുന്നുവത്രെ!

ബൈബിള്‍ പഴയനിയമത്തിലെ പല പ്രവാചകന്മാര്‍ക്കും ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നു। യഹൂദ സമുദായത്തിന്റെ ആദര്‍ശപിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന അബ്രഹാമിന് സാറായ്, ഹാഗാര്‍ എന്നീ രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നുവെന്ന് ഉല്‍പത്തി പുസ്തകം(16:1-3) വ്യക്തമാക്കുന്നു. സാറയുടെ മരണശേഷം അദ്ദേഹം കെതൂറയെന്നവളെയും വിവാഹം കഴി ച്ചുവെന്നും ഇതുകൂടാതെ അനേകം ഉപഭാര്യമാരും അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ബൈബിളില്‍ കാണാം (ഉല്‍പത്തി 25:1-6). ഇസ്രായേല്‍ ഗോത്രത്തിന്റെ പിതാവായിരുന്ന യാക്കോബിന് ലേയാ (ഉല്‍പത്തി 29:21), ലാബാന്‍ (29:29), ബില്‍ഹാ (30:4), സില്‍വാ (30:9) എന്നീ നാലു ഭാര്യമാരുണ്ടായിരുന്നു. സങ്കീര്‍ത്തനകര്‍ത്താവായി അറിയപ്പെടുന്ന ദാവീദിനാവട്ടെ മീകല്‍ (1 ശാമുവേല്‍ 18:28), ബത്ശേബ (2 ശാമുവേല്‍ 11:27), അബീനോവം (2 ശാമുവേല്‍ 3:3) അബിഗായാല്‍, മാക്യ്, ഹഗ്ഗീതി, അബീതാല്‍, എഗ്ളായ്, (2 ശാമുവേല്‍ 3:4-5) തുടങ്ങി അനേകം ഭാര്യമാരുണ്ടായിരുന്നതായി കാണാ ന്‍ കഴിയും. അദ്ദേഹത്തിന്റെ പുത്രനും സുഭാഷിതങ്ങളുടെ കര്‍ത്താവുമായ സോളമനാകട്ടെ എഴുന്നൂറു ഭാര്യമാരും മുന്നൂറു ഉപഭാര്യമാരുമുണ്ടായിരുന്നുവത്രേ! (1 രാജാക്കന്മാര്‍ 11:3) പലരുടെയും മഹത്വമായി പഴയ നിയമം പറയുന്നത് തന്നെ 'അവര്‍ക്ക് അനേകം ഭാര്യമാരും പുത്രന്മാരുമുണ്ടായിരുന്നു'വെന്നാണ് (1 ദിനവൃത്താന്തം 7:3) പഴയനിയമകാലത്ത് ബഹുഭാര്യത്വം സര്‍വസാധാരണമായിരുന്നുവെന്നാണല്ലോ ഇവ കാണിക്കുന്നത്.

യഹൂദമതത്തിന്റെ തുടര്‍ച്ചയായി വന്ന ക്രിസ്തുമതവും ബഹുഭാര്യത്വം നിഷിദ്ധമാണെന്ന് വിധിച്ചതായി ആദ്യകാല രേഖകളിലൊന്നും കാണുന്നില്ല. സുവിശേഷങ്ങളിലോ പ്രവൃത്തി പുസ്തകത്തിലോ വെളിപാടു പുസ്തക ത്തിലോ അജപാലക ലേഖനങ്ങളിലോ പൌലോസിന്റെ എഴുത്തുകളില്‍ പോലുമോ ബഹുഭാര്യത്വത്തെ നിരോധിക്കുന്ന ഒരു വചനം പോലും കാണാ ന്‍ കഴിയില്ല. എന്നാല്‍, പൌലോസിന്റെ ലേഖനങ്ങളില്‍ പൊതുവെ വിവാഹത്തെ തന്നെ പ്രോല്‍സാഹിപ്പിക്കാത്ത നിലപാടാണുള്ളത്. 'വിവാഹം കഴിക്കാതിരിക്കുന്നുവെങ്കില്‍ ഏറെ നല്ലത്' (1കൊരിന്ത്യര്‍ 7:38) എന്നു പഠിപ്പിച്ച പൌലോസിന്റെ അനുയായികള്‍ സന്യാസത്തിന് പ്രേരിപ്പിക്കുകയും അതു സാധ്യമല്ലാത്തവര്‍ ഒരൊറ്റ ഭാര്യയെ മാത്രം വേള്‍ക്കട്ടെയെന്ന തത്ത്വത്തിലെത്തിച്ചേരുകയുമാണുണ്ടായത്.

എന്നാല്‍, ഇതിനെതിരെയുള്ള നീക്കങ്ങളും ക്രൈസ്തവ സമൂഹത്തിലുണ്ടായിട്ടുണ്ട്. അമേരിക്കയിലെ മെര്‍മോണുകള്‍ ബഹുഭാര്യത്വത്തിനനുകൂലമായി വാദിച്ചവരായിരുന്നു. യേശുക്രിസ്തു വിവാഹം ചെയ്തിരുന്നുവെന്നും അദ്ദേഹത്തിന് അനേകം ഭാര്യമാരുണ്ടായിരുന്നുവെന്നും അവര്‍ വാദിച്ചു. ഉയിര്‍ത്തെഴുന്നേല്‍പിനുശേഷം മഗ്ദലനമറിയം, സലോമി തുടങ്ങിയ സ്ത്രീകള്‍ക്കാണ് ക്രിസ്തു പ്രത്യക്ഷപ്പെട്ടതെന്നും തന്റെ അപ്പോസ്തലന്മാരെക്കാള്‍ അദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്നത് ഈ സ്ത്രീകളോടായിരുന്നുവെന്നാണ് ഇതു കാണിക്കുന്നതെന്നും അവര്‍ യേശുവിന്റെ ഭാര്യമാരായിരിക്കാനാണ് സാധ്യതയെന്നുമാണ് അവര്‍ സമര്‍ഥിച്ചത്. ആദ്യകാലത്ത് ബഹുഭാര്യത്വം അനുവദനീയമാണെന്നുതന്നെയായിരുന്നു ക്രൈസ്തവ വീക്ഷണം. എന്‍സൈക്ളോപീഡിയ ബ്രിട്ടാണിക്കയില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. 'ബഹുഭാര്യത്വം മധ്യകാലത്ത് ക്രൈസ്തവസഭയില്‍ അംഗീകരിക്കപ്പെട്ടിരുന്നു. നിയമാനുസൃതമായി അത് നിലനിന്നിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ നടുവില്‍വരെ മതവും രാജ്യവും അനുവദിച്ചതിനാല്‍ നിയമാനുസൃതമായിത്തന്നെ പലയിടങ്ങളിലും അത് നിലനിന്നിരുന്നു.(Vol XIV page:950)

ഭാരതത്തിലാകട്ടെ ഋഗ്വേദകാലം മുതല്‍തന്നെ ഒന്നിലധികം സ്ത്രീകളെ ഭാര്യമാരായിവെക്കുന്ന സമ്പ്രദായം നിലനിന്നിരുന്നതായി കാണാന്‍ കഴി യും. ഋഗ്വേദത്തിലെ പ്രധാന ദേവനായ ഇന്ദ്രന് ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നുവെന്നാണ് മനസ്സിലാവുന്നത് ഇന്ദ്രപത്നിമാരില്‍ പ്രധാനിയായിരുന്ന ഇന്ദ്രാണിയുടേതായി ഒരു സൂക്തമുണ്ട് (ഋഗ്വേദം 10-മണ്ഡലം 17-സൂക്തം). പ്രസ്തുത സൂക്തത്തിലെ പ്രധാന പ്രതിപാദ്യം സപത്നീമര്‍ദനത്തിനുള്ള മന്ത്രമാണ്. സപത്നിയോട് രാജാവിനുള്ള പ്രേമം നശിപ്പിച്ച് തന്നിലേക്ക് ആകര്‍ഷിക്കാനുള്ള മന്ത്രമാണത്. വേദകാലത്ത് ബഹുഭാര്യത്വം സാര്‍വത്രികമായിരുന്നുവെന്ന് മനസ്സിലാക്കാനാവും.

ഇതിഹാസകാലത്തും ബഹുഭാര്യത്വം നിലവിലുണ്ടായിരുന്നു. രാമായണത്തിലെ നായകനായ ശ്രീരാമന്റെ പിതാവായിരുന്ന ദശരഥന് കൌസല്യ, കൈകേയി, സുമിത്ര എന്നീ മൂന്നു ഭാര്യമാരുണ്ടായിരുന്ന കാര്യം സുവിദിതമാണല്ലോ. മഹാഭാരതത്തിലെ നായകനായ ശ്രീകൃഷ്ണനാകട്ടെ പതിനാറായിരത്തി എട്ട് ഭാര്യമാരുണ്ടായിരുന്നുവെന്നാണ് പുരാണങ്ങള്‍ പറയുന്നത്. രുക്മിണി, ജാംബവതി, സത്യഭാമ, കാളിന്ദി, മിത്രവന്ദ, സരസ്വതി, കൈകേയി, ലക്ഷ്മണ എന്നീ എട്ടുപേരും നാരകാസുരന്റെ പതിനാറായിരം പുത്രിമാരുമായിരുന്നു ശ്രീകൃഷ്ണ ഭാര്യമാര്‍.

സ്മൃതികാലമായപ്പോഴേക്കും ബഹുഭാര്യത്വ സമ്പ്രദായവും ജാതീയമായ അടിസ്ഥാനത്തിലായി മാറി. ബ്രാഹ്മണന് മൂന്നും ക്ഷത്രിയന് രണ്ടും വൈശ്യനും ശൂദ്രനും ഓരോന്നും ഭാര്യമാരാകാമെന്നാണ് യാജ്ഞവല്‍ക്യസ്മൃതിയുടെ നിയമം.

തിസ്വോവര്‍ണാനു പൂര്‍വ്യേണ ദ്വോ തഥൈകാ യഥാക്രമംബ്രാഹ്മണ ക്ഷത്രിയ വിശാം ഭാര്യാ സ്വാ ശൂദ്രജന്മനഃ (യാജ്ഞവല്‍ക്യസ്മൃതി 1:57)

(വര്‍ണക്രമമനുസരിച്ച് ബ്രാഹ്മണന് മൂന്നും ക്ഷത്രിയന് രണ്ടും വൈശ്യന് ഒന്നും ഭാര്യമാരാകാം. ശൂദ്രന് സ്വജാതിയില്‍ നിന്നുമാത്രമേ വിവാഹം പാടുള്ളൂ)

ഏകപത്നീവ്രതം നിലനില്‍ക്കുന്നുവെന്നവകാശപ്പെടുന്ന ആധുനിക സമൂഹങ്ങളിലും ഒന്നിലധികം സ്ത്രീകളുമായി ലൈംഗികവേഴ്ചയിലേര്‍പ്പെടുന്ന സമ്പ്രദായം സാര്‍വത്രികമാണെന്നതാണ് വസ്തുത. അതിന് പല വിധ ഓമനപ്പേരുകള്‍ നല്‍കുന്നുവെന്നു മാത്രമെയുള്ളൂ. 'പബ്ളിക് റിലേഷന്‍സി'ല്‍ ഏര്‍പ്പെട്ടിരിക്കുന്ന കാള്‍ഗേളുകളില്‍ പണക്കാരന്‍ ലൈംഗികദാഹം ശമിപ്പിക്കുമ്പോള്‍ വേശ്യാതെരുവുകളിലാണ് സാധാരണക്കാരന്‍ സമാധാ നം കണ്ടെത്തുന്നത് എന്ന വ്യത്യാസമേയുള്ളൂ. പലതരം പേരുകളില്‍ വിളിക്കപ്പെടുന്ന അഭിസാരികകളെ ഒരു പ്രാവശ്യമെങ്കിലും സമീപിക്കാത്തവര്‍ ആധുനിക സമൂഹത്തില്‍ വളരെ വിരളമാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. അതൊരു തെറ്റായി ആധുനിക സമൂഹം കാണുന്നേയില്ല. ഇവ കൂടാതെതന്നെ സമൂഹത്തിലെ ഉന്നതരില്‍ നടക്കുന്ന ഭാര്യാവിക്രയം സംഘരതി തുടങ്ങിയ ലൈംഗിക വൈകൃതങ്ങളും വര്‍ധിച്ചുവരികയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബഹുഭാര്യത്വത്തിനെതിരെ ശക്തമായി സംസാരിക്കുന്നവരില്‍ പലരും ഇത്തരം ലൈംഗികബന്ധങ്ങളുടെ അടിമകളാണെന്നതാണ് വാസ്തവം.

ഭാര്യയായ ജെന്നിയെ കൂടാതെ ഹെലനയെന്ന വെപ്പാട്ടിയുമായി മാര്‍ക്സ് പുലര്‍ത്തിയിരുന്ന ലൈംഗികബന്ധം ഒരു യാദൃശ്ചിക സംഭവമായി കാണുന്ന രീതി ശരിയല്ല. യുക്തിവാദി ദാര്‍ശനികനായിരുന്ന ബെര്‍ട്രന്‍ഡ് റസ്സലിന് നാലു ഭാര്യമാരുണ്ടായിരുന്നുവെന്നും മകന്റെ ഭാര്യയായ സൂസനടക്കം മറ്റു പല സ്ത്രീകളുമായും ബന്ധം ഉണ്ടായിരുന്നുവെന്നുമുള്ള വസ്തുതകള്‍ നല്‍കുന്ന പാഠത്തോട് മുഖം തിരിഞ്ഞുനില്‍ക്കുന്നതുകൊണ്ട് കാര്യമില്ല. അവ തെളിയിക്കുന്ന യാഥാര്‍ഥ്യത്തോട് ക്രിയാത്മകവും വസ്തുനിഷ്ഠവുമായി സംവദിക്കാന്‍ നമുക്കു കഴിയണം. അപ്പോള്‍ മനസ്സിലാവും, ഏകഭാര്യത്വം ചില വ്യക്തികളുടെയെങ്കിലും സ്വാഭാവികവും പ്രകൃതിപരവുമായ ദാഹം തീര്‍ക്കാന്‍ പര്യാപ്തമായ സമ്പ്രദായമല്ലെന്ന്. ഈ സത്യത്തിന് നേരെ കണ്ണടച്ചുകൊണ്ട് ബഹുഭാര്യത്വമെന്ന പ്രശ്നം ചര്‍ച്ച ചെയ്യുന്നത് വെറുതെയാണ്.

ഖുര്‍ആന്‍ ബഹുഭാര്യത്വം അനുവദിക്കുന്നു. പ്രസ്തുത അനുവാദത്തിന്റെ സൂക്തം ഇങ്ങനെയാണ്:

"അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് നീതിപാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള സ്ത്രീകളില്‍നിന്ന് രണ്ടോ മൂന്നോ നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍, നീതി പുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ആശങ്കിക്കുന്നുവെങ്കില്‍ ഒന്നേ പാടുള്ളൂ'' (4:3).

ലോകത്തെ മറ്റു സമൂഹങ്ങളിലേതുപോലെതന്നെ, പലപ്പോഴും മറ്റു സമൂഹങ്ങളെ കവച്ചുവെക്കുന്ന രീതിയില്‍ ബഹുഭാര്യത്വം അറേബ്യയില്‍ നിലവിലുണ്ടായിരുന്നു. അനിയന്ത്രിതമായ അനുവാദമായിരുന്നു ഇക്കാര്യത്തില്‍ അറബികള്‍ക്കിടയില്‍ നിലനിന്നിരുന്നത്. ഇതിനൊരു നിയന്ത്രണമുണ്ടാക്കുകയും നാലില്‍ പരിമിതിപ്പെടുത്തുകയുമാണ് ഖുര്‍ആന്‍ ചെയ്തത്. പല പ്രവാചകാനുചരന്മാര്‍ക്കും ഇസ്ലാം ആശ്ളേഷിക്കുന്നതിനു മുമ്പ് ഒരുപാട് ഭാര്യമാരുണ്ടായിരുന്നുവെന്ന വസ്തുത അറേബ്യന്‍ സമൂഹത്തില്‍ ഭാര്യമാരുടെ എണ്ണത്തിന് യാതൊരു പരിധിയുമുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ്. ഗീലാനുബ്നു സല്‍മത്തുസ്സക്കഫിക്ക് പത്തുഭാര്യമാരുണ്ടായിരുന്നു. അമീറത്തുല്‍ അസദിക്ക് എട്ട് ഭാര്യമാരും നൌഫലുബ്നു മുആവിയത്തുദ്ദയ്ലമിക്ക് അഞ്ച് ഭാര്യമാരുമുണ്ടായിരുന്നു. ഇസ്ലാം സ്വീകരിക്കുന്ന സമയത്ത് ഇഷ്ടമുള്ള നാലു ഭാര്യമാരെ നിലനിര്‍ത്തി ബാക്കിയുള്ളവരെ ഒഴിവാക്കാനാണ് പ്രവാചകന്‍ (ല) അവരോടാവശ്യപ്പെട്ടത്. കൈയും കണക്കുമില്ലാതെ എത്രയും ഭാര്യമാരെ വെച്ചുകൊണ്ടിരിക്കാമെന്ന അവസ്ഥ നിലനിന്നിരുന്ന സമൂഹത്തിലാണ് നീതി പുലര്‍ത്താനാവുമെങ്കില്‍ നാലു വരെ ആകാമെന്നും അതിനാവില്ലെങ്കില്‍ ഒന്നു മാത്രം മതിയെന്നുമുള്ള നിയമം കൊണ്ടുവന്നതെന്ന് സാരം.

അനിവാര്യമെന്നു തോന്നുന്നുവെങ്കില്‍ ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കാന്‍ ഖുര്‍ആന്‍ അനുവാദം നല്‍കുന്നു. അവര്‍ക്കിടയില്‍ നീതി പാലിക്കണമെന്ന നിബന്ധനയോടെ.ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുന്നതിനെ ആധുനികത വിലക്കുന്നു. നിയമാനുസൃതം ഒരു ഭാര്യ മാത്രമേ പാടുള്ളുവെന്ന് നിഷ്കര്‍ശിക്കുമ്പോള്‍തന്നെ കാള്‍ഗേളുകളുമായോ മറ്റോ ബന്ധം പുലര്‍ത്തുന്നതില്‍ അത് യാതൊരു തെറ്റും കാണുന്നില്ല.

ഏതാണ് സ്ത്രീകള്‍ക്ക് ഹിതകരമായ നിയമം?

വിവാഹേതര ബന്ധങ്ങള്‍, അതിന് എന്ത് പേരിട്ട് വിളിച്ചാലും ഇസ്ലാം അംഗീകരിക്കുന്നില്ല-വെറുക്കുന്നു എന്ന വസ്തുതയുടെ അടിത്തറയില്‍നിന്നുകൊണ്ടാണ് നാം ഈ പ്രശ്നത്തെ പരിശോധിക്കേണ്ടത്. ഇസ്ലാമികമായ ഭരണക്രമം നിലനില്‍ക്കുന്ന രാഷ്ട്രത്തിലാണെങ്കില്‍ വ്യഭിചരിച്ചവര്‍ക്ക്- നാല് ദൃക്സാക്ഷികളുടെ സാക്ഷ്യം കൊണ്ട് കുറ്റം തെളിഞ്ഞാല്‍- വിവാഹിതരല്ലെങ്കില്‍ നൂറ് അടിയും വിവാഹിതരെങ്കില്‍ മരണം വരെ കല്ലേറും ലഭിക്കും. വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധത്തെ ഇസ്ലാം എന്തുമാത്രം വെറുക്കുന്നുവെന്ന് ഈ ശിക്ഷകള്‍ വ്യക്തമാക്കുന്നു. സമൂഹത്തിന്റെ അടിസ്ഥാന സ്ഥാപനമായ കുടുംബത്തിന്റെ തകര്‍ച്ചക്കും അതുവഴി ധാര്‍മിക തകര്‍ച്ചക്കും വ്യഭിചാരം നിമിത്തമാവുമെന്നാണ് ഇസ്ലാമിന്റെ വീക്ഷണം. അതുകൊണ്ടുതന്നെ സദാചാര നിഷ്ഠമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്കുവേണ്ടി ശ്രമിക്കുന്ന ഒരു ദര്‍ശനത്തിന് അത് പൂര്‍ണമായി ഇല്ലാതാക്കുവാനാശ്യമായ നിയമങ്ങള്‍ ആവിഷ്കരിക്കേണ്ടിവരുന്നത് സ്വാഭാവികമാണ്. അതോടൊപ്പം മനുഷ്യപ്രകൃതിക്ക് ഇണങ്ങുന്ന നിയമങ്ങളില്‍ വികാരപൂര്‍ത്തീകരണമെന്ന ജൈവിക ആവശ്യം നിര്‍വഹിക്കുവാനുള്ള മാര്‍ഗങ്ങള്‍ ഉണ്ടാകുകയും വേണം. ഇവിടെയാണ് ഇസ്ലാം ബഹുഭാര്യത്വം അനുവദിച്ചതിലെ യുക്തി മനസ്സിലാക്കാനാവുന്നത്.

സദാചാരനിഷ്ഠമായ ഒരു സമൂഹത്തില്‍ ബഹുഭാര്യത്വം അനിവാര്യമാകുന്ന വൈയക്തികവും സാമൂഹികവുമായ അവസ്ഥകളുണ്ട്. വ്യക്തിപരമായ അവസ്ഥകളെ ഇങ്ങനെ സംക്ഷേപിക്കാം:

ഒന്ന്) പുരുഷന്റെ ലൈംഗികാസക്തി: ചില പുരുഷന്മാര്‍ക്കെങ്കിലും തങ്ങളുടെ ലൈംഗികാവശ്യങ്ങള്‍ക്ക് ഒരു സ്ത്രീ മതിയാകാതെ വരുന്ന സാഹചര്യങ്ങളുണ്ടെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. സ്ത്രീയുടെ ആര്‍ത്തവകാലം, പ്രസവകാലം തുടങ്ങിയ കാലയളവുകളില്‍ ലൈംഗികബന്ധം അസാധ്യമാണല്ലോ. ഇത്തരം അവസ്ഥകളില്‍ ലൈംഗിക വികാരം നിയന്ത്രിക്കാന്‍ കഴിയാത്തവരുണ്ടാകാം. ബഹുഭാര്യത്വം അല്ലെ ങ്കില്‍ വ്യഭിചാരമാണ് അത്തരം ആളുകള്‍ക്ക് മുന്നിലുള്ള മാര്‍ഗം.

രണ്ട്) ഭാര്യയുടെ ലൈംഗികശേഷിയില്ലായ്മ: സ്ത്രീകളിലെ ലൈംഗികശേഷിക്കുറവ് ചിലപ്പോള്‍ ചികില്‍സിച്ചുമാറ്റാന്‍ കഴിയാത്തതാവാം. ഏതുതരം ശേഷിക്കുറവാണെങ്കിലും അതു നിലനില്‍ക്കുന്ന കാലയളവില്‍ പുരുഷന് വികാരശമനത്തിന് മാര്‍ഗം വേണമെന്നാണ് പ്രകൃതിയുടെ താല്‍പര്യം. ഒന്നുകില്‍ ബഹുഭാര്യത്വം അല്ലെങ്കില്‍ വ്യഭിചാരം. അതുമല്ലെങ്കില്‍ വിവാഹമോചനം. ഇങ്ങനെ മൂന്നു മാര്‍ഗങ്ങളുണ്ട് പുരുഷനു മുമ്പില്‍. വ്യഭിചാരം അധാര്‍മികമാണ്. വിവാഹമോചനം അനുവദനീയമെങ്കിലും കഴിയുന്നത്ര ഒഴിവാക്കാന്‍ ശ്രമിക്കേണ്ട കാര്യമാണ്. ഇത്തരം ഒരവസ്ഥയില്‍ ബഹുഭാര്യത്വമാണ് ഏറ്റവും കരണീയമായിട്ടുള്ളത്.

മൂന്ന്) ഭാര്യയുടെ വന്ധ്യത: ഭാര്യ വന്ധ്യയാണെങ്കില്‍ പുരുഷനു മുമ്പി ല്‍ മൂന്നു മാര്‍ഗങ്ങളുണ്ട്. ഒന്ന്. ജീവിതകാലം മുഴുവന്‍ കുട്ടികളില്ലാതെ ജീവിക്കുക. രണ്ട്. വന്ധ്യയായ സ്ത്രീയെ വിവാഹമോചനം ചെയ്തുകൊണ്ട് മറ്റൊരുത്തിയെ വേള്‍ക്കുക. മൂന്ന്. വന്ധ്യയായ സ്ത്രീയെ നിലനിര്‍ത്തിക്കൊണ്ടുതന്നെ മറ്റൊരുത്തിയെ വിവാഹം ചെയ്യുക. ഒന്നാമത്തെ പരിഹാരം സ്വന്തത്തോടുചെയ്യുന്ന ക്രൂരതയാണ്. രണ്ടാമത്തേത് ഭാര്യയോടുള്ള ക്രൂരതയും: അവര്‍ ചെയ്ത തെറ്റുകൊണ്ടല്ല അവര്‍ വന്ധ്യയായിത്തീര്‍ന്നത്. മൂന്നാമത്തെ നിര്‍ദേശമാണ് മാനവികം. അതുവഴി ഭര്‍ത്താവിന്റെ കുഞ്ഞുങ്ങളെ തന്റേതെന്നവണ്ണം വളര്‍ത്തിക്കൊണ്ട് സായൂജ്യമണിയാന്‍ വന്ധ്യയായ സ്ത്രീക്കും അവസരം ലഭിക്കുന്നു. അങ്ങനെ മാതൃത്വത്തിന്റെ ദാഹം ശമിപ്പിക്കുവാന്‍ അവള്‍ക്കും സാധിക്കുന്നു.

നാല്) ഭാര്യയുടെ മാറാവ്യാധി: ചില രോഗങ്ങള്‍ ലൈംഗികബന്ധത്തെയും ഗര്‍ഭധാരണത്തെയും വിലക്കുന്നവയായുണ്ട്. അത്തരം രോഗമുള്ള സ്ത്രീകളുടെ ഭര്‍ത്താക്കന്മാര്‍ എന്തുചെയ്യണം? മാറാരോഗം കാരണം ഗാര്‍ഹികജോലികള്‍ ചെയ്യാന്‍ പ്രയാസപ്പെടുന്നവരുമുണ്ടാകും. ഇവിടെയെല്ലാം പരിഹാരമായി നിര്‍ദേശിക്കപ്പെടുന്നത് വ്യഭിചാരമോ വിവാഹമോചനമോ ബഹുഭാര്യത്വമോ ആണ്. മാറാവ്യാധി പിടിപെട്ട സ്ത്രീയെ ഒഴിവാക്കുന്നതിലൂടെ അവളെ വഴിയാധാരമാക്കുകയാണ് ചെയ്യുന്നത്. ഇവിടെയും മാനവികമായ മാര്‍ഗം ബഹുഭാര്യത്വംതന്നെയാണ്.

മുകളില്‍ പറഞ്ഞ സാഹചര്യങ്ങളില്‍ വിവാഹമോചനമാണ് ചില മതഗ്രന്ഥങ്ങള്‍ ശുപാര്‍ശ ചെയ്യുന്നത്. മനുസ്മൃതിയുടെ കല്‍പന കാണുക:

വന്ധ്യാഷ്ട മേധി വേദ്യാബ്ദേ ദേശമേതുമൃതപ്രജാഏകാ ദശേ സ്ത്രീ ജനനീ സത്യസ്ത്വപ്രിയ വാദിനീ (മനുസ്മൃതി 9:81)

(വന്ധ്യയായ ഭാര്യയെ എട്ടു വര്‍ഷം കഴിഞ്ഞും, ചാപിള്ള പ്രസവിക്കുന്നവളെ പത്തുവര്‍ഷം കഴിഞ്ഞും, പെണ്ണുമാത്രം പ്രസവിക്കുന്നവളെ പതിനൊന്നുവര്‍ഷം കഴിഞ്ഞും, അപ്രിയം പറയുന്നവളെ ഉടനെയും ഉപേക്ഷിച്ച് വേറെ വിവാഹം ചെയ്യേണ്ടതാണ്. ഈ സ്ത്രീകള്‍ക്ക് സന്തോഷത്തിനായി യാതൊന്നും കൊടുക്കേണ്ടതില്ല).

യുക്തിവാദത്തിന്റെ പരിഹാരവും വിവാഹമോചനംതന്നെ. നിരീശ്വരത്വത്തിന്റെ ഏറ്റവും വലിയ തത്ത്വജ്ഞാനിയായി അറിയപ്പെടുന്ന ബര്‍ട്രന്‍ഡ് റസ്സല്‍ നിര്‍ദേശിക്കുന്ന പരിഹാരം കാണുക:'സന്താനങ്ങളില്ലാത്ത വൈവാഹിക ജീവിതത്തില്‍, ഇരുകൂട്ടരും നന്നായി പെരുമാറുവാന്‍ പരമാവധി പരിശ്രമിക്കുന്നുണ്ടെന്നുവരികിലും, വിവാഹമോചനംതന്നെയാണ് ഏറ്റവും നല്ല പരിഹാരം'
Marriage and Morals, Page:96)

ഇത്തരം അവസരങ്ങളില്‍ ബഹുഭാര്യത്വമോ വിവാഹമോചനമോ വ്യഭിചാരമോ ഏതാണ് ഒരു സ്ത്രീ ഭര്‍ത്താവില്‍നിന്ന് ആഗ്രഹിക്കുക? സന്മാര്‍ഗനിഷ്ഠയും സ്നേഹവതിയുമായ സ്ത്രീ തീര്‍ച്ചയായും കാംക്ഷിക്കുന്നത് ബഹുഭാര്യത്വമായിരിക്കും. ഇസ്ലാം ബഹുഭാര്യത്വം അനുവദിച്ചിരിക്കുന്നത് സ്ത്രീകളുടെകൂടി രക്ഷ കണക്കിലെടുത്തുകൊണ്ടാണ്. ഖുര്‍ആനിക ദര്‍ശ നം മാനവികമാണെന്ന വസ്തുതയാണ് നമുക്കിവിടെ കാണാന്‍ കഴിയുന്നത്.

ബഹുഭാര്യത്വം സാമൂഹികമായ അനിവാര്യതയായിത്തീരുന്ന സന്ദര്‍ഭങ്ങളുമുണ്ട്. അവയെ ഇങ്ങനെ സംക്ഷേപിക്കാം:

ഒന്ന്) സ്ത്രീ-പുരുഷ അനുപാതത്തിലുണ്ടാവുന്ന വ്യത്യാസം: ഇതു രണ്ടു രൂപത്തില്‍ സംഭവിക്കാം; സ്വാഭാവികമായും യുദ്ധത്തിന്റെ ഫലമായും. ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുന്ന ഒരു യാഥാര്‍ഥ്യമുണ്ട്. ഏതാണ്ട് എല്ലാ സമൂഹങ്ങളിലും എല്ലാ കാലഘട്ടങ്ങളിലും സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനേക്കാള്‍ കൂടുതലായിരുന്നുവെന്ന വസ്തുതയാണത്. ആധുനിക ശാസ്ത്രം ഈ അവസ്ഥക്ക് വിശദീകരണം നല്‍കുന്നുണ്ട്. മനുഷ്യരുടെ ജനിതക നിലപ്രകാരം ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗവ്യത്യാസം ഏതാണ്ട് സമമായിരിക്കുമെങ്കിലും പെണ്‍ഭ്രൂണത്തിന് ആണ്‍ഭ്രൂണത്തെക്കാള്‍ രോഗപ്രതിരോധ ശേഷി കൂടുതലായതിനാല്‍ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ കൂടുതല്‍ പെണ്‍കുട്ടികളായിരിക്കുമത്രേ. ആയിരം ആണ്‍കുട്ടികള്‍ക്ക് ഏകദേശം ആയിരത്തിപത്ത് പെണ്‍കുട്ടികള്‍ എന്ന നിരക്കിലായിരിക്കും ഈ വ്യത്യാസമെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

യുദ്ധത്തിന് ശേഷമുണ്ടാകുന്ന അവസ്ഥയാണ് മറ്റൊന്ന്. സ്വാഭാവികമായും യുദ്ധത്തില്‍ പങ്കെടുക്കുന്നത് പുരുഷന്മാരായിരിക്കും. അങ്ങനെ സ്ത്രീ- പുരുഷ അനുപാതത്തില്‍ വലിയ വ്യത്യാസമുണ്ടാവും. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മനിയിലെ അമ്പത് ലക്ഷം പുരുഷന്മാരാണ് മരിച്ചുവീണത്. യുദ്ധത്തിന് മുമ്പ് അവിടത്തെ സ്ത്രീ-പുരുഷ അനുപാതം സമമായിരുന്നുവെങ്കില്‍ യുദ്ധശേഷം അമ്പത് ലക്ഷം സ്ത്രീകള്‍ അധികമായി ഭവിച്ചു. ഭര്‍ത്താക്കന്മാരെ നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജപ്പാനിലെയും ജര്‍മനിയിലെയും സ്ത്രീകള്‍ പ്രകടനം നടത്തി. അവരുടെ വീടുകള്‍ക്കു മുമ്പില്‍ 'ഒരു സായാഹ്ന അതിഥിയെ ആവശ്യമുണ്ട്
(Wanted an evening guest-) എന്ന ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. ഇത് ജര്‍മനിയുടെ മാ ത്രം അവസ്ഥയല്ല. യുദ്ധം കഴിഞ്ഞാല്‍ ഏതു സമൂഹത്തിലുമുണ്ടാവുന്ന സ്വാഭാവികമായ സ്ഥിതിവിശേഷമാണ്.

സമൂഹത്തില്‍ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനേക്കാള്‍ വര്‍ധിക്കുമ്പോള്‍മൂന്നു പ്രതിവിധികളാണ് സമൂഹത്തിന് സ്വീകരിക്കുവാന്‍ കഴിയുക.

1. ഓരോ പുരുഷനും ഓരോ സ്ത്രീയെ മാത്രം വിവാഹം ചെയ്യുക. ബാക്കിയുള്ള സ്ത്രീകള്‍ ലൈംഗികതൃഷ്ണ ഒതുക്കിക്കൊണ്ട് ജീവിക്കുക.

2. ഓരോ പുരുഷനും ഓരോ സ്ത്രീയെ വിവാഹം ചെയ്യുക. ബാക്കിയുള്ള സ്ത്രീകള്‍ വ്യഭിചാരത്തിലേര്‍പ്പെടുക.

3. പ്രാപ്തരും ഭാര്യമാരോട് നീതിയില്‍ വര്‍ത്തിക്കുവാന്‍ കഴിയുമെന്ന് തോന്നുന്നവരുമായ പുരുഷന്മാര്‍ ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുക.

ഈ മൂന്നു പരിഹാരങ്ങളില്‍ ഏതാണ് മാനവികം? വിവാഹത്തിന് കഴിയാത്ത സ്ത്രീകളെ പരിഗണിക്കുമ്പോള്‍ ഒന്നാമത്തെ പ്രതിവിധി ക്രൂരവും പ്രകൃതിവിരുദ്ധവുമാണ്. രണ്ടാമത്തെ പ്രതിവിധിയാകട്ടെ ധാര്‍മിക വ്യവസ്ഥയെ തകര്‍ക്കുന്നതിലൂടെ സമൂഹത്തെ നശിപ്പിക്കാന്‍ പോന്നതാണ്. മൂന്നാമത്തെ പ്രതിവിധിതന്നെയാണ് സദാചാരനിഷ്ഠമായ സമൂഹത്തിന്റെ നിലനില്‍പ് കാംക്ഷിക്കുന്നവര്‍ തെരഞ്ഞെടുക്കുക. അതുകൊണ്ടാണല്ലോ 1948- ല്‍ മ്യൂണിക്കില്‍ സമ്മേളിച്ച ലോകയുവജനസംഘടന ജര്‍മനിയുടെ പ്രശ്നത്തിന് പരിഹാരമായി ബഹുഭാര്യത്വം നിര്‍ദേശിച്ചത്. ഇസ്ലാം നിര്‍ദേശിക്കുന്ന പരിഹാരവും ഇതുതന്നെ. ഒരു പരിഹാരം, ലോക യുവജനസംഘടന നിര്‍ദേശിക്കുമ്പോള്‍ മാനവികവും ഇസ്ലാം നിര്‍ദേശിക്കുമ്പോള്‍ അപരിഷ്കൃതവുമാകുന്നതെങ്ങനെയാണ്?

ഇത്തരമൊരു പ്രതിസന്ധിക്ക്, പരിശുദ്ധാത്മാവ് സകലസത്യത്തിലും വഴി നടത്തുന്നുവെന്ന് വിശ്വസിക്കുന്ന ക്രൈസ്തവസഭക്ക് നിര്‍ദേശിക്കു വാന്‍ കഴിയുന്ന പ്രതിവിധിയെന്താണ്? അധികം വരുന്ന സ്ത്രീകളെ എന്തു ചെയ്യണമെന്നാണ് അവര്‍ക്ക് പറയാനുള്ളത്? അവരെയെല്ലാം കര്‍ത്താവിന്റെ മണവാട്ടികളാണെന്ന മിഥ്യാബോധത്തില്‍ കുരുക്കി കന്യാസ്ത്രീകളാക്കാമെന്ന് സഭ കരുതുന്നുവോ? അതല്ല, ധാര്‍മികതയുടെ അതിരുകള്‍ അതിലംഘിച്ച് വേശ്യാവൃത്തിയിലേക്ക് നയിക്കപ്പെടുവാന്‍ സഭ അവര്‍ക്ക് കൂട്ടുനില്‍ക്കുമോ? സത്യത്തില്‍, ഏകഭാര്യാവ്രതമാണ് തങ്ങളുടെ മതത്തിന്റെ അനുശാസനയെന്ന് വീരവാദം മുഴക്കുന്നവരുടെ കൈയില്‍ സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്ന സാമൂഹികസാഹചര്യത്തില്‍ സ്വീകരിക്കേണ്ടത് എന്തു നിലപാടാണെന്നതിനെക്കുറിച്ച യാതൊരു ധാരണയുമില്ലെന്നതാണ് യാഥാര്‍ഥ്യം.

ബഹുഭാര്യത്വത്തെ അപരിഷ്കൃതമായി കാണുന്ന യുക്തിവാദികളുടെ കൈയില്‍ ഈ സാമൂഹിക സാഹചര്യത്തിനുള്ള പരിഹാരം വ്യഭിചാരമാണ്. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ യഥേഷ്ടം ഉപയോഗിച്ചുകൊണ്ടുള്ള വ്യഭിചാരം! ബര്‍ട്രാന്‍ഡ് റസ്സല്‍ എഴുതുന്നു:

'മുകളില്‍ പറഞ്ഞ സാഹചര്യങ്ങളില്‍ സാമ്പത്തിക കാരണങ്ങളാല്‍ പുരുഷന്മാരില്‍ മിക്കവരും നേരത്തേ വിവാഹിതരാവുന്നത് അസാധ്യമായി കരുതുകയും അതേസമയം സ്ത്രീകളില്‍ കുറേപേര്‍ക്ക് വിവാഹിതരാവാന്‍തന്നെ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം സ്ത്രീ-പുരുഷന്മാര്‍ തമ്മിലുള്ള തുല്യാവകാശം സ്ത്രീകളുടെ ചാരിത്രത്തെ സംബന്ധിച്ച പരമ്പരാഗത സങ്കല്‍പത്തില്‍ ഒരു മാറ്റം ആവശ്യപ്പെടുന്നു. ലൈംഗികബന്ധം അനുവദിക്കപ്പെടുന്നുവെങ്കില്‍ (സത്യത്തില്‍ അത് നിലനില്‍ക്കുന്നുണ്ട്) സ്ത്രീകള്‍ക്കും അത് അനുവദിക്കപ്പെടണം. സ്ത്രീകള്‍ മിച്ചം വരുന്ന നാടുകളില്‍ അവിവാഹിതരായി കഴിയുന്ന സ്ത്രീകളെയെല്ലാം ലൈംഗികാനുഭൂതിയില്‍നിന്ന് ഒഴിച്ചുനിര്‍ത്തുന്നത് വ്യക്തമായ അനീതിയാണ്. വനിതാ പ്രസ്ഥാനങ്ങളുടെ ആദ്യകാല വക്താക്കള്‍ക്ക് ഇക്കാര്യങ്ങള്‍ കാണാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും അവരുടെ ആധുനികരായ അനുയായികള്‍ ഇവ വ്യക്തമായി നോക്കിക്കാണുന്നുണ്ട്. ഈ അഭിപ്രായങ്ങളെ അനുകൂലിക്കാത്തവര്‍ സ്ത്രീ ലൈംഗികതയോട് നീതി ചെയ്യുന്നതിന് എതിരാണെന്ന് പറയേണ്ടിവരും (Marriage and morals, Page 59)

സ്വതന്ത്ര ലൈംഗികത അനുവദിക്കപ്പെടുന്ന സമൂഹത്തില്‍ സന്താനോല്‍പാദനം വിവാഹവൃത്തിയില്‍ മാത്രം ഒതുക്കണമെന്നും വിവാഹബാഹ്യമായ ലൈംഗികവേഴ്ചകളെല്ലാം ഗര്‍ഭനിരോധന മാര്‍ഗങ്ങളുപയോഗിച്ചുകൊണ്ടുള്ളതായിരിക്കണമെന്നും റസ്സല്‍ നിര്‍ദേശിക്കുന്നുണ്ട്.

സ്ത്രീ-പുരുഷ അനുപാതത്തില്‍ വ്യത്യാസമുണ്ടാവുന്ന സാമൂഹിക സാഹചര്യങ്ങളില്‍ സാധിക്കുന്ന പുരുഷന്മാര്‍ ഒന്നിലധികം സ്ത്രീകളെ ഭാര്യമാരാക്കിവെച്ചുകൊണ്ട് അവര്‍ക്കിടയില്‍ നീതിയോടുകൂടി വര്‍ത്തിക്കണമെന്ന ഖുര്‍ആനിക നിര്‍ദേശമോ അധികം വരുന്ന സ്ത്രീകള്‍ വ്യഭിചാരത്തിലേര്‍പ്പെടണമെന്ന യുക്തിവാദ നിര്‍ദേശമോ ഏതാണ് മാനവികം? സ്ത്രീയോട് നീതി ചെയ്യുന്നത് ഏത് നിര്‍ദേശമാണ്?

അവിഹിതബന്ധം മൂലം സ്ത്രീ ക്രൂരമായി വഞ്ചിക്കപ്പെടുന്നുവെന്നതല്ലേ സത്യം! ഏതു നിമിഷവും അവളെ പുറംതള്ളാം. ഈ ബന്ധത്തില്‍ ജനിക്കുന്ന കുഞ്ഞിനെ-ഒരു ഗര്‍ഭ നിരോധനമാര്‍ഗവും നൂറുശതമാനം കുറ്റമറ്റതല്ലെന്നോര്‍ക്കുക- അതിന്റെ പിതാവിനോട് ചേര്‍ക്കാന്‍ പോലും അവ ള്‍ക്ക് അവകാശമില്ല. അവളുടെ മാംസളത കുറയുകയും തൊലി ചുളിയുകയും ചെയ്താല്‍ പിന്നെ അവളെ ആരും തിരിഞ്ഞുനോക്കുകയില്ല. അവകാശങ്ങളുള്ള അധികൃതമായ ഭാര്യ എന്ന പദവിയോ വേശ്യ എന്ന പേരോ ഏതാണ് അഭികാമ്യം? ഒന്നാമത്തെതായിരുന്നാലും നാലാമത്തെതായിരുന്നാലും അവകാശങ്ങളുള്ള അധികൃത ഭാര്യ എന്ന പദവിയും പെരുമാറ്റവും ലഭിക്കുവാന്‍ ഏതു സ്ത്രീക്കും അവകാശമുണ്ടെന്നാണ് ഇസ്ലാമിന്റെകാഴ്ചപ്പാട്. സപത്നിയായി ജീവിച്ച് തന്റെയും സന്താനങ്ങളുടെയും ചെലവുകള്‍ കണക്കുതീര്‍ത്തു വാങ്ങുകയും ഭര്‍ത്താവിന്റെ മരണശേഷം താനും കുട്ടികളും സ്വത്തില്‍ അവകാശികളുമായിത്തീരുകയും ചെയ്യുന്നതോ, ഒരു അവകാശവുമില്ലാതെ വേശ്യയായി ജീവിക്കുകയും അവസാനം നരകിച്ച് സമൂഹത്തിന് ഭാരമായിത്തീരുന്നതോ ഏതാണ് സ്ത്രീക്ക് അഭിമാനകരമായിട്ടുള്ളത്?

രണ്ട്) വിധവകളുടെയും അനാഥകളുടെയും സംരക്ഷണം: വിധവകളെയും അനാഥകളെയും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. ഈ ബാധ്യത യഥോചിതം നിര്‍വഹിക്കുന്നതിന് ബഹുഭാര്യത്വം ചിലപ്പോള്‍ അനിവാര്യമായിത്തീരുമെന്ന് കാണാനാവും. യുദ്ധങ്ങളിലും പൊതുജീവിതത്തിലെ അത്യാഹിതങ്ങളിലുമെല്ലാം കൂടുതല്‍ മരണപ്പെടുന്നത് പുരുഷന്മാരാണല്ലോ. അപ്പോള്‍ വിധവകളും അവരുടെ അനാഥരായ മക്കളും കൂടുതലായുണ്ടാവുകയും അവരുടെ സംരക്ഷണം സമൂഹത്തിന്റെ ബാധ്യതയായിത്തീരുകയും ചെയ്യുന്നു.

വിധവകളുടെ സംരക്ഷണമെന്നു പറയുമ്പോള്‍ കേവലം ഭക്ഷണസാമഗ്രികളോ പാര്‍പ്പിടമോ നല്‍കിയതുകൊണ്ട് അത് പൂര്‍ത്തിയാവുമെന്ന് പറയാന്‍ വയ്യ. പലപ്പോഴും വിധവകളായിത്തീരുന്നത് യുവതികളായിരിക്കും. അവര്‍ക്ക് ഒന്നോ രണ്ടോ കുട്ടികളുണ്ടെങ്കിലും മജ്ജയും മാംസവുമുള്ള മനുഷ്യരെന്ന നിലക്ക് ലൈംഗിക വികാരവുമുണ്ടാകും. ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും ലഭിക്കുന്നതുകൊണ്ട് ലൈംഗികതൃഷ്ണ ശമിപ്പിക്കപ്പെടുകയില്ലല്ലോ. അവരെ അങ്ങനെ വിടുന്നത് അസാന്മാര്‍ഗിക വൃത്തികളിലേക്ക് ചായുന്നതിന് കാരണമാകും. സമൂഹത്തിന്റെ ധാര്‍മികതയെതന്നെ തകര്‍ക്കുന്ന നടപടിയാണത്. അപ്പോള്‍ അവര്‍ പുനര്‍വിവാഹം ചെയ്യപ്പെടണം. അതാണ് വിധവകളെ സംരക്ഷിക്കുന്നതിനുള്ള യഥാര്‍ഥ മാര്‍ഗം.

ആരാണ് വിധവകളെ സംരക്ഷിക്കുന്നതിന് സന്നദ്ധരാവുക? വിശേഷിച്ചും ഒന്നോ രണ്ടോ കുഞ്ഞുങ്ങളുള്ള വിധവകളാണെങ്കില്‍ പൊതുവേ പുരുഷന്മാര്‍ ആദ്യഭാര്യമാരായി വിധവകളെ സ്വീകരിക്കാന്‍ മടിക്കും. ഈ മടി സ്വാഭാവികമായതിനാല്‍ അവര്‍ അക്കാര്യത്തില്‍ വിമര്‍ശിക്കപ്പെടുന്നത് നീതിയല്ല. ഇവിടെയാണ് ബഹുഭാര്യത്വം വിധവകളുടെ സംരക്ഷണത്തിനെത്തുന്നത്. ഒരു പുരുഷന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ ഭാര്യയായിത്തീരാന്‍ അവള്‍ സന്നദ്ധയാണെങ്കില്‍ മാനുഷികമായ എല്ലാ അവകാശങ്ങളും അനുഭവിക്കാന്‍ അവള്‍ക്ക് സാധിക്കും.

അനാഥകള്‍ക്കും അമ്മയുടെ രണ്ടാം വിവാഹം ആശ്വാസവും സംരക്ഷണവുമാണ് നല്‍കുക. അനാഥാലയങ്ങളില്‍ എന്തൊക്കെ സൌകര്യങ്ങളു ണ്ടായാലും ഒരു കുടുംബത്തിന്റെ സാഹചര്യമുണ്ടാവുകയില്ലല്ലോ. ചെറുപ്പത്തില്‍തന്നെ അമ്മയില്‍നിന്നു പറിച്ചെടുക്കപ്പെട്ട് അനാഥാലയത്തില്‍ അയക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ മനോനിലയെ അത് കുറച്ചൊന്നുമല്ല ബാധിക്കുക. അമ്മയുടെ മടിയില്‍ വളരേണ്ട കാലത്ത് അവര്‍ അവിടെതന്നെ വള രണം. ഒരു കുടുംബാന്തരീക്ഷത്തില്‍തന്നെ ജീവിക്കുവാന്‍ അവര്‍ക്ക് അവസരം ലഭിക്കണം. ഇതിനുള്ള അവസരമൊരുക്കാന്‍ വിധവയുടെ രണ്ടാം വിവാഹത്തിന് സാധിക്കുന്നു. ധാര്‍മികബോധവും മതനിഷ്ഠയുമുള്ളയാളാണ് അമ്മയുടെ പുതിയ ഭര്‍ത്താവെങ്കില്‍ പിതാവിന്റേതിന് തുല്യമായ പെരുമാറ്റവും സംതൃപ്തമായ കുടുംബാന്തരീക്ഷവും ആ അനാഥകള്‍ക്ക് ലഭിക്കുന്നു. അനാഥാലയത്തിലെ ജീവിതത്തെക്കാള്‍ എത്രയോ ഉത്തമമാണ് ഇതെന്നുള്ളതാണ്

സത്യം.വിധവകള്‍ക്ക് നിത്യദുഃഖമാണ് പല മതങ്ങളും നിഷ്കര്‍ഷിക്കുന്നത്. മനുസ്മൃതിയുടെ വിധി നോക്കുക.ആ സീതാ മരണാല്‍ക്ഷാന്താ നിയതാ ബ്രഹ്മചാരിണീയോ ധര്‍മ്മ ഏക പത്നി നാം കാംക്ഷന്തി നമനുത്തമം (5:158)

(ഭര്‍ത്താവു മരിച്ചശേഷം സ്ത്രീ ജീവാവസാനം വരെ സഹനശീലയാ യും പരിശുദ്ധയായും ബ്രഹ്മധ്യാനമുള്ളവളായും മദ്യ-മാംസഭക്ഷണം ചെയ്യാത്തവളായും ഉല്‍കൃഷ്ടയായ പതിവ്രതയുടെ ധര്‍മത്തെ ആഗ്രഹിക്കുന്നവളായും ഇരിക്കേണ്ടതാകുന്നു)

ഇത്തരം നിയമങ്ങളില്‍നിന്നാണ് കാലക്രമേണ ഭര്‍ത്താവിന്റെ ചിതയി ല്‍ ഭാര്യയും മരിക്കണമെന്ന സതി സമ്പ്രദായം ഉടലെടുത്തത്. ഇസ്ലാമാകട്ടെ വിധവകളുടെ പ്രശ്നങ്ങളെ തൊട്ടറിയുകയും അതിനുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. ബഹുഭാര്യത്വം വഴി പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നങ്ങള്‍ക്ക് നടുവില്‍നിന്ന് കണ്ണടച്ച് ഇരുട്ടാക്കുവാന്‍ അത് ആരോടും ആവശ്യപ്പെടുന്നില്ല. അത്തരം അവസരങ്ങളില്‍ ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുവാന്‍ അത് അനുവാദം നല്‍കുന്നു. വിധവകളുടെയും അനാഥകളുടെയും സംരക്ഷണത്തിനുതകുന്ന തികച്ചും മാനവികമായ ഒരു സംവിധാനമാണത്. അതുകൊണ്ടുതന്നെ ഇത്തരം ഒട്ടനവധി അവസരങ്ങളില്‍ ബഹുഭാര്യത്വം സ്ത്രീയുടെ സംരക്ഷണത്തിനെത്തുന്നതായാണ് നമുക്ക് കാണാന്‍ കഴിയുന്നത്.

ബഹുഭാര്യത്വമനുവദിക്കുന്നതിലൂടെ ഇസ്ലാം സ്ത്രീകളെ തരംതാഴ്ത്തിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന വസ്തുതയാണിവിടെ വ്യക്തമാവുന്നത്. സദാചാരനിഷ്ഠമായ ഒരു സാമൂഹിക സംവിധാനം കാംക്ഷിക്കുന്നവര്‍ക്കൊന്നുംതന്നെ ബഹുഭാര്യത്വത്തെ അപ്പടി അധിക്ഷേപിക്കുവാന്‍ കഴിയില്ല.